ടൈംമെഷീൻ 2 [KOchoonj]

Posted by

കാർത്തിക്കിനെ ഒന്നു കുളിരണിയിച്ചപോലെ.. അവൻ ഒരുനിമിഷം കണ്ണടച്ചിരുന്നു.. മനസുകൊണ്ട് അതാസ്വാതിക്കുന്നപോലെ..
കാർത്തിക്കിന്റെ പ്രവർത്തികൾ നോക്കിനിക്കുവാണ് ദേവയാനി.. അത്ഭുതമാണ് ഈ മനുഷ്യൻ എന്നവൾക്കുതോന്നി.. ഇതിനുമുമ്പ് ഇതുപോലൊരു പുരുഷനെ കണ്ടിട്ടില്ല.. കാർത്തിക്കിന്റെ വെട്ടിയൊതുക്കിയ മീശയും കുറ്റിത്താടിയും സുന്ദരമായ മുഖവും ഒരു പുതുമയാണ്.. ആ കുട്ടിയോട് പെരുമാറിയ രീതി.. ഇതുവരെ കണ്ടിട്ടുള്ള മേല്ജാതിക്കാരായ പുരുഷന്മാർ അവരെയൊക്കെ കാണുമ്പോൾ അറച്ചു തുപ്പും.. എന്നാൽ ഇയാൾ..
ദേവയാനി തന്നെത്തന്നെ നോക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. എന്താണ് അവളുടെ മനസിൽ ആവോ.. എന്തായാലും ഒരു ധേഷ്യഭാവം അല്ല.. അത്ബുതപ്പെടുന്നുണ്ടാകും തന്റെ പ്രവർത്തികൾ കാണുമ്പോൾ..
“എന്നാ ദേവയാനി പൊയ്ക്കോളൂ.. ഞാനിവിടെ കുറച്ചുനേരം ഇരുന്നിട്ട് വരാം..”
കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ തിരിഞ്ഞുനടന്നു.. കാർത്തിക് അവൾ പോകുന്നത് നോക്കിനിന്നു.. ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്ന ദേവകന്യകയെ പോലെ തന്നെ അവളുടെ അഴക്.. ഈ കാലത്തും ഇതുപോലെ രൂപഭംഗിയുള്ള ഒരു പെണ്കുട്ടിയെ കാണുമോ..
കുളികഴിഞ്ഞു പടിപ്പുര നടന്നുകയാറുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.. തുളസിതറയിൽ ദീപം തെളിഞ്ഞുനിൽക്കുന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ അതേ ഇരിപ്പുതന്നെ.. അടുത്തുതന്നെ നിലവിളക്കു കൊളുത്തി ചമ്രംപടിഞ്ഞിരിക്കുന്ന ദേവയാനി.. ഹോ.. എന്തഴകാണു ആ മുഖം. നിലവിളക്കിന്റെ മഞ്ഞനാളം അവളുടെ മുഖത്തു നിഴലിക്കുമ്പോ ആ മുഖം ഒരു തേജസ്സായിരുന്നു.. കണ്ണുകളെ കുളിരണിയിക്കുന്ന പ്രകാശബിംബം..
വലിയ വിശ്വാസം ഒന്നുമില്ലെങ്കിലും കാർത്തിക് തുളസിതറക്കുമുന്നിൽ ഒന്നു വണങ്ങി വരാന്തയിലേക്ക് കയറി.. നിലവിളക്കിനു മുന്നിലും ഒന്നു വണങ്ങി.. അപ്പോഴാണ് മരത്തിന്റെ തൂണിൽ ചാരി വരാന്തയിൽ ഇരിക്കുന്ന മറ്റൊരു സ്ത്രീരൂപം അവന്റെ കണ്ണിൽ പതിഞ്ഞത്.. ഒരു മുപ്പത്തഞ്ചു വയസു തോന്നിക്കും.. ഒരു സാരിയാണ് വേഷം.. ദേവയാനിയെപോലെതന്നെ മറ്റൊരു ദേവീ ശിൽപ്പം.. എന്നാൽ അല്പംകൂടി മാംസളമായ ശരീരമാണ്.. വെളുത്തനിറവും വിടർത്തിയിയിട്ട മുടിയിഴകളും ആ മുഖത്തിന്റെ ചൈതന്യം കൂട്ടി.. മുടിയിഴകളില്നിന്നും ഈറൻ ഇറ്റുവീഴുന്നുണ്ട്.. കാർത്തിക് അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു അവരും.. ജാനകി പതിയെ എഴുന്നേറ്റുനിന്നു.. അപ്പോഴാണ് ആ വശ്യമായ സൗന്ദര്യം അവൻ യഥാർത്ഥത്തിൽ അറിഞ്ഞത്.. അവനൊപ്പം തന്നെ ഉയരമില്ലെങ്കിലും ദേവയാനിയേക്കാളും ഉയരമുണ്ട്.. ശരീരവും..
കാർത്തിക്കിനെ കണ്ടപ്പോ എല്ലാവരിലും ഉണ്ടായ അത്ഭുതഭാവം ജനാകിയിലും പ്രകടമായിരുന്നു.. അവർ കാർത്തിക്കിനെ അടിമുടി ഒന്നു നോക്കി.. അപ്പോഴേക്കും ദേവയാനിയും നിലവിളക്കിൽ തൊഴുതു വിളക്കണച്ചുകൊണ്ടു എഴുന്നേറ്റു..
“അപ്പൊ ഇതാണ് കാർത്തിക്..” അതും പറഞ്ഞു ജാനകി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു കാർത്തിക്കും..
“ചേച്ചി ജാനകി അല്ലെ…”
ജാനകി ഒന്നു പുഞ്ചിരിച്ചു..
“ഞാൻ ബാഗ് റൂമിൽ വെച്ചിട്ട് വരാം..” അതും പറഞ്ഞു കാർത്തിക് അകത്തേക്ക് നടന്നു..
ജാനകി ദേവയാനിയെ ഒന്നു നോക്കി..
“കാണാൻ എന്തുഭംഗിയാ ആ കുട്ടിയെ.. നല്ല പെരുമാറ്റവും.. എന്തായാലും പറഞ്ഞതു ശരിയാ.. പട്ടണത്തിൽ പോലും ഇതുപോലെ വേഷമണിഞ്ഞ സുന്ദരന്മാരെ കാണില്യ..”
“നീ അതുമിതും പറഞ്ഞുനിക്കാണ്ട് കുട്ടിക്ക് വിശക്കണോണ്ടൊന്നു ചോദിക്കൂ.. മാസം അമ്പതു ഉറുപ്പികയാ വാടകയായി തരണേ..” അയാൾ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് പുറത്തേക്കു ഇറങ്ങിവന്നു..

Leave a Reply

Your email address will not be published. Required fields are marked *