പ്രിയമാനസം 3 [അഭിമന്യു]

Posted by

“ഇതൊരൊളിച്ചോട്ടം തന്നെയാണ്, പക്ഷേ ഞാനൊരു ഭീരുവാണെന്നു നീ വിചാരിക്കരുത്, എനിക്ക് ഒരു മാറ്റം അനിവാര്യമാണ്, അതിനു എനിക്ക് പോയെ പറ്റു.. ”

“ഹ്മ്മ്.. എല്ലാം നിന്റെ തീരുമാനം പോലെ നടക്കട്ടെ. എങ്കിൽ പിന്നെ ഞാൻ ഇറങ്ങട്ടെടാ ഒന്ന് കുളിക്കണം, ആകെ മുഷിഞ്ഞു.. നീ എന്നെ വീട്ടിലേക്കു വിട്…”

അതും പറഞ്ഞു പ്രിയൻ ഷമീറിന്റെ ബൈക്കിൽ കയറി വണ്ടി തിരിച്ചു..

“അല്ല കുഞ്ഞു ഒന്നും കഴിക്കാതെ പോകുവാണോ, ”

പ്രിയൻ ഇറങ്ങുന്ന കണ്ടുകൊണ്ട് ഉമ്മ ഓടിവന്നു ചോദിച്ചു..

“അഹ് .. ഉമ്മ പോട്ടെ പിന്നെ വരാം… ”

പ്രിയൻ ബൈക്ക് start ചെയ്തപ്പോൾ ഷമീർ പിന്നിൽ കയറി യാത്രയായി..

**********************

പ്രിയനേ ഗേറ്റിനു മുന്നിലിറക്കി ഷമീർ തിരിച്ചു പോന്നു.

വീട്ടിലേക്കു കയറി ചെല്ലുമ്പോ ഹാളിൽ തന്നേ അച്ഛനും അമ്മയും, പ്രേമും ഇരിപ്പുണ്ട്.

അമ്മയുടെ അച്ഛന്റെയും മുഖത്ത് പതിവിലേറെ സന്തോഷം നിറഞ്ഞു നിൽക്കുന്നു..

പ്രേമാണെങ്കിൽ തന്റെ സ്ഥിരം ഭാവത്തിൽ ലാപ് ടോപ്പിൽ കുത്തുന്നു..

“നീ എവിട പോയേക്കുവാരുന്നു, ഫോണേന്ത ഓഫ്‌ ആക്കിയേക്കുന്നെ ”

കേറിവന്ന പാടെ അച്ഛൻ ചോദിച്ചു…

” അത്.. ഞാൻ ഷമീറിന്റെ വീട്ടിൽ വരെ പോയിരുന്നു, ”

അതും പറഞ്ഞു കൊണ്ട് പ്രിയൻ തന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തുനോക്കി അത് ഓഫ്‌ ആയിരുന്നു..

“മ്മ്… ”

അതിനു മറുപടിയായി പ്രതാപൻ ഒന്ന് ഇരുത്തിമൂളുക മാത്രം ചെയ്തു..

“കുഞ്ഞാ… നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു… ”

അമ്മ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്…

പെട്ടന്നാണ് പ്രേമം അത് കേൾക്കാൻ താൽപ്പര്യമില്ലാത്ത മട്ടിൽ അവിടെനിന്നും എഴുന്നേറ്റു പോയ്‌…

മൂവരും പ്രേമം പോകുന്നതും നോക്കി നിന്നു.

” അല്ല എന്ത അമ്മ പറയാനുള്ളത്, ”

പ്രിയന്റെ ചോദ്യമാണ് പ്രേമിനെ നോക്കി ഇരിക്കുന്ന പ്രതാപനെയും ശാരിയെയും, അവർ പറയാൻ തുടക്കമിട്ട കാര്യത്തിലേക്ക് കൊണ്ടുവന്നത്.

” ഹ… ട ചാരു…. ചാരു വിളിച്ചിരുന്നു.. അവർ നാളെ തറവാട്ടിലെത്തുമെന്നു, പിന്നെ ഇനി അവിടെ ആണ്, തിരിച്ചു പോണില്ലാന്ന് “?

ശാരി വളരെ സന്തോഷത്തോടെയാണ് ആ വാർത്ത പ്രിയനോട് പറഞ്ഞത്..

അത് കേട്ടപ്പോൾ പ്രിയനും ഞെട്ടലും സന്തോഷവും ഒരുമിച്ചു വന്നു..

“അത് പറയാനാ നിന്നെ വിളിച്ചേ, അപ്പോൾ കിട്ടുന്നുമില്ല. ”

ശാരി അതും കൂടെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *