“ഗംഗകുട്ടി,……..നമ്മുടെ ഇടയിൽ ഒരു കടം ഇല്ലേ അതല്ലേ ആദ്യം തീർക്കേണ്ടത്, അവൾ കാണാതെ ഞാൻ കൊണ്ട് വന്ന കവർ ഞാൻ അവളുടെ മുന്നിലേക്ക് നീട്ടി.
“തുറന്നു നോക്ക് ന്റെ ഗംഗേ.”
അവളുടെ കഴുത്തിൽ ഒന്ന് മുത്തി ഞാൻ പറഞ്ഞു.
അവൾ അവളുടെ ഉണ്ടക്കണ്ണു ഉരുട്ടി എന്നെ നോക്കി.
“നോക്കി എന്നെ മുള്ളിക്കാതെ അത് തുറന്നു നോക്കടി പോത്തേ.”
കവർ തുറന്ന അവൾ ഞാൻ അവൾക്കായി വരുംവഴി വാങ്ങിയ സാരി കണ്ടു. ഗോൾഡൻ പൂക്കളുടെ വർക്കുള്ള വെള്ള സാരി.
“ഉടുത്തു റെഡി ആയി നിന്നോൾണം.”
കവിളിൽ ഒരുമ്മ കൂടി കൊടുത്തു ഞാൻ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞു എന്റെ ദേവി എനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
അതി സുന്ദരിയായി കണ്ണിൽ എന്നെ മയക്കുന്ന തിളക്കം.
“എന്തോ കുറവുണ്ടല്ലോ……….ആഹ്.”
കൈയിൽ കരുതിയ കണ്മഷി ഞാൻ അവളെ എഴുതിച്ചു.
വശ്യത ഒളിപ്പിച്ച ചിരിയുമായി അവൾ എന്നെ നോക്കി.
“എന്റെ മോളെ നീ ഇങ്ങനെ നോക്കല്ലേ പിന്നെ ഇന്നത്തെ പരിപാടി ഒന്നും നടക്കില്ല.”
“നീ പോടാ തെമ്മാടി ന്നെ എന്തിനാ ഇങ്ങനെ കരയിക്കണെ.”
എന്റെ നെഞ്ചിൽ ചാഞ്ഞു അവൾ പറഞ്ഞു.
വണ്ടിയിൽ അവൾ എന്നെ മുറുക്കി പിടിച്ചിരുന്നു. ഇടയ്‌ക്കെല്ലാം എന്റെ കവിളിൽ ചെറിയ മുത്തങ്ങളും കഴുത്തിൽ ചെറിയ കടിയുമൊക്കെയായി പെണ്ണ് പൂത്തുലഞ്ഞു.
നേരെ തിയേറ്ററിന്റെ മുമ്പിൽ നിർത്തി. ഒന്ന് ചുറ്റികറങ്ങി ഫുഡും കഴിച്ചു മാറ്റിനി ടൈം ആയപ്പോളാണ് എത്തിയത്. അത്ഭുത ഭാവത്തിൽ നോക്കി നിന്നു.
“ഇറങ്ങെടി പിശാശ്ശെ…….നിന്റെ കടം തീരണ്ടേ.”
ചെറു ചിരിയോടെ ഞാൻ ഇറങ്ങി.
“പിശാശ് നിന്റെ മറ്റവൾ കുരങ്ങാ.”
“ഓഹ് ആയിക്കോട്ടെ..”
ടിക്കറ്റ് എടുത്തു അവളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് കയറി,…………………എന്റെ കൂടെ കയ്യിൽ കൈ ചുറ്റി തോളിൽ തലയും ചായ്ച്ചു അവൾ ഇരുന്നു ഇടയ്ക്കൊഴുകുന്ന കണ്ണുകൾ തുടച്ചും. എന്റെ കവിളിൽ ഇടയ്ക്കു കടിച്ചും അവളുടെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
“ഡി വെറുതെ എന്നെ ചൂടക്കല്ലേ അന്ന് ഇച്ചേയി കാരണം പകുതിക്ക് വെച്ച് പോവേണ്ടി വന്നു, എന്റെ പിടി വിട്ടു പോയാൽ ഇന്ന് ഞാൻ നിന്നേം കൊണ്ട് പോവേണ്ടി വരും.”
അതോടെ ആള് ഒന്നടങ്ങി എങ്കിലും ഇടയ്ക്കു ചെറിയ കുസൃതി ഒക്കെ കാട്ടി.
“ഇനി ഇടയ്ക്കു ഇങ്ങനെ വരണം ചുറ്റി കറങ്ങണം കേട്ടോടാ ചെക്കാ…………..ന്നാലും ഇച്ചേയിയെ കൂടി കൂട്ടി കൊണ്ട് വരാർന്നു.”
“ഇച്ചേയിയോട് ഞാൻ പറഞ്ഞിരുന്നു, ഇന്ന് മുഴുവൻ എന്റെ ഗംഗ കുട്ടിയോടൊപ്പം ആയിരിക്കുമെന്ന്……….ഇനിയെന്താ മോൾടെ ആഗ്രഹം പോരട്ടെ.”
“ഇനി ആവോ ഓര്മ വരുമ്പോ പറയാട്ട.” എന്റെ കവിളിൽ പിടിച്ചു ആട്ടി കൊണ്ട് അവൾ പറഞ്ഞു.
വൈകിട്ട് ഞാൻ തന്നെ പോയി ഇച്ചേയിയെ കൂട്ടി കൊണ്ട് വന്നു.
അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് ഇച്ചേയി പറഞ്ഞത്,
“ഹരി നാളെ എസ്റ്റേറ്റിൽ ഒരു ഇൻസ്പെക്ഷൻ ഉണ്ട് എനിക്കണേൽ ഹോസ്പിറ്റലിൽ നിന്നു വിട്ടു നിൽക്കാൻ പറ്റില്ല നീ ഗംഗയുമായി പോകുവോ.”
“അപ്പോൾ ഇച്ചേയി എന്ത് ചെയ്യും ഇവിടെ ഒറ്റക്കോ വേണ്ട ഞാൻ പോണില്ല .”
ഗംഗയാണ് പറഞ്ഞത്.