യുഗം 5 [കുരുടി]

Posted by

മൂന്നാറിലേക്ക്.”

പറഞ്ഞു തീർന്നതും രണ്ടിന്റേം മുഖം ബൾബ് കത്തുന്ന പോലെ കത്തി.

“എന്റെ ബാഗ് എടുത്ത് താ ഗംഗ കുട്ടി.”
ഉടനെ ചിരിച്ചു തലയാട്ടി ഗംഗ പോയി.

അകത്തേക്ക് നടന്ന എന്റെ ഒപ്പം വാസുകിയും വന്നു അകത്തളത്തിൽ എത്തിയപ്പോൾ എന്റെ ചെവി പിടിച്ചു തിരുമ്മി.

“ഇന്നലെ ന്നിട്ട് ന്നെ വെള്ളം കുടിപ്പിച്ചതെന്തിനാട തെമ്മാടി.”
പ്രതീക്ഷിക്കാതെ കിട്ടിയപ്പോൾ ഒന്ന് പതറിയെങ്കിലും അവളെ ചുറ്റി പിടിച്ചു വയറിൽ ഒന്ന് ഞെരുക്കി ചുണ്ടിൽ അമർത്തി ഉമ്മ വെച്ചപ്പോൾ ഒന്ന് കുറുകി. പിന്നെ വിട്ടു മാറി.
“മതി വൈകികണ്ട കള്ള തെമ്മാടി. ചെന്ന് ഗംഗയോട് യാത്ര പറ.”

വാസുകിയെ വിട്ടു ഞാൻ മുകളിലേക്കു കയറി അവിടെ ഞങ്ങളുടെ മുറിയിൽ ബാഗിൽ എല്ലാം ഉണ്ടൊന്നു നോക്കുവാർന്നു പെണ്ണ്. ചെന്ന് അവളുടെ പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചു തോളിൽ ഒന്ന് മുത്തി. പെണ്ണിനെ തിരിച്ചു നിർത്തിയപ്പോൾ കണ്ണ് നിറഞ്ഞു നിക്കുന്ന എന്റെ ഗംഗ, കണ്ടപ്പോൾ നെഞ്ച് നീറി.

“എന്തിനാ നീ കരയണെ.”
എന്നോട് ചേർത്ത് മുഖം ഉയർത്തി ചോദിച്ചു. എന്റെ നെഞ്ചിൽ ചാരി എന്നെ വട്ടം ചുറ്റി ഗംഗ എങ്ങലടിച്ചു.
“കരയല്ലേ ഗംഗേ ഇത് കണ്ടോണ്ടു ഞാൻ എങ്ങനെയാ പോവാ.”

“നിക്ക് നിന്നെ കാണാതെ പറ്റണില്ല ഹരി,……ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും രണ്ടു ദിവസത്തേക്കാണെങ്കിൽ പോലും നീ ഇല്ലാതെ എങ്ങനെ കഴിയും എന്നാലോചിച്ചിട്ടു ഒരു എത്തും പിടീം കിട്ടണില്ല.”

“ദേ പെണ്ണെ ഞാൻ ഒന്നങ്ട് ഇട്ടു തരും,…..നീ തന്നെ അല്ലെ എന്നെ നിർബന്ധിച്ചു വിടുന്നത് എന്നിട്ടിപ്പോൾ ഇങ്ങനെ ഓരോന്ന് പറഞ്ഞാലോ, ഇതും കണ്ടോണ്ടു ഞാൻ എങ്ങനാ അവിടെ………………. പോയാൽട തന്നെ സമാധാനത്തോടെ ഇരിക്കുന്നെ.”

അവളെ നെഞ്ചോടു ചേർത്ത് മുറുക്കി കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു ഒപ്പം രണ്ടു കണ്ണിലും.
“എന്റെ ഗംഗ ഇപ്പോൾ വേറെ ഒന്നും ചിന്തിക്കണ്ട ആഹ് ചിരി ഒന്ന് ചിരിച്ചു തന്നാൽ മതി.”

ഒന്നൂടെ എന്നെ ഒന്നമർത്തി കെട്ടിപ്പിടിച്ചു കണ്ണ് തുടച്ചു എന്നെ ഏറെ കൊതിപ്പിക്കുന്ന അവളുടെ വിടർന്ന ചിരി എനിക്ക് സമ്മാനിച്ചു.

“ഓഹ് എന്റെ പൊന്നേ ഉമ്മാ.”
അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഞാൻ പറഞ്ഞു എന്റെ കൈകൾ വഴിവിട്ടു സഞ്ചരിക്കാൻ തുടങ്ങിയതും പെണ്ണ് കൈ പിടിച്ചു നേരെ ആക്കി.
“മതി ഇനി വന്നിട്ടു…….അല്ലെങ്കിൽ എന്റെ മോന്റെ പോക്ക് നടക്കില്ല.”കണ്ണുരുട്ടി അവൾ പറഞ്ഞതും. പതിവുപോലെ അവളുടെ ചന്തിക് ഒരു തല്ലു തല്ലി ഞാൻ ഓടി.
************************************

സ്റ്റാൻഡിൽ നിന്നും ഫുഡും തട്ടി ഞാൻ മൂന്നാർ ബസ്സ് പിടിച്ചു. പുറകിലെ സൈഡ് സീറ്റ് കിട്ടി, ബസ്സിൽ ആളില്ലാതിരുന്നതും ഒരു കണക്കിന് നന്നായി.
ഇതിനിടയിൽ ഗംഗയുടെ ബ്ലൂ ടൂത് സ്പീക്കർ ഞാൻ അടിച്ചു മാറ്റിയിരുന്നു. അത് കണ്ടു പിടിച്ചതും പെണ്ണ് എന്റെ മുതുക് മുഴുവൻ മാന്തിപറിച്ചു. പിന്നെ തല്ലും ഇടിയും കൂടി വന്നപ്പോൾ ഇച്ചേയി തന്നെ പുതിയ ഒരു ബ്ലൂ ടൂത് സ്പീക്കർ അവൾക് വാങ്ങി കൊടുത്തു. ഇപ്പോഴും പിള്ളേരുടെ സ്വഭാവം ആണ് അവൾക്.
വണ്ടി ഇടുക്കി കയറിയതും ഞാൻ എന്റെ നീണ്ട യാത്രകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളെ കൂട്ട് പിടിച്ചു. ഇച്ചേയിയുടെ പഴയ ഫോണിൽ വിദ്യാസാഗറിന്റെ പാട്ട് വെച്ചു ഹെഡ്സെറ്റ് തിരുകി.
“എന്തരോ മഹാനു ഭാവലു”

Leave a Reply

Your email address will not be published. Required fields are marked *