ഹരികാണ്ഡം 5 [സീയാൻ രവി]

Posted by

എന്തായാലും തേടിപ്പിടിച്ചു ചെന്നെത്തി, നല്ല ഒതുക്കമുളള ഒരു പഴയ തറവാട്ട് വീട്, വീടിൻ്റെ മുമ്പിൽ ഒരു പോർച്ച് പുതിയതായി കെട്ടിയിട്ടുണ്ട്, അടുത്തൊന്നും വീടുകൾ ഇല്ല. വീടിനു ചുറ്റും നിറയെ ചെടികൾ ഒക്കെ നട്ടു നിർത്തിയിരിക്കുന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. അല്പസമയം കഴിഞ്ഞിട്ടാണ് കതക് തുറന്നത്, ടീച്ചർ തന്നെയാണ് തുറന്നതും.

ഒരു ഒറ്റയുടുപ്പായിരുന്നു വേഷം, നെറ്റി അല്ല, കാൽമുട്ട് വരെ നീളമുള്ള ഇറുകിയ നീലയിൽ വെള്ളപ്പൂക്കളുള്ള ഒരു കുപ്പായം. ഇവർ അമേരിക്കക്കാരിയാണല്ലോ എന്നപ്പോഴോർത്തു. ചിരിച്ചും കൊണ്ടാണ് ടീച്ചറെന്നെ വരവേറ്റത്. കയറി ഇരിക്കാൻ പറഞ്ഞു, ഞാൻ വാങ്ങിയ കേക്ക് അവർക്കു കൊടുത്തു. ഇതെന്തിനാ ഹരീ ഇത്രേം വലിയ കേക്ക്, ആര് തിന്നു തീർക്കാനാ ഇത് മുഴുവൻ എന്ന് ടീച്ചർ. അതവിടെ ഇരുന്നോട്ടെ ടീച്ചറെ, തീരുന്നില്ലെങ്കിൽ ഞാൻ തന്നെ വന്നു തിന്നു തീർത്തോളം, ഞാൻ തമാശിച്ചു.

എന്തായാലും അവരൊന്നു ചിരിച്ചു, അവർ എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി, ഒറ്റക്കാണ് താമസം, മക്കൾ രണ്ടു പേരുണ്ട്, പെണ്മക്കൾ. രണ്ടു പേരും അമേരിക്കയിൽ സെറ്റിൽഡ് ആണ്, ഒരാൾ ന്യൂയോർക്കിലും മറ്റെയാൾ സിയാറ്റിലിലും. വർഷത്തിൽ ഓരോ മാസം വെച്ച് ഓരോരുത്തരുടെയും അടുത്ത് പോകും, ഇപ്പൊ ന്യൂയോർക്കിൽ നിന്ന് വന്നെതെ ഉള്ളൂ. ഇനി വേനൽ അവധിക്ക് സിയാറ്റിലിലേക്ക്.

ഭക്ഷണം വെക്കാനും വീട് നോക്കാനും ഒരു സ്ത്രീ വരും, അടിച്ചുവാരലും തുടക്കലും പിന്നെ കുക്കിങ്ങും എല്ലാം അവരുടെ പണി. പുറം പണിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഒരാൾ വരുമത്രെ, ചെടികളൊക്കെ അയാളാണ് പരിപാലനം, പിന്നെ പറമ്പിലെ പണികളും. ടീച്ചർ ചറപറാന്നു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

ടീച്ചർ സംസാരിക്കുമ്പോ ഒരു മദ്യത്തിൻ്റെ മണമുണ്ടോ എന്നൊരു സംശയം. ഞാൻ മണം പിടിക്കുന്നത് കണ്ടിട്ടാകണം, ടീച്ചർ പറഞ്ഞു, ഞാൻ വൈകുന്നേരങ്ങളിൽ ഓരോന്നടിക്കും ഹരീ, തനിച്ച് സമയം പോകണ്ടേ, നീ കഴിക്കുവോ, ഞാൻ ഇല്ലെന്നും ഉവ്വെന്നും തലയാട്ടി. വല്ലപ്പോഴും കഴിക്കും ടീച്ചറെ, മടിച്ചു മടിച്ചാണ് പറഞ്ഞത്. അതേതായാലും നന്നായി, ഇന്നൊരു കമ്പനി ആകുമല്ലോ, നീ വാ എന്നും പറഞ്ഞ് ടീച്ചർ എന്നെ അകത്തേക്ക് കൊണ്ട് പോയി.

ഡൈനിങ് ടേബിളിൻ്റെ മുകളിൽ ഒരു പാതി കാലിയായ ജാക്ക് ഡാനിയലിൻ്റെ കുപ്പി, മുക്കാലും തീർന്ന ഒരു ഗ്ലാസും, അമേരിക്കനാ, ഇതാ എനിക്ക് ശീലം എന്നും പറഞ്ഞ് ഗ്ലാസ്സിലുണ്ടായിട്ടിരുന്നത് ടീച്ചർ ഒറ്റവലിക്ക് അകത്താക്കി. അലമാരയിൽ നിന്നൊരു ഗ്ലാസ് കൂടി എടുത്ത് ടീച്ചർ തന്നെ ഓരോന്നൊഴിച്ചു. വെള്ളവും ഒഴിച്ചോരു ഗ്ലാസ് എനിക്ക് നീട്ടി. ഞാൻ അത് വാങ്ങി കൈയിൽ പിടിച്ചു.

ടീച്ചർ തൻ്റെ ഗ്ലാസ് എടുത്ത് എനിക്കൊരു ചീയേർസ് തന്നിട്ട് പകുതി വലിച്ചകത്താക്കി. ഞാൻ പതിയെ ഒരു സിപ്പെടുത്തിട്ട് ഗ്ലാസ് ടേബിളിലേക്ക് വെച്ചു. അലമാര തുറന്ന് കുറെ അണ്ടിപ്പരിപ്പും കടലയും പുറത്തെടുത്തു പ്ലേറ്റിലാക്കി, ഞാൻ അതും കൊറിച്ചു കൊണ്ട് പതിയെ വിസ്കി നുണഞ്ഞു കൊണ്ടിരുന്നു. ടീച്ചർ വിചാരിച്ച പോലെ ഒരു പൂതന അല്ലെന്ന് അല്പസമയം കൊണ്ട് മനസ്സിലായി. ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

ഞാൻ ചിരിക്കുന്നത് കണ്ടിട്ടാകണം ടീച്ചർ ചോദിച്ചു, എന്താടാ ഒറ്റക്ക് ചിരിക്കാൻ, ഞാനുമൊന്നറിയട്ടെ, അല്പം കുഴയുന്നുണ്ടോ സ്വരം എന്നൊരു സംശയം. അല്ല ടീച്ചറെ, നിങ്ങൾ ഒരു ഭീകരയാണെന്നാണ് എല്ലാരും എന്നോട് പറഞ്ഞത്, ആദ്യം എനിക്കുമെങ്ങിനെ തോന്നിയെങ്കിലും ഇപ്പൊ തോന്നുന്നു, നിങ്ങൾ വെറുമൊരു പാവമാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *