ആർദ്രം [VAMPIRE]

Posted by

തലമുടി തുമ്പിൽ വെക്കാൻ തന്റെ അച്ചുവിന്
ഇന്ന് ആ കറുത്ത മുടിയിഴകൾ ഇല്ലെന്ന്
ഓർത്തിട്ടാണെന്ന് തോന്നുന്നു, അപ്പു ആ
കൂവളമാലയെ അവഞ്ജയോടെ നോക്കി..

അവൾക്ക് വേണ്ടി കാച്ചിയ എണ്ണ ഒരു കുപ്പിയിലാക്കി അതിന്റെ അടുത്ത് തന്നെ കൊണ്ട് വെച്ചിട്ടുണ്ട് അമ്മ… അവളുടെ പ്രിയപ്പെട്ട അമ്പഴങ്ങ കറിയും, ഉണ്ണിയപ്പവും മറ്റൊരു പൊതിയിൽ……

വീട്ടിലേക്കുള്ള വഴിയിൽ അവർ പരസ്പരം
മിണ്ടിയില്ല… ദയനീയമായ ഒരു മൂകത ആ
കാറിനുള്ളിൽ ശ്വാസം കിട്ടാതെ കിടന്ന്
പിടഞ്ഞു…

അച്ചു…. രണ്ട് പേരുടെയും ചിന്തകളിൽ
അവൾ മാത്രമായിരുന്നു… സൂര്യൻ പടിഞ്ഞാറ്
മറഞ്ഞ് ഇരുട്ട് കയറി തുടങ്ങി…. അവർ വീട്ടുപടിക്കൽ എത്തി….

ഉമ്മറത്ത് മുഖം കടന്നൽ കുത്തിയ പോലെ
വീർപ്പിച്ച് അവർ വന്നത് ഗൗനിക്കാതെ ഒരാൾ
തിരിഞ്ഞ് ഇരിക്കുന്നു…

കാറിന്റെ ശബ്ദം കേട്ടപ്പോൾ അകത്ത് നിന്ന് രമ്യ ഇറങ്ങി വന്നു… അവളുടെ പിന്നാലെ മാളുട്ടിയും…

അച്ചുവിനോട് സംസാരിക്കാൻ ആംഗ്യം കാട്ടിയിട്ട് രമ്യ ചുമരിൽ ചാരി നിന്നു.. മാളുട്ടി അനന്തുവിന്റെ കാലിൽ പറ്റി ചേർന്ന് നിന്നു…. കൈയിൽ ഉണ്ടായിരുന്ന പൊതി ഏടത്തിയുടെ കൈയിൽ ഏൽപ്പിച്ച് അപ്പു അച്ചുവിന്റെ അടുത്തേക്ക് ചെന്നു……

“എന്താടീ.. കാന്താരി നിന്റെ മുഖം..മ്ം…ന്ന്
ഇരിക്കണേ…?”

ഇത്രയും ചോദിച്ച് അനന്തു അവളുടെ മുന്നിൽ
ചെന്ന് ഇരുന്നു… അച്ഛന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ച് മാളുവും…

കൂവളമാല പിന്നിൽ ഒളിപ്പിച്ച് അപ്പു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ കൈയിട്ട്
ചേർത്ത് പിടിക്കാൻ നോക്കി….

“ഒന്ന് വിട്ടേ അപ്പുവേട്ടാ…. നിങ്ങൾ എന്നോട്
പറയാതെ നാട്ടിൽ പോയല്ലേ.”
അവൾ അവന്റെ പിടിയിൽ നിന്ന് കുതറി
മാറി… മുഖം കനപ്പിച്ച് ഇരുന്നു….

“ഓഹൊ…. അതാണ് അപ്പൊ പ്രശ്നം…ആ
ഞങ്ങൾ പോയി… എല്ലാട്ത്തേക്കും നിന്നെ കൊണ്ട് പോണോ…”

അപ്പു ഇത്തിരി ഗൗരവത്തോടെ അവളെ ദേഷ്യം
പിടിപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞു….

അവളുടെ കണ്ണുകൾ കലങ്ങി… അവൾ തിരിച്ച് ഒന്നും പറഞ്ഞില്ല….

അപ്പു അവന്റെ കൈയിൽ ഇരുന്ന കൂവളമാല
അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു….

“നാളെ വരെ ഒന്ന് കാക്ക് എന്റെ അച്ചു..” ഇതും
പറഞ്ഞ് അവനും അനന്തുവും മുഖത്തോട് മുഖം
നോക്കി ചിരിച്ചു… ഒന്നും മനസ്സിലാവാതെ മാളുട്ടിയും അവരുടെ ചിരിയിൽ കൂടി…..

അവളുടെ ആ കലങ്ങിയ കണ്ണുകൾ അവരുടെ
നേർക്ക് നീണ്ടു… പുരികമില്ലാത്ത ആ മുഖം
ചിരിക്കയാണോ കരയുകയാണോ എന്ന് ആർക്കും മനസ്സിലായില്ല….

പാതി ഉണങ്ങിയ കൂവളമാലയിൽ നിന്ന് അവൾ ഒരില അടർത്തി എടുത്തു….
ചൂടാൻ ഇപ്പോൾ മുടിത്തുമ്പില്ലെന്ന് ഓർത്തപ്പോൾ ഉള്ളം കൈയിൽ തന്നെ ചുരുട്ടി പിടിച്ചു….

അവളുടെ കാതിൽ പഴയൊരു ചിലങ്കയുടെ താളം
മുറുകി…. ആ താളത്തിനൊപ്പം കൈ
അളപത്മത്തിൽ നിന്ന് കടകാമുഖത്തിലേക്കും,
തിരിച്ചും മാറി കൊണ്ടിരുന്നു…….

****************

” ഉണ്ണീ .. ആ താഴെ കാണുന്ന മാങ്ങ പൊട്ടിക്കെടാ…”

“അത് ആയിട്ടില്ല ചിറ്റേ…”

“സാരല്ല്യ….നീ പൊട്ടിക്ക്…. നമുക്ക് അമ്മീല് ഉപ്പും
മൊളകും ഒക്കെ വെച്ച് ഇടിച്ച് എടുക്കാം….”

അച്ചുവും മാളുവും തറവാടിന് മുന്നിലെ
മാവിൻചോട്ടിൽ നിന്നു…. മാവിന്റെ മുകളിൽ
കുഞ്ഞച്ചന്റെ മകളുടെ മകൻ ഉണ്ണിയും…..

അവൾ ഈ ദിവസങ്ങൾ, എല്ലാം മറന്ന്

Leave a Reply

Your email address will not be published. Required fields are marked *