പ്രിയമാനസം 3 [അഭിമന്യു]

Posted by

തുറന്നവൻ അതിനുള്ളിലേക്ക് കടന്നു. ചുറ്റും കല്ലറകളാണ് നൂറ്റാണ്ടുകൾ പഴക്കമുണ്ട് പലതിനും, എല്ലാറ്റിനും കാടു കയറിയിരിക്കുന്നു. അവൻ അതിനു നടുവിലൂടെ നടന്നു അധികം പഴക്കം ചെല്ലാത്തൊരു കല്ലറയുടെ മുന്നിൽ എത്തി.. അവൻ ആ കല്ലറയുടെ മുന്നിൽ മുട്ട് കുത്തി, അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറെ നേരം അവൻ ആ നിൽപ്പ് തുടർന്നു..

“കുറെ നേരമായോ പ്രേം വന്നിട്ട് ”

പുറകിൽ നിന്നും അവനു പരിചയമുള്ള ശബ്ദം കേട്ടു അവൻ അവിടെ നിന്നും എഴുനേറ്റ്. അഹ് കല്ലറക്കു അഭിമുഖമായി നിന്നു.. പിന്നെ തന്റെ കണ്ണുകൾ തുടച്ചവൻ തിരിഞ്ഞു.

അവിടെ വെള്ള ളോഹയും ധരിച്ചു ഫാദർ ബെന്നി.

പ്രേം ബെന്നിയെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ഇരുവരും കൂടെ ആ സെമിത്തേരിയിൽ നിന്നും പുറത്തേക്കു വന്നു.. അവർ നേരെ പോയത് കടൽ തീരത്തേക്കാണ്..

“പ്രേം നീ വരേണ്ടിരുന്നില്ല. ”

കടൽ തീരത്തേക്ക് നടക്കുന്നതിനിടയിൽ ഫാദർ പറഞ്ഞുതുടങ്ങി.

“എല്ലാം കഴിഞ്ഞിട്ട് അഞ്ച് വർഷം കഴിഞ്ഞു, ഇനിയെങ്കിലും കഴിഞ്ഞെതെല്ലാം നീ മറക്കണം, നിനക്ക് ഒരു ജീവിതമുണ്ട്, അത് നീ നശിപ്പിക്കരുത് “.

“ബെന്നി… ”

ഇടറുന്ന ശബ്ദത്തിൽ പ്രേം വിളിച്ചു.

“ആൻ അവൾ പൊയ്.. മരിച്ചവർ തിരിച്ചു വരില്ല പ്രേം. ഇനിയും അവൾക്കു വേണ്ടി നീ നിന്റെ ജീവിതം കളയരുത്. നിനക്ക് വേണ്ടി ഒരു പെണ്ണ് കാത്തിരിപ്പുണ്ട്, “.

“ആൻ ഈ ലോകത്ത് ഇല്ലെന്ന സത്യം എനിക്ക് അറിയാം ബെന്നി. പക്ഷേ ഇപ്പോൾ ഞൻ വന്നത് മറ്റൊരു കാര്യമറിയാനാണ് ”

“എന്ത് കാര്യം? ”

“ഞങ്ങളുടെ കുഞ്ഞു ഇപ്പോഴും ജീവനോടെ ഉണ്ടോ,? ”

“ഇതിനു മുൻപും ഈ ചോദ്യം എന്നോട് നീ ചോദിച്ചതാണ്, അന്ന് തന്ന അതെ ഉത്തരമാണ് ഇപ്പോഴും എനിക്ക് പറയാനുള്ളത് അന്ന് ആനിന്റെ ഒപ്പം കുഞ്ഞും….. ”

ബെന്നിയുടെ വാക്കുകൾ ഇടറി..

“അല്ല ഇപ്പോൾ ഇങ്ങനെ ഒരു സംശയം തോന്നാൻ കാര്യം? ”

“അറിയില്ല ബെന്നി ആരോ ഉള്ളിന്റെ ഉള്ളിൽ നിന്നും പറയും പോലെ എന്റെ കുഞ്ഞു ജീവിച്ചിരുപ്പുണ്ടെന്ന്,. ”

“അത് നിന്റെ തോന്നലാണ് പ്രേം.. എല്ലാം അന്നത്തോടെ അവസാനിച്ചു. നീ മരിച്ചവർക്കു വേണ്ടി കാത്തിരിക്കേണ്ട പ്രേം. നിന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ജീവിക്കുക. ”

പ്രേം എല്ലാം മൗനമായി കേട്ടുനിന്നു.

“പ്രേം നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോട് ആനിനെ കുറിച്ച് പറയുക,. നിങ്ങൾക്കിടയിൽ ഒരു മറയും പാടില്ല.. നീ സന്തോഷമായി ഇരിക്കുന്നതാണ് ആനിനും ഇഷ്ടം.. ”

Leave a Reply

Your email address will not be published. Required fields are marked *