ആ ഒരു വിളിക്കായ്‌😔[Demon king]

Posted by

‘” അപ്പോ ഇത് ചേച്ചിയുടെ കയ്യിൽ ആയിരുന്നോ… അമ്മയെ കാണാതെ ഞാൻ നല്ലോണം വിഷമിച്ചു. ‘”

അതും പറഞ്ഞ് അതിൽ നിന്ന് അവന്റെ അമ്മയുടെ ഫോട്ടോ വെളിയിൽ എടുത്ത് നെഞ്ചോട് ചേർത്ത് വച്ചു. ഞങ്ങൾക്കിടയിൽ കുറച്ച് നേരം നിശ്ശബ്ദത അലിഞ്ഞ് ചേർന്നു

‘” ചേച്ചി… ‘”

‘”മ്മ്‌…’”

” ഇൗ സുഹുർത്ത് എന്ന് പറഞ്ഞാല് ദുഃഖങ്ങളിൽ നിന്നും കരകയറ്റുന്നവനും എല്ലാ വിഷമങ്ങളിലും ഒപ്പം ഉള്ളവനും ആണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് എത്ര ശെരി ആണല്ലേ….’”

” എന്താ ഇപ്പോ അങ്ങനെ പറയാൻ’”

” എന്റെ ജീവിതത്തിലെ ആദ്യത്തെ സുഹുർത്ത് ദാ ഇവൻ ആണ്… ഇൗ ഡയറി. എന്റെ ഏട്ടൻ എന്നോട് കൂട്ട് കൂടാൻ വന്നവരെ ഒക്കെ അടിച്ച് ഓടിച്ചു. പക്ഷേ ഇവനെ ഞാൻ അവർ ആരും കാണാതെ സംരക്ഷിച്ചു. എനിക്ക് വരുന്ന ഓരോ വിഷമവും വേദനയും ഞാൻ ഇവനോട്‌ ആണ് പറഞ്ഞത്.. അവസാനം എന്നെ ഇവിടെ എത്തിക്കാൻ ഇവൻ തന്നെ വേണ്ടി വന്നു.”‘

“” നീ പറഞ്ഞത് ശരിയാ… നിനക്ക് രോഗം ഉണ്ടായാലും ഞാൻ നിന്നെ ചകുന്ന വരെ ദ്രോഹിച്ചു തന്നെ കൊല്ലുമായിരുന്നു. അത്രക്ക് ക്രുവെൽ ആയ ഒരു കേരക്ടർ ആണ് ഞാൻ. നിന്റെ ജീവിതം എന്റെ മനസ്സ് മാറ്റുക ആയിരുന്നു. ‘”

‘” ചേച്ചിയോട് ഞാൻ ഒരു കാര്യം പറഞ്ഞാല് അത് എന്റെ അവസാന ആഗ്രഹം ആയി നടത്തി തരോ….’”

” എന്താടാ… പറ….’”

” ചേച്ചിയും അമ്മയും എന്താണ് പ്രശനം എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് വേണ്ടി ചേച്ചി അമ്മ വല്ല തെറ്റും ചെയ്തെങ്കിൽ അത് ക്ഷമിച്ച് അമ്മയോട് മിണ്ടണം’”

” തെറ്റ് ചെയ്തത് അമ്മയല്ലട…. തെറ്റ് എന്നും എന്റെ ഭാഗത്ത് ആണ്. ഇൗ തെറ്റ് ചെയ്യുന്നത് തടുക്കാൻ വന്നതാണ് എനിക്ക് അമ്മയിൽ വെറുപ്പ് ഉളവാക്കാൻ കാരണം. എനിക്ക് മാപ്പ് ചോദിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും സംശയം ആണ്.’”

” ചേച്ചി…. അമ്മമാരുടെ സ്നേഹം ചേച്ചിക്ക് അറിയാതെ ആണ്. നമ്മൾ എത്ര തെറ്റ് ചെയ്താലും അമ്മ അത് പൊറുക്കും അതാണ് അമ്മ. നമ്മൾ ഒന്ന് പോയി അമ്മേ എന്ന് സ്നേഹത്തോടെ വിളിച്ചാൽ മതി. അപ്പൊൾ അവരുടെ കണ്ണിൽ കാണാം നമ്മളോട് ഉള്ള സ്നേഹം. ചേച്ചി എത്ര തള്ളി പറഞ്ഞാലും അമ്മക്ക് ചേച്ചിയെ വെറുക്കാൻ പറ്റില്ല. അന്ന് എനിക്ക് ചോറ് വാരി തരുമ്പോൾ ആ സ്നേഹം ഞാൻ കണ്ടത് ആണ്.’”

എന്റെ ചുങ്കുകൾ ഇടറാൻ തുടങ്ങി. പക്ഷേ കരയാൻ എന്റെ കേരക്ടർ സമ്മതിച്ചില്ല.

“‘ ഞാൻ മാപ്പ് ചോദിക്കാം…’”

അത് ഞാൻ പറഞ്ഞപ്പോൾ അവന് ഒരുപാട് സന്തോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *