അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Posted by
എല്ലാവർക്കും നമസ്കാരം.
ആദ്യ കഥകൾക്ക് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട്
ഞാൻ ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ പുതിയ ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇതും ഒരു പ്രണയ കഥയാണ്. പ്രണയവും യാത്രയും അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്.
എന്നാൽ തുടങ്ങട്ടെ !………………. 

💖💖അനുപമ ! എന്റെ സ്വപ്ന സുന്ദരി💖💖

Anupama Ente Swapna Sundari | Author : Chekuthane Snehicha Malakha

 

ട്രാഫിക്കിൽ ബൈക്ക് നിർത്തി ഹെൽമറ്റ് മാറ്റി തലമുടിയിലൂടെ വിരലോടിച്ച ശേഷം വീണ്ടും ഹെൽമറ്റ് തിരിച്ച് തലയിൽ വച്ചു. ചുറ്റും നോക്കിയപ്പോഴാണ് അടുത്തുള്ള വണ്ടിയിൽ ഉള്ളവർ എന്നെയും എന്റെ ബൈക്കിനെയും മാറി മാറി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിന് കാരണം ഉണ്ട്. BMW 750 GS ആണ് ഞാൻ ഓടിക്കുന്ന ബൈക്ക് ,സാധരണ ആരും നേരിട്ട് കണ്ടിട്ടുണ്ടാകില്ല ഈ വിലകൂടിയ ബൈക്ക്. ട്രാഫിക് സിഗ്നൽ ചുവപ്പിൽ നിന്നും മഞ്ഞയിലേക്ക് നീങ്ങിയതും ആക്സിലേറ്റർ കൂട്ടി ബൈക്ക് ഞാൻ ഒന്ന് റൈസ് ചെയ്തു ബൈക്കിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം പുറപ്പെട്ടു. ട്രാഫിക് എനിക്ക് പച്ചക്കൊടി കാണിച്ചതും ബൈക്ക് ഞാൻ മുൻപോട്ട് എടുത്തു.

ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ മാളിനുള്ളിലേക്ക് നടന്നുകയറി.

എന്റെ പേര് രാഹുൽ (28) , അത്യാവശ്യം നല്ല ഉയരം നിറം, ഉറച്ച ശരീരം .ബിരുദ പഠനത്തിനും ഗവൺമെന്റ് ജോലിക്കും താൽപര്യമില്ലാത്തതിനാലും വണ്ടി പ്രാന്ത് ചെറുപ്പം മുതലേ തലയ്ക്കു പിടിച്ചതിനാലും ഞാൻ ഒരു ഷോറൂം നടത്തുകയാണ്. വിലകൂടിയ ആഢംബര ബൈക്കുകൾ മാത്രം വിൽക്കുന്ന ഷോറും . എന്റെ പ്രയത്നം കൊണ്ട് ഈ ജില്ലയിൽ ഒന്നാം സ്ഥാനത്തു തന്നെ എന്റെ ഷോറൂം നിൽക്കുന്നു. ഇനി എന്റെ കുടുംബ പശ്ചാത്തലം പറയാം. അച്ഛന്റെ പേര് രഘുനാഥ് ,ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ S I ആണ് അച്ഛൻ . കോൺസ്റ്റബിളായാണ് അച്ഛൻ സർവ്വീസിൽ കയറിയത്, ഇപ്പോൾ പ്രമോഷൻ കിട്ടി S I പോസ്റ്റിൽ എത്തി നിൽക്കുന്നു. അമ്മയുടെ പേര് സരസ്വതി , സാക്ഷാൽ സരസ്വതി ദേവി തന്നെയാണ് അമ്മ . അടുത്തുള്ള ഒരു സ്കൂളിൽ പ്രിൻസിപ്പാൾ ആണ് അമ്മ.ഞാൻ ഒറ്റ മകനാണ് ഇവർക്ക് . ലാളിച്ച് വഷളാക്കി എന്നു പറയാൻ പറ്റില്ല കാരണം സ്കൂളിലെ അമ്മ തന്നെയാണ് വീട്ടിലും ,അതേ അച്ചടക്കവും സ്വഭാവവും. എല്ലാവരും പറയും ആൺകുട്ടികൾക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടമെന്ന് പക്ഷെ എനിക്ക് തിരിച്ചാണ് . അച്ഛനാണ് എല്ലാം , സ്റ്റേഷനിൽ മാത്രമാണ് അച്ഛൻ പോലീസ് ,വീട്ടിൽ ഏറ്റുവും നല്ല അച്ഛനും ഭർത്താവുമാണ് അച്ഛൻ. എന്റെ ഏറ്റുവും ബസ്റ്റ് ഫ്രണ്ട് അച്ഛനാണ് ,തോളിൽ കയ്യിട്ട് സംസാരിക്കനുള്ള സ്വാതന്ത്ര്യം പോലും അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്.

ഞാൻ എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തി. ഫോൺ കയ്യിലെടുത്ത് അതിലും നോക്കി മുന്നോട്ട് നടന്നു. വാട്ട്സ് ആപ്പും നോക്കിയാണ് നടക്കുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പഠനം എന്റെ ഇഷ്ടവും താൽപര്യവും അച്ഛനും അമ്മയും അംഗീകരിച്ചതു കൊണ്ട് അച്ഛന്റെ സഹായത്തോടെയാണ് ഞാൻ ഷോറൂം തുടങ്ങിയത്. നമ്മുടെ നാട്ടിൽ വില കൂടിയ ബൈക്കിനെ പ്രണയിക്കുന്ന ചെറുപ്പക്കാർ കൂടി വരുന്നതുകൊണ്ട് ഷോറൂം നല്ല നിലയിൽ പോകുന്നു. ഡിഗ്രിയോടെ പഠനം നിർത്തിയെങ്കിലും ഇതുവരെ കൂടെ പഠിച്ച സുഹൃത്തുക്കളെ മറന്നിട്ടില്ല അവരുടെ മെസേജും നോക്കി ഞാൻ മുന്നോട്ട് നടന്നു.

Leave a Reply

Your email address will not be published.