സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Posted by

എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഞാൻ വിചാരിച്ച് വച്ച കാര്യങ്ങളിലൊന്നും ഇത് ഇല്ല ആദിത്യൻ പറഞ്ഞു. ആരെ കുറിച്ചാണ് പറയുന്നത്, എന്റെ അറിവിൽ ബന്ധുക്കൾ ആരും ഈ അടുത്ത് മരിച്ചിട്ടില്ല ഒരു മുഷിപ്പോടെ അവൻ പറഞ്ഞു. നിങ്ങൾക്ക് ഉറപ്പുണ്ടോ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആദിത്യൻ തന്നെ ആണെന്ന്.

“എനിക്ക് വളരെ ഉറപ്പുണ്ട്”, വകീലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ട് അവൻ വീണ്ടും കുഴഞ്ഞു.

“ശരി ആരാണ് മരിച്ചത്?”, ആദിത്യൻ ചോദിച്ചു.

അതറിയാൻ എന്റെ കൂടെ കുറച്ച് ഫയലുകൾ നോക്കാൻ വേണ്ടി സമയം ചിലവഴിക്കേണ്ടി വരും പ്രഭാകരൻ വകീൽ പറഞ്ഞു. അതിന് ശേഷം മേശക്ക് മുകളിൽ വച്ചിരുന്ന പെട്ടി തുറന്ന് കുറച്ച് ഫയലുകൾ പുറത്തെടുത്ത് മുന്നിൽ വച്ചു. ഫയലിന് മുകളിൽ വിരലുവച്ച് കുറച്ച് നേരം കൊട്ടിയതിനു ശേഷം വകീൽ തൊണ്ട നനച്ചു.

ആദിത്യ നിനക്കിപ്പോൾ ഇരുപത്തിമൂന്നു വയസായി, നീ ജനിച്ചത് 15 ഏപ്രിൽ ആണ്, ശെരിയല്ലെ. വകീൽ പറഞ്ഞത് വളരെ ശരിയാണ് അതുകൊണ്ടു ആദിത്യൻ തലയാട്ടി.

“ശെരിയാണ്”.

“ഞാൻ ഇനി പറയാൻ പോകുന്നത് നിനക്ക് ഒരുപക്ഷെ ഞെട്ടൽ ഉണ്ടാക്കിയേക്കാം, അതിനാൽ സഹകരിക്കുക”. പ്രഭാകരൻ ആദ്യത്തെ ഫയൽ തുറന്നു അതിൽ കുറച്ച് ഫോട്ടോകൾ ഉണ്ടായിരുന്നു. ആദ്യത്തെത് മൂന്ന് കുഞ്ഞുങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ് കണ്ടിട്ട് ഒന്നോ രണ്ടോ ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങൾ.

“കുഞ്ഞുങ്ങൾ”, ആദിത്യൻ ഉറക്കെ പറഞ്ഞു.

“ശെരിയാണ്”, അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു.

ഇരുപ്പത്തിമൂന്നര വർഷങ്ങള്ക്കു മുൻപ് 15 ഏപ്രിലിൽ ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ജനിച്ച് മണിക്കൂറുകൾക്കകം എടുത്ത ഫോട്ടോയാണ് ഇത്.

ആദിത്യൻ കണ്ണുകൾ വികസിപ്പിച്ച് കൊണ്ട് വകീലിന്റെ മുഖത്തേക്ക് നോക്കി പക്ഷെ അയാളുടെ ശ്രെദ്ധ ഫോട്ടോയിൽ ആയിരുന്നു. അവന്റെ ഇടത് വശത്തുള്ള കുഞ്ഞിന്റെ ഫോട്ടോയിലേക്ക് വകീൽ വിരൽ ചൂണ്ടി.

“ഈ കുട്ടിക്കിട്ട പേര് ആദിയ”. വകീൽ വിരൽ വലത് വശത്തുള്ള കുഞ്ഞിന് നേരെ ചൂണ്ടി “ഈ കുട്ടിക്കിട്ട പേര് ആദിര, നടുക്കുള്ള കുട്ടിക്കിട്ട പേര് ആദിത്യ”.

“എനിക്ക് തോന്നുന്നത് നിങ്ങൾക്ക് ആള് മാറിപ്പോയെന്നാണ്”, ആദിത്യൻ പറഞ്ഞു. എനിക്ക് പെങ്ങമ്മാരോ ഇരട്ടകളോ ഇല്ല. അവൻ കുറച്ച് നേരം മിണ്ടാതെ ഇരുന്നു നടുക്കുള്ള കുഞ്ഞിന്റെ മുഖം സൂക്ഷിച്ച് നോക്കി തന്റെ ചെറുപ്പത്തിലുള്ള ഫോട്ടോപോലെ തന്നെ ആണ് പക്ഷെ അവന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാ കുഞ്ഞുങ്ങളുടെ മുഖവും അവന് എപ്പോളും ഒരുപോലെ തന്നെ തോന്നിയിരുന്നു.

“കുറച്ച് നേരം ക്ഷേമിക്ക്”, പറഞ്ഞിട്ട് വകീൽ ഫോട്ടോ ഒരു സൈഡിലേക്ക് മാറ്റി വച്ചു.

ഫോട്ടോയുടെ അടിയിൽ ഒരുകെട്ട് പേപ്പർ ഉണ്ട് അതിൽ മുകളിലുള്ള പേപ്പറിൽ അഡോപ്ഷൻ സർട്ടിഫിക്കറ്റ് എന്ന് എഴുതിയത് ആദിത്യൻ കണ്ടു. വകീൽ ആ പേപ്പർ ആദിത്യന് വായിക്കാൻ വേണ്ടി തിരിച്ച് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *