രേണുകയാണ് എന്റെ മാലാഖ [a…pan]

Posted by

രേണുകയാണ് എന്റെ മാലാഖ [a…pan]
Renukayanu Ente Malakha | Author : A…pan

“പതിവുപോലെ അമ്മയുടെ ചിത്തവിളിയും കേട്ടാണ് ഇന്നും ഉറക്കമുണർന്നത് “…. ദേ അമ്മേ ഞാനെപ്പോഴും പറയുന്നതാ കിടക്കപായിൽ
വന്നു എന്നെ ചിത്ത വിളിക്കരുതെന്ന്..”കുടിച്ചു വെളിവില്ലാതെ പാതി രാത്രി വന്നു കിടക്കുന്ന നിന്നെ പിന്നെന്തു വിളിക്കാനാ..നിനക്കു ഇന്ന് പിള്ളേരെയും കൊണ്ട് സ്കൂളിൽ പോകണ്ടേ സമയം എത്ര ആയെന്നാ നിന്റെ വിചാരം..

“അമ്മ അത് പറയുമ്പോഴാണ് ഞാൻ ഫോണിൽ സമയം നോക്കിയത്. എട്ടുമണി പണി പാളി പിന്നെ ഒന്നും നോക്കിയില്ല ചാടിയെഴുന്നേറ്റു..

ബാത്റൂമിൽ കയറി കുളിച്ച് ഫ്രഷായി… നേരെ അടുക്കളയിൽ പോയി അമ്മ ഉണ്ടാക്കിയ ദോശയും ചമ്മന്തിയും കഴിച്ചു, വീട്ടിൽ നിന്നിറങ്ങി..

മുറ്റത്ത് ഒതുക്കി ഇട്ടിരുന്ന എന്റെ സ്വന്തം വാഹനം എടുത്തു കൊണ്ടകൊണ്ട് യാത്രതിരിച്ചു…….

*****

“എന്റെ പേര് ശ്രീജിത്ത്. എല്ലാവരും എന്നെ ജിത്തു എന്ന് വിളിക്കും. സ്വന്തമായി ഒരു ഓട്ടോ ഉണ്ട്…. അതും ഓടിച്ചു ഉപജീവനം നടത്തുന്നു , വീട്ടിൽ അമ്മ, അനിയൻ….. അച്ഛൻ ഇല്ല. മരിച്ചിട്ട് പത്തു വർഷമാവുന്നു..

ഒരു സാധാരണകുടുംബം..മദ്യപനം ഒഴിച്ചാൽ വേറെ ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല. കല്യാണം ആലോചനയൊക്കെ നടക്കുന്നു. ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല..

ഡ്രൈവർമാർക്കൊന്നും പഴയപോലെ ഡിമാൻഡ് ഇല്ല.
പ്രതേകിച്ചു ഓട്ടോറിക്ഷ ഓടിക്കുന്നവർക്ക്. വയസ്സ് 30 ആയി അപ്പോൾ അതിന്റെതായ മൂപ്പ് ഉണ്ട്.

“പിന്നെ രാവിലെയുള്ള ഇ ഓട്ടം. യുകെജി സ്കൂളിലെ കുട്ടികളെയും കൊണ്ടാണ് വീടിനു അടുത്തുള്ള കുറച്ചു കുട്ടികൾ ഉണ്ട്..

സ്ഥിരം ഓട്ടമാണ് അതുകൊണ്ട് സി സി ഒക്കെ കൃത്യമായി അടഞ്ഞു പോകുന്നു..

രാവിലെ കൊണ്ടു പോയി ആക്കാനും വൈകുന്നേരം വിളിക്കാനും പോണം. അത് കൃത്യമായി തന്നെ ചെയ്യണം. അതൊഴിച്ചാൽ വേറെ കുഴപ്പം ഒന്നു മില്ല..

അങ്ങനെ വണ്ടി ഓടി ആദ്യത്തെ കുട്ടിയുടെ വീട്ടിൽ എത്തി..

“എന്താ ജിത്തുവേ താമസിച്ചത് രാഘവേട്ടന്റെ വക ചോദ്യം?

Leave a Reply

Your email address will not be published.