ആർദ്രം [VAMPIRE]

Posted by

ചോദിച്ചു.. ടീച്ചറോട് എല്ലാ കാര്യങ്ങളും വിശദമായി
പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞ് ടീച്ചർ അപ്പുവിന്റെ
തോളിൽ തട്ടി പറഞ്ഞു…
“താൻ പേടിക്കണ്ടടോ..അച്ചൂന് ഒന്നും വരില്ല…… അവൾ ഒരു കലാകാരിയാ… ദൈവകടാക്ഷം
ഉള്ള കുട്ടി… അവൾക്ക് ഒന്നും വരാതെ
പരമേശ്വരൻ കാത്തോളും….”

അവരുടെ ആ വാക്കുകൾ അവന് വല്ലാത്ത
ഊർജ്ജം നൽകി… അടുത്ത മാസം ഇരുപതിന്
കലാക്ഷേത്രത്തിലെ കുട്ടികളുടെ പ്രോഗ്രാം
നടത്താൻ തീരുമാനിച്ച് അവിടെ നിന്ന് ഇരുവരും ഇറങ്ങി…..

ഇറങ്ങാൻ നേരത്ത് ടീച്ചർ ഒരു കൂവളമാല
അപ്പുവിന്റെ കൈയിൽ വെച്ച് കൊടുത്തു….

“അച്ചൂന്റെ നാൾ ആണ് ഇന്ന്… ശിവന്റെ അമ്പലത്തിൽ കഴിപ്പിച്ചതാ…” അവളെ ഓർത്ത് ടീച്ചറുടെ കണ്ണ് നനഞ്ഞോ…..
ഇല്ല തോന്നിയതായിരിക്കും……..

അച്ചു പോലും മറന്ന അവളുടെ നാൾ ഓർത്ത്
വെച്ച് വഴിപാടുകൾ കഴിച്ച്, അവൾക്ക് വേണ്ടി
പ്രാർത്ഥിക്കുന്ന ഇത്ര പേര് ഉണ്ടായിട്ടും ഈ രോഗം
എന്തിനാ അവളെ തന്നെ പിടികൂടിയത്….

ആ കൂവളമാല നെഞ്ചിലേക്ക് അടുപ്പിച്ച് പിടിച്ച് അപ്പു കാറിലേക്ക് കയറി…….

പിന്നെ തറവാട്ടിലേക്ക് വണ്ടി നീങ്ങി…….

തറവാട്ടിൽ ഇപ്പൊ വല്ല്യമാമേം, അമ്മായീം, അച്ഛനും, അമ്മയും മാത്രേള്ളൂ…. വല്ല്യമാമ തീരെ കിടപ്പിലായിയിട്ട് കുറച്ച് ആയി….

അച്ചുവിന്റെ കാര്യങ്ങൾ ഒന്നും ഇത് വരെ
അറിയിച്ചിട്ടില്ല… ഒരുപക്ഷേ അത് അദ്ദേഹത്തിന്
താങ്ങാൻ കഴിഞ്ഞെന്ന് വരില്ല…

ഇന്ന് എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അപ്പുവും അനന്തുവും അവിടേക്ക് പുറപ്പെട്ടത്….

ഉച്ചയൂണ് കഴിഞ്ഞ്.. വിശേഷങ്ങൾ ഒക്കെ
പറയുന്ന കൂട്ടത്തിൽ അപ്പു ആ കാര്യം പതിയെ
അവതരിപ്പിച്ചു….

അച്ഛന് മുന്നേ അറിയാവുന്നത് കൊണ്ട് ആ മുഖത്ത് മാത്രം ഞെട്ടലുണ്ടായില്ല…..
അമ്മയും അമ്മായിയും പ്രശ്നമാക്കുമെന്നാണ്
അവർ കരുതിയത്… പ്രായത്തിന്റെ
പക്വതയായിരിക്കാം… അവർ തളർന്നില്ല….

അവരുടെ ആ ധൈര്യം മതി ഇനി അച്ചുവിന് പിടിച്ച് നിൽക്കാൻ എന്ന് അപ്പു ഗാഢമായി വിശ്വസിച്ചു…..

ഇതിനിടയിൽ കട്ടിലിൽ കിടന്ന് ഒരാൾ
ഉരുകുന്നുണ്ടായിരുന്നു.. നരച്ച കുറ്റിതാടികൾക്ക്
ഇടയിലൂടെ കനത്തിൽ കണ്ണീർ ഒലിച്ചിറങ്ങി….. അയാൾ പിന്നീട് ഒന്നും മിണ്ടിയില്ല…
ശരീരം ആകെ മരവിച്ച പോലെ നീണ്ട് നിവർന്നു
കിടന്നു.. ആ നിമിഷം എല്ലാവരുടെയും സമാധാനം
നശിപ്പിക്കാൻ വന്ന രണ്ട് രാക്ഷസന്മാരാണ്
തങ്ങളെന്ന് അവർക്ക് തോന്നി…..

നേരം ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്തണമെന്നുള്ളത് കൊണ്ട് അവർ അവിടെ നിന്നിറങ്ങി….

ഒരിടത്ത് കൂടെ കയറണം… അപ്പുവിന്റെ വീട്ടിൽ… അച്ചു നിലവിളക്ക് പിടിച്ച് കയറി ചെന്ന ആ
വീട്ടിൽ… അവളുടെ വരവും കാത്ത് ഇരിക്കുന്നുണ്ട്
രണ്ട് പേർ അവിടെ…..

അപ്പുവിനെക്കാൾ ഏറെ അവളെ സ്നേഹിക്കുന്ന അവരുടെ അച്ഛനും അമ്മയും… മരുമകൾ….അല്ല മകൾ പറഞ്ഞപ്പോഴേക്കും കുളക്കടവ് വൃത്തിയാക്കാൻ തുടങ്ങിയൊരു അച്ഛൻ…
അവൾക്ക് വേണ്ടി വ്രതവും വഴിപാടുമായി നടക്കുന്ന ഒരമ്മയും…

അവരെയും കണ്ട്…നാലഞ്ച് ദിവസത്തിനുള്ളിൽ
അവളെയും കൊണ്ട് വരാം എന്ന് വാക്കും പറഞ്ഞ്
അവർ ടൗണിലേക്ക് തിരിച്ചു…..

കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന കൂവളമാല
വാടി തുടങ്ങിയിരിക്കുന്നു.. അത് കൊണ്ട്
ചെല്ലുമ്പോൾ, അതിൽ നിന്ന് ഒരില നുള്ളി

Leave a Reply

Your email address will not be published. Required fields are marked *