😈Game of Demons 4 [Demon king]

Posted by

ആതി: ഈ ഏട്ടൻ എന്റെ കോഴിക്കാല് മോഷ്ടിച്ചു……

‘അമ്മ: ഓഹ്…. ഒരു കോഴി അല്ലെടി…. ഞാൻ വേറെ തരാ….

അതും പറഞ്ഞ് ‘അമ്മ അവളുടെ പാത്രത്തിലേക്ക് ഒരു കോഴിക്കഷ്ണം ഇട്ടുകൊടുത്തു…

 

ആതി: ‘അമ്മ…….😭

‘അമ്മ: ഇനിയെന്താടി……

 

ആതി: നിക്ക് ലെഗ് പീസ് വേണം….😭

 

അവൾ കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി…

 

‘അമ്മ: വയസ്സ് 18 ആയി… ഇനിയും അവളുടെ കുട്ടിക്കളി മാറ്റിയിട്ടില്ല…

 

അതും പറഞ്ഞ് ‘അമ്മ വീണ്ടും പത്രത്തിൽ തപ്പാൻ തുടങ്ങി.

“‘ കാലൊക്കെ കഴിഞ്ഞു പെണ്ണേ…. അതും കൂട്ടി കഴിക്ക്‌’”

അവൾ ദേഷ്യ ഭാവത്തോടെ മനുവിനെ നോക്കി.
അവൻ അവളെ നോക്കി ആ ചിക്കൻ കാല് ആസ്വദിച്‌ കഴിച്ചുകൊണ്ടിരിക്കാ..

മനു: എന്താ ബേബി മോളെ….. കഴിക്കുന്നില്ലേ…..

 

ആതി: കുന്തം……! ഇങ് താടാ കൊരങ്ങ എന്റെ കാല്…..

അതും പറഞ്ഞ് അവൾ മനുവിനെ കയ്യിൽ നിന്നും ആ കാല് തട്ടിപ്പറച് വായിൽ ആക്കി.

മനു: ‘അമ്മ…… എന്റെ കാല്…..

‘അമ്മ: ദേ… മനു പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കില്ലാട്ടോ…. നല്ല അടിവച്ചുതരും ഞാൻ….

എല്ലാവരും അത് കേട്ട് ചിരിച്ചു. പക്ഷെ അഞ്ചു മാത്രം അമ്മയെ രൂക്ഷമായി നോക്കി.

ആ പോത്ത് എന്ന വിളി അവൾക്കത്ര പിടിച്ചില്ല….

‘അമ്മ: എന്താടി നോക്കി പേടിപ്പിക്കുന്നെ…. എന്റെ മോനെ അങ്ങനെ പലതും വിളിക്കും ഞാൻ…

 

അഞ്ചു: ഹമ്മ്…….

അവൾ ഒന്ന് ഇരുത്തി മൂളി കഴിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചു കഴിഞ്ഞ് ഒരു 9 മണിയോടെ കിടക്കാൻ റൂമിൽ പോയി

മനു ബെഡിൽ ഫോണും നോക്കി ഇരിപ്പാണ്..
അഞ്ചു കുളിക്കാനും പോയി

അവൻ വാട്‌സ്ആപ്പ് on ആക്കി അവന്റെ കോളേജ് ഗ്രൂപ്പിൽ കേറി റീപ്ലേയ്‌സ് ഒക്കെ നോക്കി.

📳📳📳📳📳📳📳📳📳📳📳📳📳📳

രാജീവ്: @മനു….. എന്നെ കൊല്ലല്ലേ ഷെമീർ സാറേ…😫🙏🙏🙏🙏

രോഹിത്: ഷാജിയേട്ട…. അവനെ അങ്…👻👻👻👻

ഷഹനാസ്: രാജീവേ… ബാക്കിയുണ്ടെങ്കി കാണാം…🤣

സമീറ: ഡാ മനു…. അവനെ ബാക്കി വച്ചേക്കണേ…😂

ശ്യം: @ രാജീവ്…..ഇതൊക്കെ ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കേണ്ട….

അവൻ type ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *