😈Game of Demons 4 [Demon king]

Posted by

അതേ സ്വരത്തിൽ അവൾ തിരിച്ചും വിളിച്ചു പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോ അവൾ അടുക്കളയിൽ നിന്നും നടന്ന് വന്നു.

അഞ്ചു: എന്താ മനുവേട്ടാ…..

മനു: ഇവിടെ ഇരിക്ക്……

അഞ്ചു: എന്ത് പറ്റി.

മനു: ഇവടെ ഇരിക്ക് പെണ്ണേ……

 

അവൻ അവളുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തി. എന്നിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി അത് വാങ്ങി നോക്കിയപ്പോ അവൾ ശരിക്കും ഞെട്ടി…

സിറ്റ്ഔട്ടിൽ മനുവും അഞ്ജുവും ചാരിയിരുന്ന് ഉറങ്ങുന്ന ഫോട്ടോ… അത് എഡിറ്റ് ചെയ്ത് ട്രോൾ ഫോട്ടോ ആക്കിയിരിക്കുന്നു.

അതിനു മുകളിൽ ക്യാപ്ഷൻ ആയി
” കല്യാണശേഷം വീട്ടിൽ വന്നപ്പോൾ ഞാൻ ഒന്ന് വിരുന്ന് കൊടുത്തതാ… ശേഷം പെങ്ങളും അളിയനും😂”

അതിനു ശേഷം അവർ രണ്ടുപേരുടെയും അടുത്ത് രണ്ട്

ഡയലോഗ് കോളം.

അഞ്ജുവിന്റെ ഡയലോഗ്: ഹ…. നിങ്ങൾ ഇനി കെട്ടുമോ മനുഷ്യാ….

മനുവിന്റെ ഡയലോഗ്: ചത്താലും ഇനി ഞാൻ കേട്ടൂല്ലടി…😂

ഇത്‌കണ്ട് മനുവും അഞ്ജുവും ചമ്മി നാറിയ പോലെ നിൽക്കുകയാണ്.ആതി അവരെ ശ്രദ്ധിക്കുന്നില്ല എന്ന് വരുത്തിത്തീർക്കാൻ വന്ന ചിരി കടിച്ചമർത്തി കളിക്കാൻ തുടങ്ങി.

എന്നാൽ അത് മനു കണ്ടിരുന്നു.അവൻ അവളുടെ അടുത്തേക്ക് പോയി. എന്നിട്ട് അവളുടെ മുഖത്തേക്ക്‌തന്നെ നോക്കി നിന്നു.

അവന്റെ മുന്നിൽ ചിരി മറയ്ക്കാൻ ആ മുഖം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവസാനം പിടിച്ചുനിൽക്കാൻ ആവാതെ അവൾ പൊട്ടിച്ചിരിച്ചു😂😂😂😂😂😂😂😂😂😂

മനു: എടി കുരുട്ടെ….. നീയും കൂടി ചേർന്നാല്ലേ…..

ആതി: മൊത്തം എന്റെ അല്ല…..

ഫോട്ടോഗ്രാഫർ രാജീവേട്ടനും

ഞാൻ ഡയലോഗ് രജൈതാവും….

അവൾ ചിരിക്കുന്നതിൽ ഇടയിൽ എങ്ങനെയോ പറഞ്ഞു.

അഞ്ചു: എടി കുരിപ്പേ…. ഫോട്ടോ എടുക്കുമ്പോൾ ഒന്ന് വിളിച്ചുണർത്തിക്കോടെ….

അവൾ അൽപ്പം ദേഷ്യവും ചമ്മലും കൂട്ടി പറഞ്ഞു.

ആതി: അപ്പൊ ദേ ഈ മോന്താ ഇങ്ങനെ കാണാൻ കഴിയൊ……

 

ആതി ചിരി കുറച്ച് അടക്കിപ്പിടിച് പറഞ്ഞു.

 

അഞ്ചു: ‘”‘ഹും……….😡

അവൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് കയറിപ്പോയി

 

മനു ബാക്കി ഉള്ളവരുടെ റീപ്ലേ നോക്കാൻ വീണ്ടും ഫോണിൽ നോക്കി.

📳📳📳📳📳📳📳📳📳📳📳📳📳📳📳📳

സമീറ: 🤣🤣🤣🤣🤣🤣🤣🤣

ശ്യം: ഫോട്ടോയിൽ ഉള്ള മുതലാളി ഇതൊന്നും കാണുന്നില്ലേ……

Leave a Reply

Your email address will not be published. Required fields are marked *