ഹിറ്റ്‌ലർ അപ്പുക്കുട്ടൻ [അപ്പു]

Posted by

“ പോരുന്നോ ഞങ്ങളുടെ കൂടെ? ” ചോദ്യം സിനിമാറ്റിക്ക്‌ ശൈലി ആയിരുന്നുവെക്കിലും എന്നിൽ സംശയങ്ങൾ മാത്രം ബാക്കിയായി.

“ നിന്നെപോലെ തന്നെ ഞങ്ങൾക്കും ആരുമില്ല. രാധയ്ക്ക് നാട്ടിൽ ഒരു വലിയ തറവാടുണ്ട്. അവളുടെ അച്ഛൻ മരിച്ചതിനു ശേഷം അവിടെ ആരും താമസമ്മില്ല. ആരുമില്ലാത്ത നമുക്ക് അവിടെ ഒരു കുടുംബമായി ജീവിക്കാം.” അനിത പറഞ്ഞു. എന്നാലും ഞാൻ സംത്യപ്ത്തനായിരുന്നില്ല. സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തിലേക്ക് ഞാൻ എങ്ങനെയാണ് കയറിച്ചെല്ലുക. ഞാൻ അത് ചോദിക്കുകയും ചെയ്തു. അതിനുള്ള ഉത്തരം നല്ല കനത്തിൽ രേവതി തന്നു.

“ നാട്ടുകാർ നാറികളോട് പോകൻ പറ. സഹായിക്കാൻ പറ്റാത്തവർ അഭിപ്രായം പറയാൻ വരണ്ട.” രേവതി അമർഷം കടിച്ചമർത്തികൊണ്ട് പറഞ്ഞു. “ നീ ഞങ്ങളുടെ കൂടെ വരും.” അവൾ ആക്‌ഞ്ഞാപിച്ചു. എനിക്ക് വേറെ ഒന്നും പറയാനുണ്ടായ്യില്ല. മുന്നിൽ വേറെ വഴിയില്ലാത്തവൻ പിന്നെ എങ്ങനെ ജീവിക്കാനാണ്.

അതുകഴിഞ്ഞുള്ള മാസം നാലു വീടുകളിൽ ആയിരുന്നുവെക്ഘിലും ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്, അല്ല അവർ കഴിയാൻ അനുവദിച്ചത്. അങ്ങനെ ഒരു മാസത്തിനു ശേഷം ഞങ്ങൾ രാധയുടെ തറവാട്ടിലേയ്ക്ക് താമസം മാറ്റി. രാധ, അനിത, രേവതി പിന്നെ രാധയുടെ മൂത്ത മോൾ അമ്മു, പിന്നെ അഞ്ജു, ചിഞ്ജു, മഞ്ജു എന്ന കൂട്ട കളിയിലുണ്ടായ മൂന്നു പേരും പിന്നെ ഞാനും ഒരു കുടുംബമായി ജീവിതം തുടങ്ങി.

തറവാട്ടിൽ എത്തിയപ്പോൾ പിന്നെയുള്ള ജീവിതം ഞങ്ങളെ എല്ലാവരെയും മാറ്റി. അനിതയും രേവതിയും രാധയും കൂടി തങ്ങൾ സ്വരൂപിച്ച പണം കൊണ്ട് ടൗണിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി. അവരുടെ തന്റേടവും കാര്യപ്രപ്തിയും കൊണ്ട് കട നല്ലവണ്ണം പോയി കൊണ്ട് ഇരുന്നു. അമ്മു ഇവിടെ തന്നെ അടുത്ത് സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു. താഴെയുള്ള മൂന്നു കുരുപ്പുകൾ അതെ സ്കൂളിൽ തന്നെ എട്ടിലും.  പക്ഷേ ഏറ്റവും മാറ്റം വന്നത് എനിക്കായിരുന്നു. ഞാൻ എപ്പോഴും വിചാരിച്ചിരുന്നത് രാധയും കൂട്ടരും എന്നെ കൂടെ കൂട്ടാൻ ഉള്ള പ്രധാന കാരണം എന്റെ സൗമ്യ സ്വഭാവം ആണ് എന്നാണ്. അല്ലെങ്കിൽ ഒരു കച്ചറ സ്വഭാവമുള്ള ഒരുത്തനെ പെണ്ണുങ്ങൾ മാത്രമുള്ള ഒരു വീട്ടിലേക്ക് ക്ഷണിക്കില്ലയിരുന്നു. വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത എന്റെ സ്വഭാവം മുഴുവനും മാറി അല്ലെങ്കിൽ മാറ്റേണ്ടി വന്നു എന്ന് വേണം പറയാൻ. കുറെ പെണ്ണുങ്ങൾ ഒരു ബന്ധം ഇല്ലാത്ത ഒരു ആണിന്റെ കൂടെ താമസിക്കുമ്പോൾ ഉള്ള പ്രധാന പ്രശ്നം തന്നെ ഞങ്ങളും അനുഭവിച്ചു. നാട്ടുകാരുടെ കണ്ണുകളിൽ നിന്ന് ഒളിക്കാൻ പറ്റുമായിരുന്നില്ല. ആദ്യം ഒക്കെ കണ്ടില്ല എന്ന് വച്ചപ്പോൾ പരധൂഷണത്തിന്റെ വീര്യം കൂടി. അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. അമ്മുവിനെയും താഴത്തെ മൂന്നിനെയും കൂട്ടി നടക്കാൻ ഇറങ്ങിയപ്പോൾ കവലയിൽ വച്ച് ചില വായനോക്കികൾ കമൻറ് അടിച്ചു. ഞങ്ങളും കൂടി വരട്ടെ, ഓരോ ചരക്കും ഒന്നിനൊന്ന് മികചതാണ് അളിയാ, അവന്റെ ഒക്കെ ഒരു ഭാഗ്യം എന്നൊക്കെ ആയിരുന്നു. അവരുടെ കമന്റ്സ് കൂടുക അല്ലാതെ കുറഞ്ഞില്ല. അമ്മുവും കൂട്ടരും പേടികൊണ്ടോ അറപ്പ് കൊണ്ടോ എന്നോട് ചേർന്നു നിന്നു. അവസാനം സഹികെട്ട് ഞാൻ അത് ചെയ്തു. ഞാൻ അവരോട് തിരിച്ച് രണ്ടെണ്ണം പറഞ്ഞു. അത് പിന്നെ കയ്യാംകളിയിലേക്കും നല്ല തല്ലും ആയ്‌ മാറി. അവന്മാർ നാലു പേരുണ്ടയെങ്കിലും ഞാൻ അടിച്ചു ജയിച്ചു. ആ കഥ നാട്ടിൽ മുഴുവനും പടർന്നു. ഇതുപോലെ തന്നെ രണ്ട് മൂന്നു തവണ നടന്നപ്പോൾ ആളുകൾക്ക് എന്നെ ഒരു പേടിയും ബഹുമാനവും ആയി തുടങ്ങി. തറവാടിന്റെ പുറത്ത് ഇറങ്ങിയാലുള്ള എന്റെ പരുക്കൻ സ്വഭാവം എനിക്ക് നാട്ടുകാരുടെ ഇടയിൽ ഹിറ്റ്‌ലർ അപ്പുകുട്ടൻ എന്ന ഇരട്ടപേര് വാങ്ങി തന്നു.

Leave a Reply

Your email address will not be published. Required fields are marked *