വൈകിവന്ന അമ്മ വസന്തം [Benjamin Louis]

Posted by

പ്രത്യേകിച്ചൊന്നുമില്ല മോനെ നീ എത്താറാകുമ്പോൾ വിളിക്ക് എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു.

ഈ പുള്ളി എന്നെ വിളിക്കാത്തത് ആണല്ലോ എന്തായിരിക്കും ഇത്ര അത്യാവശ്യ കാര്യം. ഞാൻ നേരെ അച്ഛന്റെ മൊബൈലിലേക്ക് ഡയൽ ചെയ്തു റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല രണ്ടു മൂന്നു പ്രാവശ്യം കൂടി ട്രൈ ചെയ്തു ഒരു രക്ഷയും ഇല്ല. എന്റെ ഉള്ളിലേക്ക് ഒരു ചെറിയ ഭയം കയറി ഇനി അച്ഛന്  വല്ലതും.

ഞാൻ നേരെ രവി മാഷേ  വീണ്ടും വിളിച്ചു, എന്താ മാഷെ കാര്യം,

നീ എന്തായാലും ഇപ്പോൾ എത്താറായില്ലേ  വരുമ്പോൾ മാഷ്  പറയാം….

….. മാഷേ ഞാൻ അച്ഛനെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ

മാഷ് പതിയെ പറഞ്ഞു അതാ മോനെ കാര്യം അച്ഛൻ ഒരു ചെറിയ ആക്‌സിഡന്റിൽ പെട്ടു  കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല കാലിന് ചെറിയ പരിക്ക് അത്രയും ഉള്ളൂ നീ പേടിക്കേണ്ട..

…. പിന്നെ എന്താ അച്ഛൻ ഫോൺ എടുക്കാത്തെ

അച്ഛൻ ഐസിയുവിലാണ് ഫോൺ എടുക്കാൻ പറ്റില്ല നീ പേടിക്കേണ്ട എത്തുമ്പോഴേക്ക് എല്ലാം റെഡി ആവും എന്നും പറഞ്ഞ് മാഷ് ഫോൺ കട്ട് ചെയ്തു..

കാര്യമായിട്ടൊന്നും പറ്റിയിട്ടുണ്ടാവില്ല എന്ന്  എന്റെ മനസ്സിനെ ബോധിപ്പിച്ചു കൊണ്ട് ഞാനിരുന്നു. എന്നാലും എന്റെ കൈകാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. എനിക്ക് ഇരിക്കാൻ പറ്റുന്നില്ല. ഇരുന്നിടത്തുനിന്ന് ഞാൻ പതിയെ ട്രെയിനിൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. ആ രണ്ടു മണിക്കൂർ ഇഴഞ്ഞുനീങ്ങുന്നത്‌  പോലെയാണ് എനിക്ക് തോന്നിയത് ട്രെയിൻ പോലും മന്ദംമന്ദം പോകുന്നതായി എനിക്ക് തോന്നി.

റെയിൽവേ സ്റ്റേഷനിലെത്തിയ എന്നെയും കാത്ത് രവി മാഷും അച്ഛന്റെ കൂട്ടുകാരൻ സജിയും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവർ എന്റെ അടുത്തേക്ക് ഓടിയെത്തി എന്റെ ബാഗ് എല്ലാം വാങ്ങി നമുക്ക് വേഗം പോകാം എന്നു പറഞ്ഞു.

ഞാൻ അവരോടൊപ്പം നടന്നു  കാറിൽ കയറി. ഏതു ഹോസ്പിറ്റലിലാ എന്ന് ചോദിച്ചു??…  അപ്പോൾ രവി മാഷ് പറഞ്ഞു അച്ഛനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.

അതുകേട്ട് എനിക്ക് സമാധാനമായി കാര്യമായി ഒന്നും പറ്റിയിട്ടുണ്ടാവില്ല  എന്ന് ഞാൻ ഉറപ്പിച്ചു. കാർ എന്റെ വീടിന്റെ പരിസരത്ത് എത്തി, അങ്ങിങ്ങായി ആളുകൾ ചെറിയ കൂട്ടമായി നിൽക്കുന്നു ഇത് കണ്ടതും എന്റെ ഉള്ളിലേക്ക് പേടി വീണ്ടും തുളച്ചുകയറി. കാർ എന്റെ വീടിന്റെ മുൻപിൽ നിർത്തി ഞാൻ പതിയെ ഇറങ്ങി എല്ലാവരുടെയും കണ്ണ് എന്നിലേക്ക്.

ഞാൻ തലകുനിച്ചു നടന്നു പതിയെ വിടിനകത്തോട്ട് നോക്കി  അതെ ഞാൻ പേടിച്ചത് നടന്നിരിക്കുന്നു എന്റെ അച്ഛൻ മരണപ്പെട്ടു. എന്റെ മനസ്സിൽ  പല ചിന്തകളും കയറി അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വരാൻ മടിച്ച ഞാൻ  ഇപ്പോ സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത വീട്ടിലേക്കാണ് കയറാൻപോവുന്നത്…

പിന്നീട് ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത കുറെ ദിവസങ്ങളാണ് കടന്നുപോയത്..  അങ്ങിനെ എല്ലാ മരണാന്തര ആവിശ്ങ്ങളും കഴിഞ്ഞ് അച്ഛന്റെ ബന്ധുക്കളും വീടുവിട്ടു പോയി. ഇപ്പോൾ ഞാൻ ശരിക്കും തനിച്ചായി, സത്യം പറഞ്ഞാൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ടായിരുന്നു ദിവസത്തിനേക്കാളും  ഇങ്ങനെ  തനിച്ചിരിക്കുന്നതാണ് എനിക്കിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *