മായികലോകം 9
Mayikalokam Part 9 | Author : Rajumon | Previous Part
എന്നെക്കുറിച്ച് അവളെന്തു വിചാരിച്ചിട്ടുണ്ടാകും? എല്ലാവരേയും പോലെ ഞാനും ഒരു തരികിട ആണെന്ന് കരുതിയിട്ടുണ്ടാകില്ലേ. ഇത്രയും നാൾ അവൾക്കു എന്നൊടുണ്ടായിരുന്ന മതിപ്പ് ഒക്കെ ഒരു വാക്കിൽ കളഞ്ഞു കുളിച്ചില്ലേ. വേണ്ടായിരുന്നു. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു കഴിഞ്ഞു. ഇനി ആലോചിച്ചു വിഷമിച്ചിരുന്നിട്ടെന്താ കാര്യം?
ഞാൻ പറഞ്ഞത് വലിയൊരു തെറ്റൊന്നുമല്ലല്ലോ. എന്റെ ഭാര്യ ആകാൻ പോകുന്നവളോടല്ലേ. അല്ലാതെ കണ്ടവരോടൊന്നും അല്ലല്ലോ.
ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അവള്‍ അങ്ങിനൊക്കെ കേള്‍ക്കുന്നത്. അതായിരിക്കും പെട്ടെന്നു ദേഷ്യം വന്നത്.
അങ്ങിനെ ആണെങ്കില്‍ അവള്‍ നീരജിന്‍റെ ബൈക്കില്‍ കെട്ടിപ്പിടിച്ചിരുന്നു പോയതോ? ഞാന്‍ ആകെ ഒരു ഡയലോഗ് മാത്രമല്ലേ പറഞ്ഞുള്ളൂ.
പക്ഷേ നീരജ് അല്ലല്ലോ ഞാന്‍.. അവന് പകരക്കാരന്‍ ആകാന്‍ എനിക്കാവില്ലല്ലോ. അല്ലെങ്കിലും അവന് പകരക്കാരന്‍ ആകാന്‍ അല്ലല്ലോ മായയെ സ്നേഹിച്ചത്. എനിക്കു ഞാന്‍ ആകാന്‍ അല്ലേ പറ്റൂ.
അവള്‍ എന്നെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ആ ഇമേജില്‍ ഇങ്ങനെ ഒരു ഡയലോഗ് പറയും എന്നു അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അത് തന്നെ ആകണം അവള്‍ ഫോണ്‍ കട്ട് ചെയ്യാന്‍ കാരണം.
ഇനി പറഞ്ഞിട്ടെന്താ കാര്യം വരുന്നത് വരട്ടെ. ഇതിന് സോറി പറഞ്ഞു പുറകെ ഒന്നും പോകേണ്ട കാര്യമില്ല. എന്തായാലും വിളിച്ച് നോക്കാം. ഇന്ന് ഇങ്ങനെ പോകട്ടെ. ഇപ്പോ സംസാരിക്കാന്‍ പോയാല്‍ ചിലപ്പോ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. നാളെ ആകട്ടെ.
എന്തായാലും ആദ്യത്തെ പിണക്കം. നല്ലത് വിചാരിച്ചു ചെയ്യുന്നതൊക്കെ തിരിച്ചടിക്കുന്നു. നാളെ വിളിച്ചാല്‍ അവള്‍ ഫോണ്‍ എടുക്കില്ലേ? എടുത്തില്ലെങ്കില്‍ നേരിട്ടു കണ്ടു സംസാരിക്കാം. എന്തായാലും നാളെ വരെ കാത്തിരിക്കാം.
അങ്ങിനെ അന്നത്തെ ദിവസം കഴിഞ്ഞു. അടുത്ത ദിവസം രാജേഷ് മായയെ വിളിക്കാന്‍ ശ്രമിച്ചില്ല. വിളിച്ചിട്ടു പിന്നെ ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ അതുമതി. വെറുതെ ടെന്‍ഷന്‍ അടിച്ചു കയറ്റാന്‍ വേറൊന്നും വേണ്ട. അവള്‍ ഇങ്ങോട്ട് വിളിക്കട്ടെ. വാശികൊണ്ടല്ല. ടെന്‍ഷന്‍ അടിക്കാന്‍ വയ്യാത്തത് കൊണ്ടാണ്.
അതേ സമയം മായ അവളുടെ വീട്ടില്‍ ഇരുന്നു ആലോചിക്കുകയായിരുന്നു.
താന്‍ ഫോണ്‍ കട്ട് ചെയ്തത് തെറ്റായിപ്പോയോ? പെട്ടെന്നു രാജേഷേട്ടന്‍റെ വായില്‍ നിന്നും ഇങ്ങനെ കേട്ടപ്പോ പെട്ടെന്നു നീരജിനെ ഓര്‍ത്തു.