വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]

Posted by

അപ്പോഴാണ് എന്റെ കൈ അറിയാതെ തട്ടി ഫോൺ ലൗഡ് സ്പീക്കർ ആയത് കോൾ കട്ട് ആയിട്ടല്ല. അതിൽ ചാന്ദിനിയുടെ സൗണ്ട് കേൾക്കുന്നുണ്ട്. “എടാ എന്നെ രക്ഷിക്ക് അത് എന്റെ പിന്നാലെ തന്നെ ഉണ്ട്.” പെട്ടന്ന് ഫോണിൽ സ്റ്റാറ്റിക് സൗണ്ട് വന്നു ഫോൺ കട്ട് ആയി.

അപ്പോ എന്റെ മുൻപിൽ നിക്കുന്നത് ആരാണ്? എൻ മനസ്സിൽ പേടി നിറഞ്ഞു.

“ആരുടെ നിയമം??” ഞാൻ വിറച്ചുകൊണ്ട് ചോദിച്ചു.
വീട്ടിലെ ലൈറ്റ് മിന്നി മിന്നി കത്താൻ തുടങ്ങി. നിഴൽ നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, സാധാരണ ചിരികുന്നതിനേക്കാൽ വിശാലമായി അവൾ പുഞ്ചിരിച്ചു. ഞാൻ പേടിച്ച് പിന്നിലേക്ക് മാറി. എന്നാൽ അവൾ മനുഷ്യരഹിതമായ ശക്തിയോടെ എന്നെ അവളിലേക്ക് അടുപ്പിച്ചു. ഞാൻ സർവ്വ ശക്തിയും എടുത്ത് അവളെ തള്ളി. അവൾക്കൊരു കുലുക്കവും ഇല്ല.

“നമുക്ക് ആ കാട്ടിലേക്ക് പോണം നീ മറന്നുപോയോ?” എന്ന് ചോദിച്ച് അവളെന്റെ കഴുത്തിൽ പിടിച്ചു.
ഞാൻ അവളെ നോക്കി അവളുടെ മുഖത്ത് കൈ വെച്ച് നിസ്സഹായതയോടെ തള്ളാൻ തുടങ്ങി. അവളുടെ തൊലി എന്റെ വിരലുകൾക്കിടയിലൂടെ ഉരുകി വീഴുവാൻ തുടങ്ങി . തൊലിക്ക് അടിയിൽ പൊള്ളലേറ്റതുപോലെയായിരുന്നു മാംസം അവളുടെ ശരീരത്തിലെ മുഴുവൻ തൊലിയും മെഴുകുതിരി ഉരുകുനതുപോലെ ഉരുകി വീണു. അവളുടെ ശ്വാസത്തിൽ മണ്ണിന്റെയും രക്തത്തിന്‍റെയും മണം. കയ്യെന്‍റെ കഴുത്തിൽ കൂടുതൽ മുറുകി, കാഴ്ച മങ്ങാൻ തുടങ്ങി. ഒച്ച വെക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷേ ഒരു ചെറിയ സൗണ്ട് പോലും പുറത്ത് വേരുന്നില്ല.
.
.
.
.
.
…..

ഞാൻ ചാടി എഴുനേറ്റു. എന്തൊരു വൃത്തികെട്ട സ്വപ്നം ആയിരുന്നു അത്. ഒരു സ്വപ്നം ഇത്ര റിയൽ ആയി തോന്നുന്നത് ഇത് ആദ്യമായാണ്. ബെഡിൽ നിന്നും എഴുന്നേറ്റ് സമയം നോക്കി 7 മണി. രാവിലേ 7 മണിയോക്കെ കണ്ട കാലം മറന്നു. ഇനി എന്തായാലും ഉറങ്ങുനില്ല എന്ന് വിചാരിച്ച് ബെഡ് നേരെ ആകി ബാത്റൂമിൽ കയറി മുഖം കഴുകി കണ്ണാടിയിൽ നോക്കിയപ്പോഴാണ് കഴുത്തിൽ കയ്യിന്റെ പാട്. അവിടെ തൊടുമ്പോൾ നല്ല വേദനയും ഉണ്ട്. ഇന്നലെ രാത്രി കണ്ടത് സ്വപ്നം ആണെങ്കിൽ എങ്ങനെ ആണ് എന്റെ കഴുത്തിൽ ഈ പാട് വന്നത്? സ്വപ്നത്തിൻ ഞാൻ തന്നെ പിടിച്ചത് ആവും എന്ന് ആശ്വസിച്ച്‌ റൂമിനു വെളിയിൽ ഇറങ്ങി. എന്നെ കണ്ട് അച്ഛനും അമ്മേം അന്തം വിട്ടു. അച്ഛൻ വായിച്ചുകൊണ്ടിരുന്ന പത്രം വരെ താഴെ വെച്ച് എന്നെ നോക്കി.

“എന്റചാ അധികം എക്സ്പ്രഷൻ ഇട്ട് ഓവർ ആകല്ലെ.” ഞാൻ അച്ഛനോട് പറഞ്ഞു

“എടാ നിന്നോട് എത്ര പ്രാവശ്യം ആണ് അച്ഛന്റെ ബിസിനസ് എടുത്ത് നോക്കി നടത്താൻ പറയണത്.” അമ്മ തലക്ക് കിഴിക്കി കൊണ്ട് പറഞ്ഞു.

“എനിക്ക് ബിസിനെസ്സിൽ ഒന്നും താൽപര്യം ഇല്ല എന്ന് എപ്പോഴും പറയണത് അല്ലേ. അതന്നെ ഇന്നും പറയാൻ ഉള്ളൂ.”

“നേരത്തെ എണീറ്റ് കണ്ടപ്പോ നന്നാവും ന്ന്

Leave a Reply

Your email address will not be published. Required fields are marked *