ആ ഒരു വിളിക്കായ്‌😔[Demon king]

Posted by

ആദ്യ പേജിൽ ഉണ്ടായിരുന്ന ആ സ്ത്രീയുടെ ഫോട്ടോ ഞാൻ മാറ്റി വച്ചു. എന്നിട്ട് ഡയറിയുടെ ആദ്യ പേജ് മറച്ചു.

💭💭💭💭💭💭💭💭💭💭💭💭💭💭💭💭💭💭

-“”” എന്റെ ജീവിതം തുടങ്ങുന്നത് തന്നെ ഒരു ദുരന്തത്തിൽ നിന്ന് ആണ്. എന്റെ പേര് നിതിൻ. അമ്മ ജിഷ അച്ഛൻ രാജൻ. മലേഷ്യയിൽ ബിസിനസ് മാൻ ആണ് ആള്.എന്റെ ഡെലിവറി ദിവസം ആണ് അച്ഛൻ നാട്ടിലേക്ക് എത്തിയത്. എയർപോർട്ടിൽ നിന്ന് എന്നെ കാണാൻ വന്ന അച്ഛന്റെ കാറിൽ ഒരു ലോറി ഇടിച്ച്‌ അച്ഛൻ മരിച്ചു. എന്റെ ജനനവും അച്ഛന്റെ മരണവും ദൈവം ഒരേ നാൾ കുറിച്ചു. ഒരു മകനെ കിട്ടി ഭർത്താവിനെ നഷ്ട്ടപ്പെട്ട അമ്മ ആകെ തളർന്നു പോയി.

അച്ഛൻ സമ്പതിച്ചത് എല്ലാം അമ്മക്ക് നിയമ പ്രകാരം വന്നെത്തി. പക്ഷേ അമ്മക്ക് പിഴച്ചത് സുധീർ എന്ന ആളുടെ കാര്യത്തിൽ ആണ്. അച്ഛന്റെ മരണ ശേഷം രണ്ട് വർഷം കഴിഞ്ഞ് ആണ് അമ്മ അയാളെ പരിചയപ്പെടുന്നത്. അയാളുടെ ഭാര്യയും മരിച്ചിരുന്നു. രണ്ട് കുട്ടികൾ ഉണ്ട്. ഒട്ടും മോശം അല്ലാത്ത സാമ്പത്തികവും ഉണ്ട്.

ഒറ്റക്ക് ജീവിച്ചാൽ എന്നെ കൂടി അത് ബാധിക്കും എന്ന് കരുതിയ അമ്മ ആ കുഴിയിലേക്ക് എടുത്ത് ചാടി. കല്യാണ ശേഷം എന്നോടും അമ്മയോടും നല്ല സ്നേഹം ആയിരുന്നു. തന്ത്ര പൂർവ്വം അയാള് അമ്മയിൽ നിന്ന് സ്വത്തുക്കൾ കുറച്ച് കുറച്ചായി അബഹരിച്ച്. പുള്ളിക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. മൂത്തത് ജിതിൻ ഇളയത് ജിതില. ജിതിന് എന്റെ വയസ്സിനേക്കാൾ ഒരു വയസ്സ് കൂടുതൽ ആണ്. ജിതിലക്ക്‌ ഒരു വയസ്സ് കുറവും.

എന്നോടും അമ്മയോടും സ്നേഹം ഒന്നും ഇല്ല. എന്നാലും അമ്മ അവരുടെ കാര്യം ഒരു കുറവും വരാതെ നോക്കി.എന്നാല് കയ്യിലെ സ്വത്ത് പോകുന്നതിന് അനുസരിച്ച് അമ്മ അവിടെ താണ് വന്നുകൊണ്ടിരുന്നു. ജിതിനും ജിതിലയും എന്നെ ഉപദ്രവിക്കുന്നത് തന്നെ ഒരു വിനോതം ആയി കൊണ്ട് നടന്നു. ജിതിൻ എന്റെ കൂടെ കൂട്ട് കൂടുന്നവരെ ഒക്കെ തല്ലി ഓടിക്കും. ഞാൻ ഒട്ടപ്പെടുന്നത് അവന് വളരെ സന്തോഷം ആയിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിൽ വരുന്ന അച്ഛനെ( രണ്ടാം അച്ഛൻ ) മൂപ്പിച്ച് ഏഷണി കൂട്ടി ഞാൻ ചെയ്യാത്ത കുറ്റങ്ങൾക്ക് പറഞ്ഞ് ചൂരല് കൊണ്ട് അടി വാങ്ങിതരും. ഇതൊക്കെ ആണെന്‍റെ ജീവിതം.

എന്റെ കൂട്ട് ആ വലിയ വീട്ടിലെ വേലക്കരികളോടും ഡ്രൈവർ മനോജ് എട്ടനോടും സെക്യൂരിറ്റി ജോസ് ഏട്ടനോടും ആയിരുന്നു.അതും അച്ഛൻ കണ്ടാൽ വഴക്ക് പറയും.

അങ്ങനെ എന്റെ 13 ന്നാം വയസിൽ അമ്മ ചോര ശർധിച്ച്‌ വീണു.ക്യാൻസർ ആയിരുന്നു. 2 വർഷം അമ്മ രോഗത്തോട് പൊരുതി. എന്റെ 15 ആം വയസ്സിൽ അമ്മ എന്നെ വിട്ട് വിട വാങ്ങി. അവിടെ ഉള്ള മുഖങ്ങളിൽ അമ്മയുടെ മരണത്തിന്റെ ദുഃഖം ഞാൻ ആരുടെ മുഖത്തും കണ്ടില്ല.എന്റെ അമ്മയെ വെറും ഒരു കാഴ്ച വസ്തു ആയി പുതച്ച് കിടത്തിയിരിക്കുന്നു.

ഇന്ന് ഞാൻ ഒറ്റക്കാണ്. അമ്മയില്ല അച്ഛൻ ഇല്ല കൂട്ടുകാർ ഇല്ല. രണ്ടാനച്ഛൻ എന്തുകൊണ്ടോ എന്റെ പഠിപ്പ് മാത്രം മുടക്കിയില്ല.ഓരോ ഏകാന്തതയിലും കാറ്റിന്റെ രൂപത്തിലും എന്റെ സ്വപ്നങ്ങളിൽ കിളികളുടെ രൂപത്തിലും എല്ലാം എന്റെ അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നു .

ഇപ്പൊൾ ഞാൻ പത്താം ക്ലാസ്സ് എത്തി. ജിതിൻ ചേട്ടൻ കൂട്ടുകാരും ആയി വന്ന് എന്നെ ഇടക്കിടക്ക് തല്ലുന്നുണ്ട്. കൂടാതെ വീട്ടിൽ ജിതിലയും എന്നെ ഉപദ്രവുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *