“ശ്ശെ നിനക്ക് പോണോന്നു നിർബന്ധം ആണോ,””ആഹ്‌ന്നെ ഏട്ടൻ ഇവിടെ കാണുമെന്നു ഞാൻ വിചാരിച്ചില്ലല്ലോ. അല്ലേൽ ഞാൻ ഇവിടെ തന്നെ കൂടിയാനെ.””ആഹ് ഇപ്പൊ അറിഞ്ഞല്ലോ അപ്പോ അടുത്ത പ്രാവശ്യം വരുമ്പോ നമുക്ക് പൊളിക്കാം. ഡാ പിന്നെ നിന്നെ രാമേട്ടൻ അന്വേഷിച്ചിരുന്നു. നീ ഒന്ന് പോയി കാണാണോട്ടോ.”
“ഹ്മ്മ് പോണം അജയേട്ടാ.”
അവിടെ ഇരുന്നപ്പോൾ വീണ്ടും ഗംഗയുടെ കാൾ വന്നു.
“ഹ്മ്മ് മനസിലായി എടുത്തോ ഇരുത്തി ആഹ് കൊച്ചിനെ മുഷിപ്പിക്കണ്ട.”
“അല്ല ആശാന് ഒരു പെണ്ണൊക്കെ കെട്ടി ജീവിച്ചൂടെ.”
“എടാ പോടാ മൈരെ പെണ്ണും വേണ്ട ഒരു മൈരും വേണ്ട ഒന്നോടെ മതിയായി, നശിച്ചവൻ മുടിയുന്ന വർത്താനമെ പറയൂ. ഹോ മനുഷ്യന്റെ മൂട് പിന്നേം പോയി.”
പിന്നേം ഓടിപ്പോയി കുപ്പീന്ന് കമത്തി.
അവിടുന്ന് സ്റ്റാൻഡിൽ അജയേട്ടൻ ആക്കി തന്നു, വണ്ടിയും പിടിച്ചു സീറ്റിൽ ഇരുന്നു ഒന്ന് മയങ്ങി.
ഗേറ്റിനു മുമ്പിൽ ഓട്ടോ നിർത്തി. ഞാൻ അകത്തേക്ക് കയറി സ്റ്റാൻഡിലെ ഹോട്ടലിൽ നിന്ന് ഉച്ചകത്തെ ഫുഡ് തട്ടിയിരുന്നു, അതുകൊണ്ട് വയറു കാളൂന്നില്ല, മുറ്റത്ത് ഇച്ചേയിയുടെ കാർ കിടപ്പുണ്ട്. ആൾക്കിന്നപ്പോ ഓഫ് ആണെന്ന് മനസിലായി. പക്ഷെ വാതിൽ അടച്ചിട്ടിരിക്കുന്നു. സാധാരണ ഇച്ചേയി ഉള്ളപ്പോൾ രണ്ടും കൂടി മുമ്പിൽ തന്നെ എന്തേലും പറഞ്ഞു ഇരിക്കാറാണ് പതിവ്. ഇന്ന് പക്ഷെ ആകെ മൂകത ഞാൻ പുറകിലേക്ക് പോയി വീട് ചുറ്റി പുറകിലെ കോലായി അടുക്കാറായപ്പോ രണ്ടിന്റേം ചിരിയും ഒച്ചയുമൊക്കെ കേട്ടു തുടങ്ങി. നടന്നു അവിടെ എത്തിയ ഞാൻ കൺമുമ്പിലെ കാഴ്ച കണ്ടു കണ്ണ് മഞ്ഞളിച്ചു നിന്നു.