എണീറ്റ് ചായ കുടിയും മേല് കഴുകലും കഴിഞ്ഞു ഞങ്ങൾ ആൽത്തറയിലേക്ക് ചെന്നു …നേരത്തെ ആയതിനാൽ വേറാരും എത്തിയിട്ടുണ്ടാരുന്നില്ല…ഞങ്ങൾ അടുത്തടുത്തിരുന്നു…..
” ടാ മനു …..അപ്പൊ ഇനി പറ , ന്തായി നിന്റെ പ്രശ്നം ഇപ്പൊ …?? ”
അവൻ തന്നെ നിർത്തിയിടത്തു നിന്നും തുടങ്ങി…
” പ്രശ്നം ……അങ്ങനെയൊന്നും ഇപ്പൊ തോന്നുന്നില്ല ….ഒരു കറക്റ്റ് റൂട്ട് വേണം ചെങ്ങായ് ,അത്രേള്ളു .! ”
ഞാനും മറുപടി കൊടുത്തു …
” ഓക്കേ ….ആദ്യം മുതൽ തുടങ്ങാം ….ഇപ്പൊ ലവ് ശെരിയായി , അവൾടെ അച്ഛനമ്മമാർ നിന്റെ ഭാഗത്താണ് , ഇത്രയും കാര്യങ്ങൾ അനുകൂലമാണ് …..ഇനി അനുകൂലമല്ലാത്തതു നിന്റെ അമ്മ , സാമ്പത്തികം , ജോലി , ഇതൊക്കെ ചേർന്ന ഭാവി ലേ ..?? ”
അവൻ അനലൈസ് ചെയ്യാൻ തുടങ്ങി ….
” നമുക്ക് ഇപ്പൊ കോഴ്സ് വല്ല്യേ കൊഴപ്പമില്ലാണ്ട് കഴിയാനുള്ള പരിപാടി നോക്കാം…..എന്നിട്ട് മാർക്കിനനുസരിച്ചു വേണം ബാക്കി തീരുമാനിക്കാൻ …..അതായത് മാർക്ക് നല്ല രീതിയിൽ ഉണ്ടെങ്കിൽ നീ അമ്മ കരുതുന്ന പോലെ B ed ചെയ്യണം , അത് കുറച്ചു കഷ്ടപ്പെട്ട് ചെയ്താലും പിന്നെ നിനക്ക് വെറുതെ ഇരിക്കേണ്ടി വരില്ല …..ലീവ് വാക്കൻസി ഒരുപാട് ഉണ്ടാവാറുണ്ടല്ലോ , നമുക്ക് അന്വേഷിച്ചു നോക്കണം …അത്യാവശ്യം പൈസ കിട്ടും , പിന്നെ psc പഠിക്കണം അത് കിട്ടിയാൽ രക്ഷപ്പെട്ടില്ലേ …?ആലോചിച്ചു നോക്ക്….”
അവൻ ഇത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തു….
” എടാ കോപ്പേ , B’ ed പഠിക്കാൻ ഉള്ള ചിലവ് എന്ത് ചെയ്യും ….ഒരു വർഷം കോഴ്സിന് , ഫീസ് , ഒരുപാട് വർക്ക് ചെയ്യാനുണ്ടാവും അതിനുള്ള പ്രോപ്പർട്ടി വാങ്ങാനുള്ള പൈസ , ബാക്കി വരുന്ന ചിലവുകൾ ഇതൊക്കെ എങ്ങനെ അമ്മക്ക് താങ്ങും ..അത് പറ ആദ്യം ……ചുമ്മാ ഒരു കോഴ്സ് എന്നൊക്കെ പറഞ്ഞു ചാടിയാൽ പരിപ്പിളകും ….”
ഞാൻ കുറച്ചു ദേഷ്യത്തിലാണ് മറുപടി കൊടുത്തത് ..
‘
” നീ ഇതാണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാർന്നു…….ഞാൻ പറയാം , അതിനു മുൻപ് ആദ്യം ഒരു ഉത്തരം വേണം ..”
അവൻ സീരിയസ് ആയി ചോദിച്ചു ..ഞാൻ തലയാട്ടി സമ്മതിച്ചു …
” നിനക്ക് ഈ പൈസ മാത്രമാണോ കോഴ്സിന് പോവണ്ടാന്ന് വെക്കാൻ കാരണം അതോ പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ …?? ”
അവൻ ചോദിച്ചപ്പോൾ ഞാൻ പെട്ടു …നാറിക്ക് മനസ്സിലായോ ..!!