സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. “നല്ലതോ?”

“അതെ. താങ്കൾക്ക് വളരെ നല്ല മനസ്സാണ്. ഇത് … കൊള്ളാം.”

“ഓരോ പുരുഷനും താൻ എന്തായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ …. അത് നല്ലവനും നല്ല മനസ്സിന്റെ ഉടമയും ആവാനാണ്,” ആദിത്യൻ കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു.

“ജൂഡും ചൈത്രയും അവരുടെ കാര്യങ്ങൾ തീർത്ത് കഴിയുമ്പോഴേക്കും, താങ്കൾ വീണ്ടും ചൂടുപിടിക്കും,” പ്രിയ ചിരിച്ച് കൊണ്ട് കളിയാക്കി.

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അതെ, എനിക്കും അത് തന്നെയാണ് തോനുന്നത്.”

“താങ്കൾ ഞാൻ പറയുന്നത് വിശ്വസിക്കണം.” പ്രിയ ഉറപ്പിച്ച് പറഞ്ഞു. “താങ്കൾ പറഞ്ഞത് പോലെ ഒരു ദേഷ്യക്കാരൻ എന്ന നിലയിൽ, മിസ്റ്റർ മനു വർമ്മക്ക് ഒരു കാര്യം ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും നിർത്താതെ ദേഷ്യപ്പെടും. താങ്കൾ വെറും രണ്ട് മിനിറ്റാണ് ദേഷ്യപ്പെട്ടത്, അതിനാൽ അതിനെ ഓർത്ത് വിഷമിക്കേണ്ട.”

“ഞാൻ ഒരു വിഡ്ഢിയെ പോലെ പെരുമാറുന്നു എങ്കിൽ എന്നോട് തുറന്ന് പറയണം.”

പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശരി, പക്ഷെ ഞാൻ വിഡ്ഢിയെന്ന് വിളിക്കില്ല.”

“ഇല്ല, നിങ്ങൾ എന്നെ അങ്ങനെ വിളിക്കും എന്ന് ഞാൻ കരുതുന്നില്ല.”

“താങ്കളുടെ ഇമെയിലുകളെ കുറിച്ച് ഇപ്പോൾ അറിയണോ?” പ്രിയ ചോദിച്ചു.

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി, പറഞ്ഞോളു. ഇത് എന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ആണ് എന്നത് ഓർമ്മ വേണം?”

“അതെ, താങ്കളുടെ ഫോണിൽ നിന്ന് കിട്ടിയത് ആണ്. എന്തായാലും, താങ്കൾക്ക് ജോളിയിൽ നിന്ന് മൂന്ന് ഇമെയിലും, അരവിന്ദിൽ നിന്ന് ഒര് ഇമെയിലും, ചില ആളുകളിൽ നിന്ന് ചില പ്രകൃതിദൃശ്യ ഫോട്ടോഗ്രാഫുകളും വന്നിട്ട് ഉണ്ട്. ധാരാളം സ്പാം മെയിലുകൾ ഉണ്ട്, ഒരു തൊഴിൽ ഏജൻസിയിൽ നിന്നുള്ള ഒരു ഇമെയിൽ താങ്കളോട് ബന്ധപ്പെടാൻ ആവശ്യപ്പെടുന്നുണ്ട് താങ്കൾ സിവി അയച്ച ഒരു സ്ഥാപനം. താങ്കൾ ഇപ്പോൾ വേറൊരു ജോലിക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ലേ? ”

“അതെ, അത് ഇപ്പോൾ അനാവശ്യം ആണെന്ന് ഞാൻ കരുതുന്നു. അരവിന്ദ് എന്താണ് പറഞ്ഞത്?”

“താങ്കൾക്ക് കുഴപ്പമില്ലെന്ന് കരുതുന്നു. ഓഫീസിന് ചുറ്റും ധാരാളം സ്വകാര്യ സംഭാഷണം താങ്കളെ കുറിച്ച് നടക്കുന്നുണ്ട്. താങ്കളുടെ പഴയ ബോസ് ഒരു തെണ്ടിയാണ്. താങ്കളുടെ ജോലിഭാരം മുഴുവൻ അരവിന്ദിന്റെ തലയിൽ കെട്ടി വച്ചു. ടീന എന്നൊരാളുമായി ഇന്ന് രാത്രി ബോസ് കാപ്പി കുടിക്കുന്നുണ്ടെന്നും അവൻ പറഞ്ഞു.” പ്രിയ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. “അതെ, അത്ര മാത്രമാണ് അവൻ പറഞ്ഞത്.”

“അരവിന്ദിന് നല്ല സമയം ആണ്. ടീന ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണ്, ബോസ് മാസങ്ങളായി അവളുടെ പുറകെ ആണ്. അപ്പോൾ അയാൾക്ക് ഒടുവിൽ ഒരു അവസരം കിട്ടി എന്ന് ഞാൻ കരുതുന്നു. ആൻഡ്രൂവിനെ സംബന്ധിച്ചിടത്തോളം, നമുക്ക് അയാളെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?”

“ആൻഡ്രൂ? അത് താങ്കളുടെ പഴയ ബോസാണോ?”

“അതെ, അയാൾ ഒരു കഴുതയാണ്, നടപടിക്രമപരമായി സ്വീകാര്യമല്ലാത്ത എന്തും വ്യക്തിപരമായ അപമാനമായി എടുക്കുന്ന ഒരാൾ,” ആദിത്യൻ വിശദീകരിച്ചു.

“നടപടിക്രമപരമായി സ്വീകാര്യമോ?”

“ഇത് അയാളുടെ സ്ഥിരം സംസാരത്തിൽ വരുന്ന വാക്കാണ്.”

“അയാൾ വല്ലാതെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരാൾ ആണെന്ന് തോനുന്നു,” പ്രിയ പറഞ്ഞു. “അയാളുമായി താങ്കളുടെ മറ്റ് പ്രശ്നങ്ങൾ എന്താണ്?”

“ഓ, അയാൾ ഓഫീസിലെ സ്ത്രീകളെ കൊലപാതകത്തിൽ നിന്ന് വരെ രക്ഷിക്കും, അവരുമായി ഉല്ലസിക്കാൻ ശ്രമിക്കും അത് കാണാൻ വളരെ ഭയാനകമാണ്, പിന്നെ എല്ലാ ആണുങ്ങളോടും അപമര്യാദയായി പെരുമാറും. അവൻ തീരെ കഴിവില്ലാത്തവൻ ആണ്, അയാളുടെ കുറ്റങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കാൻ വളരെ മിടുക്കൻ ആണ്. ”

Leave a Reply

Your email address will not be published. Required fields are marked *