ടൈംമെഷീൻ 2 [KOchoonj]

Posted by

“മോളെ.. നീ ഇയാളെ നമ്മുടെ കുളം കാണിച്ചുകൊടുക്കൂ.. ”
“മുത്തശ്ശ.. അവിടെ ‘അമ്മ കുളിക്കയാണ് ഇപ്പൊ…”
“ഞാൻ പുഴയിൽ കുളിച്ചോളാം.. അതാണ് എനിക്കിഷ്ടവും..” കാർത്തിക് പെട്ടെന്ന് പറഞ്ഞു..
“എന്നാ മോളെ.. നീയ്യാ കുളിക്കടവൊന്നു കാണിച്ചുകൊടുക്കൂ.. ഇയാളൊറ്റക്കുപോയാൽ കണ്ട ശൂദ്രന്മാരു കുളിക്കണ കടവിൽ അറിയാതെ കുളിച്ചൂന്നുവരും.. ദേഹം ആശുദ്ധിയായാൽ ഈ തറവാടിനും ദോഷാ..”
“മമ്.. ശരി..”അതുമ്പറഞ്ഞു ദേവയാനി പടികളിറങ്ങി നടന്നു.. പുറകേ കാർത്തിക്കും..
ഇതെന്തു പെണ്ണാ ഈശ്വരാ.. ഒന്നു ചിരിച്ചുകൂടെ.. ഞാനെന്തോ പീഡിപ്പിക്കാൻ ചെന്നപോലെയാ പെണ്ണിന്റെ ഭാവം.. “” കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചു ദേവയാനിയുടെ പുറകെ നടന്നു..
“എനിക്കിവിടെ താമസിക്കാൻ സൗകര്യം ചെയ്തുതന്നത് ദേവയാനിക്കു ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു..” കാർത്തിക് അവളുടെ ഭാവം അറിയുവനായി ചോദിച്ചു..
“ആ കാര്യത്തിൽ ഇഷ്ടപെടാനും ഇഷ്ടപെടാതിരിക്കാനുമുള്ള അധികാരമൊന്നും എനിക്കില്യ.. എന്റെ ഇഷ്ടങ്ങൾ നിങ്ങൾ നോക്കുവും വേണ്ടാ..”അവളുടെ അറുത്തുമുറിച്ചുള്ള ആ പറിച്ചിലിൽ കാർത്തിക് ആകെ വല്ലാണ്ടായി.. പിന്നെ കാർത്തിക് ഒന്നും മിണ്ടിയില്ല.. അവളുടെ പുറകെ നടന്നു..
മുന്നിലായി മൂന്നുപേർ വരുന്നു. ഒരു പുരുഷനും അയാളുടെ ഭാര്യ എന്നുതോന്നിക്കുന്ന ഒരു സ്ത്രീയും ഒരു കുഞ്ഞു പെണ്കുട്ടിയും.. മണ്ണിൽ പണിയെടുക്കുന്നവരാണ്.. കണ്ടാലറിയാം. പഴകിയ ചെളിനിറഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്തനിറവും മെലിഞ്ഞ ശരീരവുമാണ് അവർക്ക്.. കാർത്തിക്കും ദേവയാനിയും വരുന്നത് കണ്ടപ്പോഴേക്കും അവർ വഴിയുടെ സൈഡിലേക്കൊതുങ്ങി കുമ്പിട്ടുനിന്നു.. ബുക്കിലൊക്കെ വായിച്ചുപഠിച്ചിട്ടെ ഉള്ളു ഇതുപോലുള്ള കാലം.. കാർത്തിക് ആ കുഞ്ഞിനെ നോക്കി.. പാവം.. കൈകൂപ്പി കുമ്പിട്ടു നിക്കുവാണ്.. അരക്കുതാഴേ കീറിപ്പറിഞ്ഞ ഒരു മുഷിഞ്ഞ തോർത്തുമാത്രമാണ് ഉടുത്തിരുന്നത്. മൂക്കില്നിന്നും മൂക്കട്ട ഒലിച്ചിറങ്ങുന്നുണ്ട്.. കാർത്തിക്കിനെന്തോ… അനുകമ്പയാണ് ആ കുട്ടിയോട് തോന്നിയത്.. അവൻ ബാഗ് തുറന്നു തപ്പിനോക്കി.. അനിയത്തിക്കു കൊടുക്കാൻ മേടിച്ച കിറ്റ്ക്കാറ്റിന്റെ നാലഞ്ചു പാക്കറ്റ് ഉണ്ട്.. അവൻ അതിൽ ഒന്നെടുത്തു ആ കുനിഞ്ഞിനുനേരെ ചെന്നു.. കുനിഞ്ഞുനിന്നു അതു ആ പെണ്കുട്ടിക്കുനേരെ ഒരു പുഞ്ചിരിയോടെ നീട്ടി.. ആ കുഞ്ഞു എന്തു ചെയ്യണമെന്നറിയാതെ അതിന്റെ അച്ഛനെ നോക്കി.. ദേവയാനി എല്ലാം നോക്കിനിക്കുന്നു..
“വേണ്ടബ്രാ.. തീണ്ടികൂടാത്തവരാണ്.. ആശുദ്ദാകും..” അയാൾ വിനയത്തോടെ പറഞ്ഞു..
“ഈ കുഞ്ഞിന്റെ മുഖത്തുനോക്കി ആശുദ്ധമാണ് എന്നുപറയുന്നവരുടെ മനസ്സിലാണ് അശുദ്ധി..” അതും പറഞ്ഞു കാർത്തിക് അതു ആ കുട്ടിയുടെ കയ്യിൽ വെച്ചുകൊടുത്തു.. ആ കുട്ടി അതു തലങ്ങും വിലങ്ങും നോക്കി.. ഒന്നും മനസിലാകാത്തപോലെ.. ഒടുവിൽ കാർത്തിക് അതു പൊട്ടിച്ചു അതിന്റെ ഒരു ചെറിയ കഷ്ണം അതിന്റെ വായിൽ വെച്ചുകൊടുത്തു..
അല്പം നുണഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്തു വിരിഞ്ഞ അത്ഭുതം..സന്തോഷം.. ഇതുപോലൊന്നു ഒരിക്കലും രുചിച്ചിട്ടില്ലല്ലോ..
കാർത്തിക് ഒരു പുഞ്ചിരിയോടെ ദേവയാനിയുടെ കൂടെ നടന്നു.. അപ്പോൾ ആ കുടുംബം അവനെ അത്ഭുതത്തോടെതന്നെ നോക്കി നിൽക്കുകയായിരുന്നു..
ദേവയാനി തന്നെ സാകൂതം നോക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു..
“എന്താ ദേവയാനി… എന്താണിങ്ങനെ നോക്കുന്നത്..” അവന്റെ ചോദ്യം അവളെ ചിന്തയില്നിന്നുണർത്തി..
“ഒന്നൂല്യ.. ഇങ്ങനൊരാളെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്യ.. അതോണ്ട് നോക്കിയതാ..” അവളൊരു ഒഴുക്കൻമട്ടിൽ മറുപടി പറഞ്ഞു.. അപ്പോഴേക്കും അവർ പുഴവക്കിൽ എത്തിയിരുന്നു.. വിജനമാണ്.. തെളിനീരുപോലുള്ള വെള്ളം.. അവിടവിടെയായി ചെറിയ പാറകൾ.. പുഴയുടെ ഓളം തല്ലിവരുന്ന ഇളംകാറ്റു

Leave a Reply

Your email address will not be published. Required fields are marked *