സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13 [അജ്ഞാതൻ]

Posted by

വാതിൽ തുറന്നപ്പോൾ ജയരാജ് കൈയിൽ ഒരു സഞ്ചിയും ആയി നിൽക്കുന്നു. അവളെ കാണുമ്പോൾ ഇപ്പോഴും ഉണ്ടായിരുന്ന ചിരി അവിടെ അപ്പോൾ ഉണ്ടായിരുന്നില്ല. തങ്ങളുടെ പ്രണയത്തിന്റെ രസച്ചരട് മുറിച്ചതിന്റെ ചെറിയ ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു… ആ സമയം അവൾ ജയാരാജ് കയറി വന്നത് ശെരിക്കും ഇഷ്ടപ്പെട്ടിരുന്നില്ല…

“എന്താ വാതിൽ തുറക്കാൻ ഇത്ര ലേറ്റ്.” ജയരാജ് ഒന്ന് കടുപ്പിച്ചു ചോദിച്ചു….

“ഞാൻ… അത്… ബാത്‌റൂമിൽ….” സ്വാതി വിക്കി…

“ഹമ്മ്” അയാൾ ഒന്ന് മൂളികൊണ്ടു സോഫയുടെ പിന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു അന്ഷുലിനെ ഒട്ടും ശ്രദ്ധിക്കാതെ ഇന്നലെ അവർ കിടന്ന മുറിയിലേക്ക് പോയി…

സ്വാതി വാതിൽ വീണ്ടും അടച്ചു തിരിച്ചു സോഫയിൽ അന്ഷുലിന്റെ മുന്നിൽ വന്നിരുന്നു. അൻഷുൽ അടഞ്ഞു കിടന്ന ജയരാജിന്റെ മുറിയുടെ വാതിൽക്കലേക്കു നോക്കി മെല്ലെ വീണ്ടും കൈകൾ കൊണ്ട് സ്വാതിയുടെ കവിളിൽ തഴുകി.

“അയാള് കാണും” സ്വാതി അവന്റെ കൈകൾ പിടിച്ചു അല്പം അനിഷ്ടത്തോടെ പറഞ്ഞു…

“ഹേ, അയാള് വാതിൽ അടച്ചിട്ടു ആണ് ഉള്ളത്.” അൻഷുൽ അവളുടെ പിടി വിടീപ്പിച്ചു കൊണ്ട് പറഞ്ഞു. സ്വാതി നോക്കിയപ്പോൾ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു. കൂടാതെ ഉള്ളിൽ ഉള്ള ബാത്രൂം വാതിൽ തുറക്കുന്ന ശബ്ദവും കേട്ട്… അൻഷുൾ ആ സമയം തന്റെ വീൽ ചെയർ ഉരുട്ടി അവളുടെ മുന്നിൽ വന്നു അവളുടെ കൈകൾ പിടിച്ചു അവളെ മുന്നിലേക്ക് വലിച്ചു. വീണ്ടും അവളുടെ കവിളിൽ തഴുകാൻ തുടങ്ങി. അവർ വീണ്ടും തങ്ങളുടെ ലോകത്തേക്ക് ഒതുങ്ങി ജയരാജിന്റെ സാന്നിധ്യം മറന്നു. അൻഷുൽ സ്വാതിയുടെ വയറിൽ മെല്ലെ തഴുകാൻ തുടങ്ങി. തന്റെ മോതിര വിരൽ അവളുടെ പൊക്കിളിൽ കയറ്റി ഒന്ന് തിരിച്ചു. അന്ഷുലിന്റെ പ്രവർത്തി അവളിൽ ചെറിയ ഒരു മൂളൽ തീർത്തു… “ആഹ്ഹ്…” സ്വാതി ഒന്ന് കൂടി മുന്നിലേക്ക് ആഞ്ഞു അന്ഷുലിന്റെ തലയിൽ പിടിച്ചു അവന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നീട് മെല്ലെ അവന്റെ കണ്ണുകളിലും കവിളിലും ചെവിയിലും എല്ലാം സ്നേഹമുദ്രണം ചാർത്തി. അൻഷുൽ ഒരു കൈ കൊണ്ടു അവളുടെ വയറും മറ്റേത് കൊണ്ട് അവളുടെ മുലകളെയും തഴുക്കുന്നുണ്ടായിരുന്നു.

ജയരാജിന്റെ ചുവന്ന കണ്ണുകൾ അവരുടെ പ്രവർത്തിയെ വാതിലിന്റെ ഇടയിലൂടെ അതൊക്കെ കാണുന്നത് അവർ രണ്ടുപേരും അറിഞ്ഞതേ ഇല്ല. അയാൾ മൂത്രം ഒഴിച്ച് പരാതി വന്നു റൂമിന്റെ വാതിൽ തുറക്കാൻ പോയപ്പോൾ ആണ് അൻഷുൽ സ്വാതിയുടെ പൊക്കിളിൽ വിരൽ ഇട്ടു ചുഴറ്റിയപ്പോൾ ഉയർന്ന തേങ്ങൽ കേട്ടത്. വാതിൽ വലിച്ചു തിരക്കാണ് പോയ അയാൾ മെല്ലെ ശബ്ദമില്ലാതെ വാതിൽ തുറന്നു നോക്കിയപ്പോൾ ആണ് അവരുടെ പ്രണയ ലീലകൾ കണ്ടത്. തന്റെ കാമിനി, പലപ്പോഴും കിടക്കയിൽ ശവം പോലെ കിടക്കുന്നവൾ അന്ഷുളിനോട് കാണിക്കുന്ന പ്രണയവും കാമവും കണ്ടു ജയരാജിന്റെ ശരീരം ചുട്ടു പഴുത്തു. അന്ഷുലിന്റെ കൈകൾ അവളുടെ മുലയിലും വയറിലും തഴുകി നടക്കുന്നത് കണ്ടപ്പോൾ അവനെ വീൽ ചെയർ അടക്കം ചവിട്ടി താഴെ ഇടാൻ തോന്നി. പക്ഷെ അവര് ഭാര്യയും ഭർത്താവ് ആണ് എന്ന ചിന്ത അയാളെ പിറകിലേക്ക് വലിച്ചു.അപ്പോൾ ആണ് സ്വാതിയുടെ ചുണ്ടുകൾ മെല്ലെ അന്ഷുലിന്റെ ചുണ്ടിലേക്കു നീങ്ങുന്നത് കണ്ടത്. ആ കാഴ്ച അയാൾക്കു താങ്ങാവുന്നതിലും അപ്പുറത്തു ആയിരുന്നു. അയാൾ പെട്ടെന്ന് വാതിൽ മുഴുവനും ആയി ചാരിയിട്ടു വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *