ആ ഒരു വിളിക്കായ്‌😔[Demon king]

Posted by

ആ ഒരു വിളിക്കായ്

Aa Oru Vilikkayi | Author : Demon king

 

life of pain നു നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടും പ്രോത്സാഹനവുമാണ് ഈ കഥ ഞാൻ എഴുതാൻ കാരണം. പെട്ടെന്നുള്ള ഐഡിയിൽ തട്ടിക്കൂട്ടി എഴുതിയ കഥയാണ് . തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിച്ച് അഭിപ്രായം കമൻറ് ആയി അറിയിക്കുക. സ്നേഹത്തോടെ -DK♥️

 

പലരും പറഞ്ഞ് കേട്ടിട്ടുണ്ട് സ്വർഗ്ഗവും നരഗവും എന്നൊക്കെ. നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകും എന്ന്. എന്നാല് സത്യം എന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്. നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിന് ഉള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു. ചെകുത്താനും ദൈവവും നാം തന്നെ ആകുന്നു. സ്വർഗ്ഗവും നാരഗവും നാം തന്നെ നിർമിക്കുന്നു.

എന്റെ പേര് ദിയ ലക്ഷ്മി. നന്ദ ഗോപാലൻ മേനോന്റെയും സുഭദ്ര ദേവിയുടെയും ആണും പെണ്ണും ആയ ഒരുവൾ. പത്ത് തലമുറക്ക് ഉള്ള സ്വത്ത് ഇപ്പൊൾ തന്നെ ഉണ്ട്. എല്ലാ ഒറ്റ മക്കളോടും മാതാപിതാക്കൾ കാണിക്കുന്ന അതേ വഷളാക്കൽ എനിക്കും കിട്ടിയിട്ടുണ്ട്. അത് കുറച്ച് കൂടി പോയി എന്ന് വേണമെങ്കിൽ പറയാം. അമ്മ അതിനു എതിരായിരുന്നു.

ഒരാളെ ടാർഗറ്റ് ചെയ്ത് അവരെ maximam വെറുപ്പിച്ചു നാണം കെടുത്തുകയും അടിമയെ പോലെ പിന്നാലെ നടത്തുകയും ചെയ്യുക.

അത് എനിക്കൊരു ലഹരി തന്നെ ആണ്. പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ എന്റേതായ ഗംഗ് നിർമിച്ചു. ഞാൻ , റോഷൻ ,മനു , ആൻ മരിയ,മായ.

എല്ലാം നല്ല കാശ് ഉള്ള ഇനം സാധനങ്ങൾ ആണ്. വീട്ടുകാരുടെ കാശിന്റെ ബലത്തിൽ ഞങൾ ചെയ്യുന്ന തെറ്റുകൾ ടീച്ചർമാർ കണ്ണടച്ച് തുടങ്ങി. എന്തിന് പറയുന്നു സീനിയർ പിള്ളേരെ വരെ ഞങൾ റാഗ് ചെയ്യാൻ തുടങ്ങി. കോളജിൽ എത്തിയപ്പോൾ ഫസ്റ്റ് year പിള്ളേരുടെ റാഗിംഗ് സീനിയർ പിള്ളേർക്ക് സമ്മതിക്കാൻ പറ്റിയില്ല.

അവർ ഞങ്ങൾക്ക് നേരെ തല്ലാൻ വന്നു. റോഷനും മനുവും അവരെ തല്ലി ഇഞ്ചിപ്പരിവം ആക്കി. രണ്ടും നല്ല അടിപൊളി കിക്ക്‌ ബോക്സിങ് പ്രന്തമാർ ആണ്.
കാശ് ഉള്ളത് കൊണ്ട് പ്രെഫെക്ഷണൽ ആയിട്ട് തന്നെ ട്രെയിൻ ചെയ്തിട്ടുണ്ട്. ദ്രോഹിക്കുന്ന കാര്യത്തിൽ എന്നും ഞാൻ തന്നെ ആണ് ഗങ്ങിലെ മൈൻ.എന്നാല് ഞങളുടെ കുരുത്തകേട് അതിര് വിടാൻ തുടങ്ങി. ആരോ ഞാൻ റാഗ് ചെയ്യുന്ന വീഡിയോ എടുത്ത് viral ആക്കി. മറ്റു കുട്ടികളുടെ മാതാപിതാക്കൾ വന്ന് ആകെ സീൻ കൊണ്ട്ര ആയി എന്ന് പറഞ്ഞാല് പോരെ. പിന്നെ ആ വർഷം കോളജിൽ പോയില്ല. ഒരുവർഷം ഞാനും എന്റെ ഗങ്ങും നല്ല അടി പോളി ആയി ചുറ്റി നടന്നു.

പിന്നെ അടുത്ത വർഷം ഞങൾ നേരെ വിട്ടത് ബാംഗളൂർ ആണ്. ഞങളുടെ father’s gang ഞങൾക്ക്‌ അവിടെ ഒരു കോളജിൽ അഡ്മിഷൻ റെഡി ആക്കി. റോഷന്റെയും മനുവിന്റെയും അപ്പന്മരുടെ പാർട്ടിക്ക് അവിടെ നല്ല സ്വതീനം ഉള്ളത് കൊണ്ട് അവിടെയും കുരുതകെടിന് ഒരു കുറവും ഉണ്ടാവില്ല.

കേറിയ ദിവസം തന്നെ റാഗ് ചെയ്യാൻ വന്ന ചേട്ടന്മാരെ ഓടിച്ചിട്ട് അടിച്ചു. ചരിത്രത്തിൽ ആദ്യമായി ഫസ്റ്റ് യേർ സ്റ്റുഡന്റ്സ് റാഗിംഗ് തുടങ്ങി. ഞങളുടെ ഗങ്ങിന്റെ സംഹാര താണ്ഡവം ഒരു കുറവും വരുത്താതെ ഞങൾ മുന്നോട്ട് കൊണ്ടുപോയി. എന്നാലും ശത്രുക്കൾ ഇല്ലാ എന്ന് പറയുന്നില്ല. പല സീനിയർ ഗാങ്ങും ഞങ്ങൾക്ക് എതിരെ ആണ്. പുറതൂന്ന് വരെ ആളെ വിട്ട് കൊല്ലിക്കുന്ന ഇനങൾ ആണ് ഞങൾ. അത് മനസ്സിലാക്കി എല്ലാവരും ഞങളിൽ നിന്ന് ഒതുങ്ങി നടന്നു. ഓരോരുത്തരെ കരയിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഹാപ്പിനെസ്സ് ഒന്ന് വേറെ തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *