വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” മ്മ്

‘ ഞങ്ങൾ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല വീടെത്തി

” താങ്ക്സ് മോനെ

” ശരിയാന്റി പിന്നെ കാണാം

‘ സമയം നോക്കിയപ്പോൾ പന്ത്രണ്ട് മണിയായതേയുള്ളു ഇനിയിപ്പൊ കുറച്ചുകൂടി കഴിഞ്ഞ് ചോറ് തിന്നിട്ടു പോകാം വണ്ടി ഗേറ്റിന് മുന്നിൽ വച്ചു

” ഹലോ

” ഡാ നീ എവിടെയാ??

” ഞാൻ വീടെത്തി..നീ ആളെ കണ്ടോ??

” ആ കണ്ടു

” ശെരിയാക്കിയിട്ട് ഒള്ള കാശും വേടിച്ച്‌ വാ

” മ്മ്

°° ഇതാരുടെയാ പരിചയമില്ലാത്ത രണ്ട് ചെരുപ്പ്??

‘ അകത്ത് നോക്കിയപ്പോൾ വല്യമ്മയും, വല്യച്ഛനും

” ആ വന്നല്ലോ എൻ്റെ മോൻ

‘ വല്യമ്മ ഓടി വന്നെന്നെ പിടിച്ചു എൻ്റെ സുഖവിവരങ്ങളൊക്കെ തിരക്കി..അച്ഛൻ പോകാനിനി കുറച്ച് ദിവസംകൂടിയേയുള്ളു അതാണവർ വന്നത്

” അപ്പൊ ചേച്ചി ഊണ് കഴിച്ചിട്ട് പോകാം നേരത്തെ പറഞ്ഞിട്ട് വന്നിരുന്നെങ്കിൽ ഞാനെന്തെങ്കിലും ഉണ്ടാക്കി വച്ചേനെ ഇന്ന് മീനും കിട്ടിയില്ല

” അതിനെന്താടി ഇവിടെ സാമ്പാറും ഉണക്കമീനുമുണ്ടല്ലൊ വേണമെങ്കിൽ നമുക്കോരോ മുട്ടയുംകൂടി പൊരിക്കാം

” ചേച്ചി വാ

‘ അച്ഛനും വല്യച്ഛനുംകൂടി പുരാണം തുടങ്ങി ഞാൻ റൂമിൽ കയറിക്കിടന്നു…ഉറങ്ങിപ്പോയതറിഞ്ഞില്ല

” ടാ ടുട്ടു എഴുന്നേൽക്കെടാ ചോറ് കഴിക്കാം

” ദാ വരുന്നു വല്യമ്മേ

‘ കയ്യും കഴുകി ഉണ്ണാനിരുന്നു കുറച്ചുനാളുകൾക്ക് ശേഷം വല്യമ്മയുടെയും,വല്യച്ഛൻറെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു

” ഇനിയിപ്പൊ ഈ വെയിലത്ത് നടന്നുപോകണ്ട ഞാനവിടുന്നൊരു ഓട്ടോ വിളിക്കാം

” അത് സാരമില്ലടാ കുടയുണ്ടല്ലൊ

” ഏയ്‌ വേണ്ട വല്യച്ഛ ഞാനിപ്പൊ വിളിക്കാം

” ഹലോ രാജേഷേട്ടാ ഓരോട്ടം പോണം ഒന്ന് വീട്ടിലേക്ക് വരോ

” ഓടാ ഞാനിപ്പൊ എത്താം

” ശരി

” ഇപ്പൊ വരും

‘ ഓട്ടോ എത്തി

” ചേട്ടാ കാശ് അവരേന്ന് വെടിക്കല്ലേ ഞാൻ തന്നോളാം

” ഓഹ്

” അപ്പൊ മക്കളെ പോണേടാ..

Leave a Reply

Your email address will not be published. Required fields are marked *