ടൈംമെഷീൻ 2 [KOchoonj]

Posted by

നനവും പരുപരുത്തതുമായ എന്തോ കവിളിലൂടെ ഉരസുന്നതരിഞ്ഞു കാർത്തിക് കണ്ണുകൾ തുറന്നു.”മാ…”ഒരു അമറലും..
കാർത്തിക് നോക്കുമ്പോൾ ഒരു പശുവാണ്.. അതു തന്റെ കവിളിൽ നക്കിതുടച്ചതാണെന്നു അവൻ മനസിലാക്കി.. പെട്ടെന്നുള്ള ആ നക്കലിൽ അവൻ അറപ്പോടെ നീട്ടി തുപ്പി അവിടെനിന്നും എഴുന്നേറ്റുമാറി.. താനിതെവിടെ ആണ് എന്ന ചിന്ത അവന്റെ തലച്ചോറിലൂടെ പാഞ്ഞപ്പോൾ പെട്ടെന്ന് കഴിഞ്ഞതെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു. നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്.. വളരെ മനോഹരമാണ് ആ കാഴ്ച.. അവൻ ചുറ്റും നോക്കി. വയലുകളിൽ പണികൾ ചെയ്യുന്ന കുറച്ചു സ്ത്രീകളും പുരുഷന്മാരും അകലെയായി കാണാം.
“മാ..”പശുവിന്റെ കരച്ചിൽ വീണ്ടും.
“വൃത്തിക്കെട്ട പശൂ..” എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി. അപ്പോഴാണ് ആ പെട്ടി അവന്റെ കണ്ണിൽ ഉടക്കിയത്. പണം ഇട്ട ബോക്സ്. ബാഗ് തന്റെ തോളിൽതന്നെ കിടപ്പുണ്ട്.. കാർത്തിക് ആ ബോക്സിനടുത്തേക്കു നീങ്ങി അതു കയ്യിലെടുത്തു.
അതു തുറന്നപ്പോൾ വല്ലാത്ത ഞെട്ടലും അത്ഭുതവുമാണ് അവന്റെ മുഖത്തു വിരിഞ്ഞത്. അതിൽ നിറഞ്ഞു നിൽക്കുന്ന പണവും. രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇട്ടിരുന്നത്. അതിൽ ഇപ്പൊ എല്ലാം നൂറിന്റെ നോട്ടുകൾ അതുകൊണ്ടുതന്നെ അതു കുറെ ഉണ്ട്. അവൻ ഒരു നോട്ടു കയ്യിലെടുത്തു. അതേ.. ഇതു ആദ്യകാലങ്ങളിൽ അച്ചടിച്ചിരുന്ന നോട്ടു ആണ്.. എന്തായാലും അച്ഛന്റെ കണ്ടുപിടിത്തം കൊള്ളാം.. അവൻ നോട്ടുകൾ എടുത്തു ബാഗിലേക്കു വെച്ചു..
അടിയിൽ കുറെ ചില്ലറകളും.. ഇരുപതു പൈസയും പത്തുപൈസയും എല്ലാം ഉണ്ട്.. കാർത്തിക് അതെല്ലാം ബാഗിൽ ഇട്ടു.. കീശയിലേക്കു കൈ നീങ്ങിയപ്പോൾ അതിൽ ഇട്ടിരുന്ന മൊബൈൽ കയ്യിൽ തടഞ്ഞു..
“ഈശ്വരാ.. ഈ പഴഞ്ചൻ നോട്ടുകളായാണ് എല്ലാം മാറിയതെങ്കിൽ ഞാനിതു ഏതു കാലത്തേക്കാണ് വന്നത്..” കാർത്തിക് ആരോടെന്നില്ലാതെ പറഞ്ഞു.
“അപ്പൊ പോട്ടെ പശുവേ..” അവൻ പശുവിനോട് യാത്രയും പറഞ്ഞു മുന്നോട്ടു നടന്നു. മുന്നിൽ ചെറിയ കൈത്തോട്.. അവിടെനിന്നും കാർത്തിക് വെള്ളമെടുത്തു മുഖം കഴുകി..
“മന്ഹഷ്യരെപോലെ പശുക്കളുടെയും പല്ലുതേപ്പിക്കണം.. ഓഹ്.. എന്നാ നാറ്റം..”
കാർത്തിക് വീണ്ടും മുന്നോട്ടു നടന്നു. ചെന്നുകയറിയത് ഒരു മണ്ണിട്ട പാതയിലേക്കാണ്.. അവൻ അല്പനിമിഷം ആലോചിച്ചു.. എന്നിട്ടു വലതു ഭാഗത്തേക്ക് നടന്നുതുടങ്ങി..
…..
അതേസമയം കാർത്തിക്കിന്റെ വീട്ടിൽ …
അടുക്കളപണിയുടെ തിരക്കിലായിരുന്നു ശ്രീദേവി.. കാർത്തിക സഹായത്തിനുണ്ട്..
“മോളെ… കാർത്തിക്കിനെ കണ്ടോ മോളെ..”
മാധവമേനോൻ ഒരു വല്ലാത്ത ഭാവത്തോടെയാണ് അങ്ങോട്ടു വന്നു അതു ചോദിച്ചത്..
“ഇല്ല അച്ഛാ.. ഏട്ടൻ റൂമിലുണ്ടാകും..”
അയാൾ തളർന്നു അവിടെയുള്ള സ്റ്റൂളിലേക്കു ഇരുന്നുപോയി. ശ്രീദേവി ഭർത്താവിന്റ ഭാവം ശ്രദ്ധിച്ചു അടുത്തേക്ക് ചെന്നു..
“എന്താ.. എന്തൊപറ്റി നിങ്ങക്ക്..”
“അവൻ ചതിച്ചു… ഞാൻ ഉണ്ടാക്കിയ ടൈംമെഷീൻ അവൻ ഉപയോഗിച്ചിട്ടുണ്ട്..” അയാളുടെ വാക്കുകളിൽ ഭയം കളിയാടിയിരുന്നു..
“നിങ്ങളെന്തൊക്കെയാ പറയുന്നേ.. ടൈംമെഷീനോ..” ശ്രീദേവിക്കു ഒന്നും മനസ്സിലായില്ല..
“മ… ഞാൻ ഉണ്ടാക്കിക്കൊണ്ടിരുന്നത് ഒരു ടൈംമെഷീൻ ആയിരുന്നു.. അതുപകയോഗിച്ചു നമുക്ക് കഴിഞ്ഞ കാലത്തിലേക്ക് പോകാം.. അതുപോലെ ഭാവിയിലേക്കും.. അതു മനസിലാക്കി കാർത്തിക് പാസ്റ്റിലേക്കു

Leave a Reply

Your email address will not be published. Required fields are marked *