സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ മറുപടി പറഞ്ഞു. “വേണ്ട, കുഴപ്പമൊന്നും ഇല്ല, വിഷമിക്കുകയൊന്നും വേണ്ട. ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് എന്നെ വളർത്തിയത് നിങ്ങളാണ് എന്റെ അച്ഛനും അമ്മയും. അതിന് എന്തായാലും ഒരു മാറ്റവും ഇല്ല”.

ഫോണിലൂടെ അവരുടെ ആശ്വാസപരമായ നിശ്വാസം അവൻ കേട്ടു. അവൻ പറഞ്ഞു തുടങ്ങി.

“ഞാൻ എന്റെ ശെരിക്കുള്ള അച്ഛൻ ആരാണെന്ന് ഇന്ന് മനസ്സിലാക്കി”, ആദിത്യന് എങ്ങനെ തുടരണം എന്ന് മനസ്സിലാവാത്തത് കൊണ്ട് അവൻ ചോദിച്ചു. “നിങ്ങൾക്ക് അറിയാമായിരുന്നോ?”.

അവർ അവിടെനിന്ന് എന്തൊക്കെയോ സ്വകാര്യമായി സംസാരിക്കുന്നത് അവൻ ഫോണിലൂടെ കേട്ടു.

“ഞങ്ങൾക്ക് നിന്റെ അച്ഛനെ കുറിച്ച് അറിയാമായിരുന്നു മോനു”, ആദിത്യന്റെ അമ്മ അല്പം സമയത്തിന് ശേഷം പറഞ്ഞു.

ആദിത്യൻ ഒന്ന് തൊണ്ട നനച്ചു. “എന്റെ അച്ഛൻ മനു വർമ്മയാണ് എന്നാണ് പറഞ്ഞത് ശരിയാണോ?”.

“അത് ശരിയാണ് മോനെ”, അവന്റെ അച്ഛൻ പറഞ്ഞു. “ഞങ്ങൾ അറിയാൻ പാടില്ലാത്തത് ആയിരുന്നു പക്ഷെ ഞങ്ങൾക്ക് അറിയാമായിരുന്നു”.

“അദ്ദേഹം നിനക്കായി വിൽപത്രത്തിൽ എന്തെകിലും എഴുതി വച്ചിട്ടുണ്ടോ”, അവന്റെ അമ്മ അസ്വസ്ഥയായി ചോദിച്ചു.

“അവർ പറയുന്നു എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന്”

“എന്ത്?”, അവന്റെ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.

“എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന് ഇരട്ടകൾ”, അവൻ പറഞ്ഞു. “ശരിക്കു പറഞ്ഞാൽ ഒരു പ്രസവത്തിലുള്ള മൂന്ന് കുട്ടികൾ അതിലൊന്ന് ഞാനാണ്”.

“ആദിത്യ മോനെ ഞങ്ങൾക്ക് അറിയില്ലായിരുന്നു”, അവന്റെ അച്ഛൻ പറഞ്ഞു അത് ശരിയാണെന്ന് അവന് മനസ്സിലായി.

“പെങ്ങമ്മാർ?”.

“രണ്ട് പേരുണ്ട്”, ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. “ഞാൻ അവരെ പോയി കാണണം എന്നാണ് പറയുന്നത്”.

“നീ എന്തായാലും പോകണം”, അവന്റെ അച്ഛൻ പറഞ്ഞു.

“തീർച്ചയായും”, അവന്റെ അമ്മയും പറഞ്ഞു. “നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ മോനു?”.

“ഒരു ഷോക്കിലാണ്”, ആദിത്യൻ പറഞ്ഞു. “എനിക്ക് തിരിച്ച് വകീലിന്റെ അടുത്തേക്ക് പോകണം. നിങ്ങൾ ഓക്കേ അല്ലെ?”.

“ശേരി, ഞങ്ങൾ ഓക്കേ ആണ്”, അവന്റെ അച്ഛൻ പറഞ്ഞു. “ഞങ്ങൾ ട്രിപ്പിന് പോകാതെ ഇരിക്കാം നീ രാത്രി ഭക്ഷണത്തിന് ഇവിടെ വാ എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം”.

“നിങ്ങൾ എന്തായാലും ട്രിപ്പിന് പോകണം മാസങ്ങളായി പ്ലാൻ ചെയ്യുന്നതല്ലെ”, ആദിത്യന് അറിയാം അവർ എല്ലാം പ്ലാൻ ചെയ്ത് താമസം വരെ ബുക്ക് ചെയ്തതാണ് ക്യാൻസൽ ചെയ്താലോ വൈകി പോയാലോ താമസ സൗകര്യം ബുദ്ധിമുട്ടിലാകും.

Leave a Reply

Your email address will not be published. Required fields are marked *