സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Posted by

മോളുടെ വാക്കുകൾ കേട്ട സ്വാതി ചെറിയ ആശ്ചര്യത്തോടെ അവളോട് ചോദിച്ചു…

സ്വാതി: മോളോട് ആരാ പറഞ്ഞെ അമ്മ കരഞ്ഞു എന്ന്…?

സോണിയ: അമ്മയുടെ കണ്ണ് രണ്ടും ചുവന്നിട്ടുണ്ട്.. സോണിയ കരഞ്ഞാൽ ആണല്ലോ സോണിയയുടെ കണ്ണുകൾ ചുവക്കാറ്…

എന്തോ വലിയ കാര്യം കണ്ടു പിടിച്ചതു പോലെ തന്റെ മകൾ അതു പറഞ്ഞപ്പോൾ സ്വാതി തന്റെ ഭർത്താവിനെ ഓർത്തു… ഇത്രയും നേരം തന്റെ ഭർത്താവു ശ്രദ്ധിക്കാതിരുന്നതു തന്റെ കൊച്ചു മകൾ ശ്രദ്ധിച്ചിരിക്കുന്നു…! അവൾക്കു തന്റെ മകളോട് എന്തെന്നില്ലാത്ത സ്നേഹവും അതേ സമയം അൻഷുലിനോട് ദേഷ്യവും തോന്നി… അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞു…. അത് കണ്ട സോണിയമോൾ വീണ്ടും ചോദിച്ചു…

സോണിയ: അമ്മ വീണ്ടും കരയുന്നു… കരയല്ലേ അമ്മാ…

മകളുടെ ചെറിയ മനസ്സിൽ നിന്നും വന്ന ആ വാക്കുകൾ വീണ്ടും അവളുടെ കണ്ണുകൾ നിറച്ചു.. എങ്കിലും അത് തുടച്ചിട്ട് ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു…

സ്വാതി: അത് അമ്മ മോളെ വിളിക്കാൻ വരുന്നതിനു മുന്നേ മുറിയിലെ പൊടി തട്ടി. അപ്പൊ ആ പൊടി കണ്ണിൽ പോയതാ.. അത് കഴുകാതെ വന്നതു കൊണ്ടാണ് കണ്ണ് ചുവന്നിരിക്കുന്നത്.. ആ പൊടി പോയില്ലെന്നു തോന്നുന്നു, മോള് ഒന്ന് ശെരിക്കും ഊതിയെ…

അതും പറഞ്ഞു സ്വാതി മെല്ലെ സോണിയമോളുടെ മുന്നിൽ കുനിഞ്ഞു കൊണ്ട് തന്റെ കണ്ണുകൾ വിടർത്തി, അവളുടെ മുഖത്തിനു മുന്നിൽ തന്റെ മുഖം വെച്ച് നിന്നു.. സോണിയ തന്റെ കുഞ്ഞു കൈകൾ കൊണ്ട് അമ്മയുടെ വലത്തേ കൺ പോളയെ വിടർത്തി ഊതാൻ തുടങ്ങി.. വലത്തേ കണ്ണിൽ മൂന്നു തവണ ഊതിയതിനു ശേഷം അവൾ നിഷ്കളങ്കമായി ചോദിച്ചു…

സോണിയ: പൊടി പോയോ അമ്മാ…?

സ്വാതി സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു…

സ്വാതി: പോയി മോളെ… നമുക്ക് പോകാം…

എന്നാൽ സോണിയ ചോദ്യഭാവത്തോടെ വീണ്ടും അമ്മയെ നോക്കി ചോദിച്ചു…

സോണിയ: അമ്മയുടെ മറ്റേ കണ്ണും ചുവന്നിട്ടുണ്ട്, അതിലെ പൊടി പോക്കേണ്ടേ..?

തന്റെ മകളുടെ കരുതൽ കണ്ടിട്ട് സ്വാതി അവളുടെ കവിളിൽ തഴുകിക്കൊണ്ടു പറഞ്ഞു….

സ്വാതി: അത് അമ്മ മറന്നു പോയി അമ്മേടെ ചക്കരെ.. അമ്മേടെ ഇടത്തെ കണ്ണിലും ഊതിത്താ…

“ഈ അമ്മയുടെ ഒരു ഓർമ…” എന്നും പറഞ്ഞു സോണിയമോൾ സ്വാതിയുടെ ഇടതു കണ്ണും വലതു കണ്ണിൽ ചെയ്തത് പോലെ കൺപോള വിടർത്തി മൂന്നു തവണ ഊതി… തന്റെ സാരിയുടെ തുമ്പു കൊണ്ട് മകളുടെ സ്നേഹം കണ്ടു നിറഞ്ഞ കണ്ണുകളും മുഖവും തുടച്ചുകൊണ്ട് സോണിയയുടെ രണ്ടു കവിളിലും ഉമ്മ വെച്ചിട്ടവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *