😈Game of Demons 4 [Demon king]

Posted by

 

അവൻ പോയി വാതിൽ തുറന്നു

 

മനു: എന്താടി വാതിൽ ചവിട്ടി പൊളിക്കോ….

 

ആതി: ആ പൊളിക്കും…. എന്റെ ഫോൺ താടാ കൊരങ്ങ…..

 

അത് വിളിച്ചപ്പോൾ തന്നെ മനു അവളുടെ ചെവിൽ പിടിച്ചു.

ആതി: ആ….. ചേട്ടായി…. വിട്…… വേദനിക്കുന്നു……

മനു: നീ എന്താ വിളിച്ചേ…..

 

ആതി ; കൊരങ്ങാന്ന്……

മനു: ആരാ കൊരങ്ങൻ….

 

ആതി: ആഹ്…. ഞാനാ… ഞാനാ…. വിട്….

മനു: ഇനി വിളിക്കോ….

ആതി: ഇല്ല…. വിളിക്കില്ല…. സോറി ചേട്ടായി…… ആഹ്….

 

അവൻ അവളുടെ ചെവിൽ നിന്നും പിടിത്തം വിട്ടു.അവൾ ചെവി ചെറുതായി ഉഴിഞ്ഞു. ചെറിയ വേദന ഉണ്ടായിരുന്നു. അഞ്ചു ഇതൊക്കെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

ആതി: ഏട്ടാ….. ഈ ചേച്ചി ചിരിക്കുന്നു……

മനു: ഡീ…. എന്തിനാടി എന്റെ കൊച്ചിനെ നോക്കി ചിരിക്കുന്നെ… നിനക്കും വേണോ….

 

ആതി: ആ…. അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടായി…

അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി. മനു അത് കണ്ട് ഒന്ന് ചിരിച്ച് അവളുടെ ഫോൺ എടുത്തു വന്നു

മനു: അധികം കളിക്കരുത്….

ആതി: ഇല്ല….

മനു: ഉറപ്പല്ലേ…

ആതി: ഉറപ്പ്…

മനു; ഹമ്മ്…. ദാ…

അവൻ അവൾക്ക് ഫോൺ കൊടുത്തു. അത് കിട്ടിയപ്പോൾ പെണ്ണ് ഹാപ്പി ആയി. അവൾ പോകും മുമ്പ്

ആതി: ചേച്ചീ…. വാതിൽ അടച്ചോ… ആരും കാണണ്ട…

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് ഓടി

അഞ്ചു: അയ്യേ… അയ്യേ… അയ്യേ… ആ പെണ്ണിന് എല്ലാം മനസ്സിലായി….

അവൾ ചിണുങ്ങി കൊണ്ട് പുറത്തേക്ക് പോവാൻ തുടങ്ങി. മനു അവൾ പോകും മുമ്പ് അവളുടെ വയറിൽ ചുറ്റി വട്ടം കറക്കി അവനോട് ചേർത്തു നിർത്തി.

അഞ്ചു: വിട് ഏട്ടാ…. ഇനിയും നിന്നാൽ ആ പെണ്ണ് എന്താ വിചാരിക്കാ….

മനു: അവൾ എന്തു വിചാരിക്കാൻ ആണ് നീ ഇങ് വാടി…

Leave a Reply

Your email address will not be published. Required fields are marked *