സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

അവൻ ഫോൺ എടുത്തു “ഹലോ ആദിത്യ ഹിയർ ബിസിനസ് സ്ട്രെറ്റജിസ്റ്റ്, എന്തെകിലും സഹായം ആവശ്യം ഉണ്ടോ?”. കമ്പനിയുടെ ഇന്റെർണൽ കാൾ വന്നാൽ സ്ഥിരമായി അവൻ സംസാരം തുടങ്ങുന്നത് ഇങ്ങനെയാണ്.

റിസപ്ഷനിൽ നിന്നാണ്, “ഒരു അഡ്വക്കേറ്റ് പ്രഭാകരൻ താങ്കളെ കാണാൻ വന്നിരിക്കുന്നു”.

ആദിത്യൻ മുഖം ചുളിച്ചു “എന്റെ സന്ദർശകരുടെ പട്ടികയിൽ അങ്ങനെ ഒരു പേര് ഇല്ലല്ലോ”.

“ഏതോ അത്യാവശ്യ കാര്യം സംസാരിക്കണം എന്ന് പറഞ്ഞു”, റിസെപ്ഷനിൽ ഉള്ള സെക്യൂരിറ്റി പറഞ്ഞു.

ശെരി ഞാൻ താഴേക്ക് വരുന്നു.

“ശെരി”, ഫോൺ കട്ടായി.

ആദിത്യൻ മുഷിപ്പോടെ ലിഫ്റ്റിനടുത്തേക്ക് നടന്നു കൊണ്ട് ആലോജിച്ചു എന്തിനായിരിക്കും ഒരു വകീൽ തന്നെ ഇപ്പോൾ കാണാൻ വന്നത്. വകീൽ വന്നു കാണേണ്ട ഒരു കാര്യവും അവൻ ആലോജിച്ചിട്ട് കിട്ടിയില്ല.

ലിഫ്റ്റിൽ കയറി ഗ്രൗണ്ടഫ്ലോർ ബട്ടൺ അമർത്തി അവൻ വീണ്ടും ആലോജിച്ചു. ലിഫ്റ്റ് താഴെ ഏത്തിയട്ടും അവനു ഒരു കാരണം കണ്ടു പിടിക്കാൻ സാധിച്ചില്ല. അവൻ ലിഫ്റ്റിൽനിന്നും ഇറങ്ങി റിസെപ്ഷനിലേക്ക് പോയി.

HR ഇന്റർവ്യൂ എടുക്കാറുള്ള ഒരു റൂം കാണിച്ച് വകീൽ അവിടെ ഉണ്ടെന്നു റിസെപ്ഷനിലെ സെക്യൂരിറ്റി പറഞ്ഞു.

ഒരു പ്രായം ആയ മനുഷ്യൻ വളരെ തീവ്രമായ മുഖ ഭാവത്തോടെ അവിടെ ഇരിക്കുന്നത് കണ്ടു. നരച്ച മുടിയും കറുത്ത കോട്ടും വളരെ ആത്മവിശ്വാസത്തോടെയുള്ള ഇരിപ്പും കണ്ടാൽ തന്നെ അറിയാം ഏതോ വലിയ വകീൽ ആണെന്ന്.

മുഖത്തു അതെ മുഷിപ്പ് നിലനിർത്തി അവൻ വാതിൽ തുറന്നു “ഹായ് ഞാൻ ആദിത്യ, എന്താണ് കാണണം എന്ന് പറഞ്ഞത്?”.

വകീൽ വേഗം ചാടി എഴുന്നേറ്റ് ആദിത്യന് കൈയ് കൊടുത്തു. ഞാൻ അഡ്വക്കേറ്റ് പ്രഭാകരൻ ഇത്ര പെട്ടെന്ന് കാണാൻ സമ്മതിച്ചതിന് വളരെ നന്ദി.

കൈ കൊടുത്തതിനു ശേഷം ആദിത്യൻ അയാൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നു. താങ്കൾ വന്ന കാര്യം പെട്ടെന്ന് പറയാമോ മുകളിൽ മൂന്ന് കമ്പനി ഡയറക്ടർമാർ വന്നിട്ടുണ്ട് അതുകൊണ്ടു ഞാൻ വളരെ തിരക്കിലാണ്.

വകീൽ ഒന്ന് തലയാട്ടി.

നീ വിചാരിക്കുന്നുണ്ടാവും പെട്ടെന്ന് ഒരു വകീൽ നിന്നെ കാണാൻ എന്തിനാണ് വന്നതെന്ന്. നിനക്ക് ഒരു ബന്ധു കുറച്ച് പാരമ്പര്യ സ്വത്ത് എഴുതി വച്ചിട്ടുണ്ട് അതിനെ കുറിച്ച് സംസാരിക്കാൻ ആണ് ഞാൻ വന്നത്.

ആദിത്യന്റെ കണ്ണുകൾ വിടർന്നു “ഓഹ് “.

നീ പ്രതീക്ഷിച്ച കാര്യം അല്ല അല്ലെ, അഡ്വക്കേറ്റ് പ്രഭാകരൻ ഒരു പുരികം ഉയർത്തി അവന്റെ മുഖഭാവം കണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *