ആ ഒരു വിളിക്കായ്‌😔[Demon king]

Posted by

‘” എന്താടാ….’”

“‘ happy birthday’”

“” നിന്നോട് ആര് പറഞ്ഞു.’”

” ചേച്ചിയുടെ I’d card ൽ കണ്ടതാണ്….’”

” മ്മ്‌………….’”

പിന്നെ ആ പിരിയഡ് ഒന്നും മിണ്ടിയില്ല.

ലഞ്ച് ബ്രേക്ക് ആയി. ഞങൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

‘” ചേച്ചി….’”

അവന്റെ വിളി എന്നെ അവിടെ നിർത്തി.

‘” happy birthday to you….’”

എന്നിട്ട് birthiday wish ഉള്ള ഒരു ഗ്രീറ്റിങ് cArd എൻറെ നേരെ നീട്ടി. അതിന്റെ മുകളിൽ happy birthday my dear cheechi എന്ന് എഴുതിയിട്ടുണ്ട്. ഇത്ര ചീപ്പ് അയ ഒരു ഗിഫ്റ്റ് എനിക്ക് ആദ്യം ആയിട്ടാണ് ഓരാൾ തരുന്നത്. പക്ഷേ സത്യം എന്തെന്നാൽ എനിക്ക് കിട്ടിയിട്ടുള്ള ബ്രാൻഡ് ഗിഫ്റ്റ്കൾക്ക്‌ അവൻ തന്ന ആ ചെറിയ സമ്മനതിന്റെ അടുത്ത് പോലും വരില്ല. കാരണം അതിൽ അവന്റെ സ്നേഹവും ആത്മാർഥതയും ഉണ്ടായിരുന്നു.

കയ്യിൽ കിട്ടിയ ഉടൻ തുറന്ന് പോലും നോക്കാതെ ഞാൻ അത് വലിച്ച് കീറി അവന്റെ മുഖത്തേക്ക് എറിഞ്ഞു. എന്നിട്ട് അവനെ നോക്കി ഒന്ന് പുചിച്ച് പുറത്തേക്ക് നടന്നു.ഞങൾ നേരെ പോയി ആൽ തറയിൽ ഇരുന്നു. വിശപ്പ് തീരെ ഇല്ലാത്തത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ ആൽ തറയിൽ ഞങ്ങളിൽ നിന്ന് കുറച്ച് വിട്ട് ഇരുന്നു. ഞങൾ ഞങളുടെ സ്ഥിരം പരിപാടി ആയ വെറുപ്പിക്കൽ continue ചെയ്തു.

“‘ മോളെ….’”

ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. അമ്മ. എന്റെ എല്ലാ പിറന്നാളിന് ഇങ്ങനെ വരും. റൂമിൽ വന്നാൽ എന്നെ കാണാൻ കിട്ടില്ല എന്ന് അറിയാ. അത് കൊണ്ട് ആണ് കോളജിൽ ലഞ്ച് ബ്രേക്ക് സമയത്ത് വരുന്നത്.
എനിക്ക് അമിത സ്വാതന്ത്ര്യം തരുന്നതിന് അമ്മ എന്നും എതിരായിരുന്നു. അതുകൊണ്ട് എനിക്കെന്നും അമ്മയോട് വെറുപ്പ് ആണ്. എന്നാലും പെറ്റ വയർ അല്ലേ… നമ്മൾ എത്ര വെറുത്താലും അത് നമ്മളെ തേടി വരും.

ദിയ: നിങ്ങളോട് എത്രവട്ടം പറഞ്ഞിട്ടുണ്ട് എന്റെ മുമ്പിൽ ഇങ്ങനെ വന്നു നിൽക്കരുത് എന്ന്.

അമ്മ: നീ വരണ്ടാ എന്ന് പറഞ്ഞാല് എനിക്കത് കേൾക്കാൻ പറ്റോ… നീ എന്റെ ഏക മോൾ അല്ലേ. നിന്റെ പിറന്നാൽ ആയിട്ട് ഞാൻ എന്റെ കയ്യുകൊണ്ട് ഉണ്ടാക്കിയ സദ്യ കൊണ്ടുവന്നിട്ടുണ്ട്. നിന്റെ കൂട്ടുകാരെ വിളിച്ച് വാ….

ദിയ: എനിക്കൊന്നും വേണ്ടാ…. ഞാൻ ഇന്നലെ രാത്രി പാർട്ടി നടത്തിയിരുന്നു. അതുകൊണ്ട് കൊറേ ഫുഡും കഴിച്ചു.

അമ്മ: പുറത്തെ ഭക്ഷണം പോലെ ആണോ മോളെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം. നീ വന്ന് കഴിച്ച് നോക്ക്. എനിക്ക് വേണ്ടിയെങ്കിലും. ഒന്നല്ലെങ്കിൽ എന്റെ മോൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലെ.

Leave a Reply

Your email address will not be published. Required fields are marked *