ടൈംമെഷീൻ 2 [KOchoonj]

Posted by

ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു….

ടൈംമെഷീൻ 2
Time Machine Part 2 | Author : By KOchoonj..

സൂര്യകിരണങ്ങൾ ജനാലയിലൂടെ കണ്ണിലടിച്ചപ്പോഴാണ് എഴുന്നേറ്റത്.. കണ്പോളകളിലെ കനം കുറഞ്ഞിട്ടില്ല.. തലച്ചോറിപ്പഴും മന്ദിച്ചിരിക്കുന്നതുപോലെ.. രാത്രിയിലെ സംഭവങ്ങൾ മനസിലൂടെ ഒന്നു മിന്നിമറഞ്ഞു. ഞാനിന്നലെ അച്ഛന്റെ പരീക്ഷണ ശാലയിലേക്കു കയറിയതിന്റെ അടയാളമൊന്നും അവിടെ കാണില്ലായിരിക്കും.. കണ്ടാൽ… അങ്ങോട്ടുകയറിയെന്നെങ്ങാനും അറിഞ്ഞാൽ വധമായിരിക്കും പിന്നെ.. ഇന്നലെ അച്ഛന്റെ ഡയറിയിൽ കണ്ടകാര്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു.. ടൈംമെഷീൻ ആണ് പുള്ളി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും വ്യക്തമായി ഒന്നു പഠിക്കണം. മൊബൈലിൽ ഫോട്ടോ എടുത്തിട്ടുണ്ട്.. ആദ്യം പ്രാഥമിക കർമങ്ങൾ ഒക്കെ ഒന്നു നിർവഹിച്ചേക്കാം..
ശ്.. ദോശക്കല്ലിൽ മൊരിയുന്ന ദോശയുടെ ശബ്ദം. അതിന്റെ പ്രത്യേക മണം.. ഹോ.. പൊളി.. ഒറ്റയിരിപ്പിന് ഒരഞ്ചാറെണ്ണം ഞാൻ അകത്താക്കും..
“മോളെ ശ്രീദേവി… എനിക്കുള്ള ദോശ എടുത്തോ..” അതും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു ഒരു മുത്തവും കൊടുത്തു..
അരപ്ലസിന്റെ മോളിലിരുന്നു അനിയത്തി നല്ല തട്ടാ… ഒന്നും ശ്രദ്ധിക്കുന്നെ ഇല്ല..
“ഓ.. എഴുന്നേറ്റോ.. ഇന്നെന്താ ഇത്രേം നേരത്തെ…” അമ്മയുടെ ആക്കി ചോദ്യം..
“അമ്മേ.. ജിമ്മൻ ഇന്നലെ എവിടെയോ കോഴിപിടിക്കാൻ പോയിട്ടുണ്ട്.. അല്ലേൽ എന്നും രാവിലെ എണീറ്റു മസിലുപെരുപ്പിക്കാൻ മറക്കില്ലാത്തതാ..”അനിയത്തിയുടെ ഡയലോഗ്..
“എടീ..എടീ.. നിർത്തിക്കൊ.. അല്ലേൽ ഇനി ഒരെണ്ണംപോലും നിന്നെക്കൊണ്ടു ഞാൻ തീറ്റിക്കില്ല..”
“പോടാ…” അതും പറഞ്ഞു അവൾ പാത്രവും എടുത്തു ഓടി..
ഞാൻ ഒന്ന് ചിരിച്ചു ദോശയെടുത്തു കഴിക്കാൻ തുടങ്ങി..
“അച്ഛനെന്ത്യേ അമ്മേ..”
“ആ.. രാവിലെ പരീക്ഷണ ശാലയിലേക്കു കേറണ കണ്ടു..”
ഞാൻ വേഗം തന്നെ കഴിച്ചു റൂമിലേക്ക്‌ കയറി.. ഇന്നലെ മൊബൈലിൽ എടുത്ത ഫോട്ടോസ് എടുത്തു വിശദമായി പഠിക്കാൻ തുടങ്ങി.
…….
മൊബൈലിൽ സെറ്റ് ചെയ്തിരിക്കുന്ന അലാമിന്റെ സൗണ്ടിൽ ഞാൻ ഞെട്ടി എഴുന്നേറ്റു.. പെട്ടെന്ന് തന്നെ അലാം ഓഫ് ചെയ്തു ജനലിൽകൂടി പുറത്തേക്കു നോക്കി.. ചെറിയ നിലാവുണ്ട്.. സമയം ഒരുമണി ആയിട്ടുണ്ട്.. പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ബാഗിൽ എല്ലാം എടുത്തുവച്ചിട്ടുണ്ട്.. ഞാൻ ബാഗ് കയ്യിലെടുത്തു പതിയെ മുന്നോട്ടു ചുവടുകൾ വെച്ചു.. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പതിയെ മുന്നോട്ടു നീങ്ങി.. മനസിലെവിടെയോ ചെറിയ… അല്ല.. അല്പം വലിയരീതിയിലുള്ള ഭയം ഉടലെടുത്തിട്ടുണ്ട്.. അതുകൊണ്ടാകാം ആ നിശബ്ദതയിൽ ചീവീടുകളുടെ കരച്ചിൽ പോലും ഭയാനകമായി തോന്നുന്നത്..

ˇ

Leave a Reply

Your email address will not be published.