സ്വയംവരം 8 [Pravasi] [Climax]

Posted by
അവൾ തന്നെ മുടി ഉയർത്തി പിടിച്ചു എന്റെ മാല അണിയാൻ തല കുനിച്ചു…
അവളുടെ തിരുനെറ്റിയിൽ അമർന്ന ഒരു ചുംബനത്തിന് ഒപ്പം ആ മാല കഴുത്തിൽ കുരുക്കി ഞാൻ..
💓💓💓💓💓💓💓

സ്വയംവരം 8 [ Climax 01]
Swayamvaram Part 8 | Author : Pravasi | Previous Part

 

“പോവാ പെണ്ണെ? എല്ലാരും കാത്തിരിക്കാവും..”

“അടങ്ങി നിക്ക് ചെക്കാ എന്ക്ക് ഇനീം പ്രാർത്ഥിക്കണം..”

എന്റെ ആദ്യ പ്രാർത്ഥന നിമിഷങ്ങൾ കൊണ്ടു സാധിപ്പിച്ച ശിവഭഗവാനോട് വീണ്ടും ഞാനും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.. സാധിക്കാവുന്നതിൽ ഏറ്റവും അധികം ദിവസങ്ങൾ ഞങ്ങൾക്കായി നൽകണേ എന്ന്..

അൽപനേരം കഴിഞ്ഞു ഞാൻ കണ്ണുകൾ തുറന്നെങ്കിലും അപ്പോളും ഇന്ദു കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിന്നിരുന്നു.. ആ അടഞ്ഞ കൺപീലികൾക്ക് ഉള്ളിൽ നിന്നും അല്പം നനവ് പുറത്തേക്ക് പടർന്നത് കണ്ടു ഞാൻ എന്റെ മുഖം അവളുടെ കവിളിൽ അമർത്തി..

“ഇനി ഈ കണ്ണു നെർക്കല്ലേ പെണ്ണെ… നീ എന്റെ ഭാര്യ അല്ലേ.. എന്നോട് ചോയ്ക്കാണ്ട് കരയാൻ പോലും അവകാശംല്യ ഇനി ..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു ഏതാനും നിമിഷം കണ്ണടച്ച് നിന്ന ശേഷം എന്റെ നെറ്റിയിൽ ചുംബിച്ചു..

“എന്താ മക്കളെ ഈ ത്രിസന്ധ്യക്ക് കണ്ണു നിറക്കാൻ മാത്രം??”

ഒറ്റ മുണ്ടുടുത്തു പൂണൂൽ കെട്ടിയ ഒരു വൃദ്ധൻ ഞങ്ങൾക്ക് അരികിലേക്ക് വരുന്നത് കണ്ടു പേടിച്ച ഇന്ദു എന്റെ പിറകിലേക്ക് വലിഞ്ഞു. എന്തോ ആ മുഖത്തെ ചൈതന്യം കണ്ടു നുണ ഒന്നും പറയാൻ തോന്നിയില്ല.. ആശുപത്രിയിൽനിന്ന് വരുന്ന വഴി ആണെന്നും അവളെ കല്യാണം കഴിക്കും എന്നും ഒക്കെ അയാളോട് പറഞ്ഞു..

“ആദ്യം തോന്നിത് ഏതോ പിള്ളേര്ടെ കുസൃതി ആന്നാ… ഇയ്ന്റെ കാവൽക്കാരൻ ആണേ.. അപ്പൊ തെറ്റായ കാര്യങ്ങൾ ഒന്നും ഇവ്ടെ അന്വദിക്കാൻ പാട്ല്ല്യല്ലോ.. പക്ഷെ നിങ്ങടെ മനസ്സ് ശുദ്ധാ.. കണ്ണടച്ച് ഒന്നൂടി പ്രാർത്ഥിച്ചോളു രണ്ടാളും..സർവേശ്വരന്റെ അനുഗ്രഹണ്ടാവും.”

അയാളുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും ഞങ്ങൾ ആ നടക്കു നേരെ കൈ കൂപ്പി കണ്ണുകൾ അടച്ചു….

“ഈശ്വരാ എന്റെ മരണം വരെ ഇവ്ളെ എ
ന്റെ പെണ്ണായി തരണേ..”

അത്രേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളു എനിക്ക്‌..

അൽപനേരം കഴിഞ്ഞു ഞങ്ങളുടെ രണ്ടാളുടെയും തലയിൽ അദ്ദേഹം കൈകൾ വച്ചു..

“നല്ല കുട്ട്യോളാ രണ്ടാളും… ഇങ്നെ ഒരു കൊച്ചിനെ ഭാര്യ ആക്കാൻ മോൻ കാണ്ച്ച മന്സ്സ് വളരെ വലുതാ.. അത്പോലെ എല്ലാം ഉള്ളീ ഒത്ക്കി ജീവിക്കാൻ നോക്ക്യ മോളുടെ മനസ്സും.. സർവ്വ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ.. കണ്ണു നെർഞ്ഞുള്ള മോളുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു എന്നുറപ്പ്… എന്തായാലും കല്യാണം കഴിഞ്ഞു രണ്ടാളും വരണേ ഒന്നൂടി… ഇപ്പോ ഞാൻ പൊട്ടെ.. അപ്രത്ത് നാളികേരം കട്ട്ണ്ടോവാൻ ആരാണ്ടൊക്കെ വരാറ്ണ്ട്..”

ഞങ്ങളുടെ ശിരസ്സിലെ അദ്ദേഹത്തിന്റെ കൈ അകന്ന് കഴിഞ്ഞു ഞങ്ങൾ കണ്ണു തുറന്നു.. പക്ഷെ അദ്ദേഹം അപ്പോളേക്കും പോയി മറഞ്ഞിരുന്നു.. കൈകൾ കോർത്തു പിടിച്ചു തിരിച്ചു നടക്കുമ്പോൾ ഇന്ദു എന്നോട് ചോദിച്ചു

“ഞാൻ ഇപ്പോ പ്രാർഥിച്ചത് എന്താന്ന് അറിയോ??”

Leave a Reply

Your email address will not be published.