കഷ്ടപ്പാട് [Swathy]

Posted by

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. മുരുകൻ മാമൻ ഉള്ളത് കൊണ്ട് ഇതുവഴി ഉള്ള ബസ് ന്റെ സമയങ്ങൾ ഒകെ പറഞ്ഞു തന്നിട്ടുണ്ട്. ഒരു ദിവസം ഞാൻ ബസ് ഇൽ ഇരിയ്ക്കുയരുന്നു രാവിലെ എന്റെ അടുത്ത സീറ്റിൽ ഒരാൾ വന്നിരുന്നു. വേറെയും പുരുഷന്മാരുടെ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ട് ഇയാളെന്തിനാ ഇവിടെ തന്നെ വന്നു ഇരിയ്ക്കുന്നതെന്നു എനിയ്ക് തോന്നിയെങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല.
ഞാൻ പുറത്തേക് നോക്കി ഇരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അയാൾ പുറത്തേക് നോക്കുന്നതോടൊപ്പം എന്റെ മുഖത്തും നോക്കുന്നുണ്ട്. ഒന്ന് രണ്ടു വട്ടം അയാൾ നോക്കി. ഞാൻ പതിയെ തല ചരിയ്ക്കാതെ അയാളെ നോക്കി. ഒരു വെള്ള മുണ്ടും വെള്ള ഷർട്ടും ആണ് വേഷം കണ്ടാൽ ഒരു 60 നോട്‌ അടുത്ത പ്രായം. മീശയും താടിയും നരച്ചിട്ടുണ്ട്. തലയിൽ ഒരുപാട് മുടിയുണ്ടെങ്കിലും മുഴുവനായും നരച്ചിട്ടില്ല.കൂടാതെ കൈയിൽ ഒരു നീല കവർ ഇട്ട ഡയറി പോലെ എന്തോ ഒന്നും ഇരിയ്ക്കുന്നുണ്ട്. ഞാൻ ചുറ്റും പതിയെ നോക്കി ഒന്ന് രണ്ടു പേര് എന്നെയും ഇയാളെയും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞാൻ വേഗം എഴുനേറ്റ് അപ്പുറത്തെ ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. അയാൾ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു..
പിറ്റേ ദിവസവും ഇതേ പോലെ ഇയാൾ വന്നു എന്റെ അടുത്ത വന്നിരുന്നു. അപ്പോൾ തന്നെ ഞാൻ എഴുനേറ്റ് മാറി ഇരുന്നു. അയാൾ എന്നെ നോക്കുന്നുണ്ടോ എന്നറിയാനായി ഞാൻ തിരിഞ്ഞ് നോക്കി.
ഞാൻ നോക്കിയത് അയാൾ കാണുകയും ചെയ്തു. അയാളൊരു വഷളൻ ചിരി എനിയ്ക് നേരെ നീട്ടി. ഞാൻ മുഖം തിരിച്ചു ഇരുന്നു.വീണ്ടും അയാളെ കണ്ടാലൊന്നു കരുതി ഞാൻ നേരത്തെ ആണ് പിന്നെ ഇറങ്ങിയത്. അങ്ങനെ ഏകദേശം ഒരാഴ്ചയോളം കടന്നു പോയി അയാളുടെ ശല്യം ഇനി ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു.
എന്നാൽ ഒരു ദിവസം ഇയാൾ കടയിലേയ്ക് വന്നു. നമ്മുടെ കടയിൽ പൊതുവെ ഉച്ച ആൾ തിരക്ക് കുറവാണ്. അയാൾ നേരെ എന്റടുത്തേയ്ക്കാണ് വന്നത്. ഞാൻ അയാൾ കാണാതെ മാത്രമെന്ന് കരുതിയപ്പോളേക്കും അയാൾ എന്റടുത്തു എത്തി. എനിയ്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ഉള്ളിലെവിടെയോ വല്ലാത്തൊരു പേടി തോന്നി തുടങ്ങി. ഞാൻ എന്റെ ഇടാതെ കൈ ടോപ് ൽ ചുരുട്ടി പിടിച്ചു. അയാൾ അടുത്തെത്താറായതും ഞാൻ മുഖം മാറ്റി കളഞ്ഞു. അടുത്തെത്തിയതും അയാൾ എന്നെ നോക്കാതെ ഷെൽഫിലെ സാധനങ്ങൾ നോക്കി കൊണ്ട് മുന്പോട്ട് നടന്നു. ഞാനാണേൽ പേടിച്ചു വിറച്ചാണ് നിന്നത്.
ഇയാളുടെ ശല്യം ഇനി ഉണ്ടാകില്ലെന്ന് കരുതിയതാണ്, ഇതാ വീണ്ടും അതും ജോലി സ്ഥലത്ത്. ഭാഗ്യം എന്തായാലും അയാൾ പോയല്ലോ അത് മതി.
ഞാൻ ആശ്വസിച്ചു എങ്കിലും അയാൾ എന്റെ പുറകിൽ വന്നു നിൽക്കുകയായിരുന്നു, ഞാൻ അത് കണ്ടില്ലായിരുന്നു
“ഇതിനെന്താ വില? ”
അയാൾ എന്റെ പുറകിൽ നിന്നും ചോദിച്ചു
ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോളേക്കും അയാൾ. എന്ത് ചെയ്യണം എന്നുപോലും ആലോചിയ്ക്കാതെ ഞാൻ അയാളുടെ കൈയിൽ നിന്നും ആ സ്പ്രൈ വാങ്ങി വില നോക്കി
“349 രൂപ ”
ഞാൻ പറഞ്ഞു
“ഡിസ്‌കൗണ്ട് ഒന്നും ഇല്ലേ ഇതിനൊന്നും “അയാൾ ആ സ്പ്രേ ബോട്ടിൽ തിരികെ വച്ചു കൊണ്ട് ചോദിച്ചു
“അത് അറിയില്ല, ചില ദിവസങ്ങളിൽ ഡിസ്‌കൗണ്ട് വരാറുണ്ട് പക്ഷെ അതൊക്കെ ഫുഡ്‌ ഐറ്റംസ് നു മാത്രമാണ് “ഞാൻ പറഞ്ഞു

ഭാഗ്യം അയാൾ എന്നെ വലുതായിട്ട് നോക്കുന്നില്ല. സാധനങ്ങൾ നോക്കുന്ന തിരക്കിലാണ്. അയാൾ കറങ്ങി അകത്തെ ഷെൽഫിൽ എത്തി. അവിടെയൊക്കെ എന്തൊക്കെയോ നോക്കുകയാണ് അയാൾ. ഞാൻ അയാളെ ശ്രദ്ധിയ്ക്കാതെ പുതിയ വന്ന സാധനങ്ങൾ അടുക്കി വച്ചുകൊണ്ടിരുന്നു.
ഇടയ്കയാൽ എന്റെ അടുത്തേക് വന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *