🖤രാവണത്രേയ 3🔥 [ മിഖായേൽ]

Posted by

രാവണത്രേയ 3

Raavanathreya Part 3 | Author : Michael | Previous Part

 

അഗ്നി പറഞ്ഞതിന് മറുപടിയായി അവിടെ ഒരു സ്ത്രീ ശബ്ദം ഉയർന്നതും മൂവരും ഒരുപോലെ ആ ശബ്ദത്തിലേക്കും അത് പറഞ്ഞ ആളിലേക്കും ശ്രദ്ധ കൊടുത്തു…. ഞൊടിയിട നേരം കൊണ്ട് അച്ചൂന്റെ കണ്ണുകളൊന്ന് വിടർന്നു…പൂവള്ളിയിലെ വീട്ടുജോലിക്കാരിയായിരുന്ന മായാവതീടെ മോളായിരുന്നു അത്…കൺമണി എന്ന് വിളിപ്പേരുള്ള മിഴി….മായാവതി ശരിയ്ക്കും അവിടെയൊരു വേലക്കാരി മാത്രം ആയിരുന്നില്ല…പൂവള്ളിയിലെ എല്ലാ കുട്ടികളേയും ചേർത്തിരുത്തി വളർത്തിയെടുത്തതിൽ വൈദേഹിക്കൊപ്പം സ്ഥാനം മായാവതിയ്ക്കുമുണ്ട്… അതുകൊണ്ട് തന്നെ രാവണിനും,ത്രേയയ്ക്കും,അഗ്നിയ്ക്കും,അച്ചൂനുമെല്ലാം അവര് മായമ്മയായി മാറി….മായമ്മയെ സഹായിക്കാൻ വേണ്ടി ഒഴിവ് സമയങ്ങളിൽ മിഴിയാണ് അവിടെ ജോലിയ്ക്ക് നില്ക്കാറ്… പഠിക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള അല്ലറചില്ലറ പണികൾ നടത്തിയാണ് അവളും മായമ്മയും കഴിഞ്ഞു പോകുന്നത് എന്നു വേണം പറയാൻ….മായമ്മയുടെ സഹോദര പുത്രന്റെ ശല്യം കൂടി വരുന്ന ഒട്ടുമിക്ക ദിവസങ്ങളിലും മിഴിയ്ക്ക് ആശ്രയം പൂവള്ളി തറവാട് തന്നെ…ആ അനുഭവങ്ങളിൽ നിന്നും ധൈര്യം ആർജ്ജിച്ചതു കൊണ്ടാവും സാഹചര്യങ്ങളെ ഭയപ്പെടാതെ പൊരുതി ജീവിക്കാൻ അവൾക് ഏകദേശം ധാരണയുണ്ടായിരുന്നു….

രാവൺ…മോനേ ഏതാ ഈ വള്ളി…??? ന്വാമിന് നന്നായിട്ടങ്ങ് ബോധിച്ചൂട്ടോ….

അച്ചൂന്റെ സംസാരം കേട്ട് രാവൺ അവനെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി…അഗ്നി അവളിൽ അധികം ശ്രദ്ധ കൊടുക്കാതെ ഫുഡ് കഴിയ്ക്കാൻ തുടങ്ങി….

കൺമണീ…ഒരു കോഫി കിട്ട്വോ…???

രാവണിന്റെ ആ ചോദ്യം കേട്ട് കൺമണി രാവണിന് തലയാട്ടി മറുപടി നല്കി നോട്ടം നേരെ അച്ചുവിലേക്ക് പായിച്ചു….അവനെ ദഹിപ്പിച്ചൊരു നോട്ടവും കൊടുത്തു കൊണ്ട് അവള് അടുക്കളയാലേക്ക് നടന്നു…വീണു കിട്ടിയ സെക്കന്റുകൾക്കുള്ളിൽ രാവണും അഗ്നിയും ഒരുപോലെ അച്ചുവിന് നേരെ തിരിഞ്ഞു….

ഡാ…തെണ്ടീ… നിനക്ക് ബോധം വേണ്ടേ…ആരോടും എന്തും പറയാംന്നാ…കൺമണി ആരാണെന്നറിയാതെ…..(രാവൺ)

നീ എന്ത് പറച്ചിലാടാ പറഞ്ഞേ…ആ കുട്ടി എന്ത് വിചാരിച്ചിട്ടുണ്ടാവും…(അഗ്നി)

ഒരേസമയം രണ്ടാളും ഒരുപോലെ അച്ചൂനെ റോസ്റ്റ് ചെയ്യാൻ തുടങ്ങിയതും അച്ചു ചില്ലുകൂട്ടിലിട്ട രൂപത്തെ പോലെ ആയിപ്പോയി….രാവണും അഗ്നിയും ഒരുപോലെ കത്തിക്കയറുന്നത് കേട്ട് അച്ചു നീട്ടിയൊന്ന് ശ്വാസം വലിച്ച് ടേബിളിന്റെ പുറത്ത് ആഞ്ഞൊന്നടിച്ചു….

Stop….

അവന്റെ ആ താക്കീതിന്റെ സ്വരം കേട്ട് രാവണും അഗ്നിയും ഒരുപോലെ ഒന്നടങ്ങി…കിതച്ചു കൊണ്ടിരുന്ന ഇരുവരേയും അച്ചു മാറിമാറിയൊന്ന് നോക്കി….

My….My…My dear കുട്ടിച്ചാത്തന്മാരേ….രാവിലെ തന്നെ എന്നെ കൊണ്ട് സുപ്രഭാതം പാടിയ്ക്കരുത്…. നീയൊക്കെ ഇങ്ങനെ കിടന്ന് ഉറഞ്ഞു തുള്ളാൻ ആ പെണ്ണ് നിന്റെ രണ്ടിന്റേയും ആരുമല്ലല്ലോ…. കണ്ടപ്പോ ക്യൂട്ടായി തോന്നി…
മുഖത്ത് ആകെയൊരു ഗ്രാമീണതയും,ഒരു ഹരിതാഭയും….അതിന്റേതായ ഒരു ഊഷ്മളത…

Leave a Reply

Your email address will not be published.