സ്വയംവരം 3
Swayamvaram Part 3 | Author : Pravasi | Previous Part
♥️♥️♥️♥️♥️♥️♥️
ആ സമയത്ത് തന്നെയാണ് ഹൈവേ വികസനം എന്നും പറഞ്ഞു എന്റെ വീട് എടുത്തുപോകുന്നത്. മുൻപേ വാങ്ങി ഇട്ടിരുന്ന സ്ഥലം ഇരിഞ്ഞാലക്കുട ഉള്ളതിനാൽ അവിടെ വീട് പണി ഇതിനിടെ ഞങ്ങൾ തുടങ്ങിയിരുന്നു..
പ്രീഡിഗ്രി അവസാനിച്ചു പ്ലസ് ടു തുടങ്ങിയത് ആണ് വർഷം ആയിരുന്നു. അത്കൊണ്ട് തന്നെ പത്തു, പ്ലസ് വൺ, പ്ലസ് ടു മൂന്ന് വർഷം അടുപ്പിച്ചു സീനിയേഴ്സ് ആയിരുന്നു ഞങ്ങൾ..
പ്ലസ് വണ്ണിന്റെ ആദ്യദിവസം തന്നെ സ്കൂളിലെ ഗേറ്റിനടുത്തെ മരച്ചുവട്ടിൽ പുതുതായി വരുന്ന പെണ്പിള്ളേരുടെ കണക്ക് ഞാനും കണ്ണനും ആൺ പിള്ളേരുടെ കണക്ക് ഇന്ദുവും എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് ഷോർട്ട് ടോപ് (അന്ന് അതു ട്രെൻഡ് ആയി തുടങ്ങുന്നേ ഒള്ളു) ഇട്ടു കഴുത്തൊപ്പം മുടി വെട്ടി ഒരു പെൺകുട്ടി കടന്നു വന്നത്.. എന്നോ കണ്ട പരിജയം ഉണ്ട് എനിക്ക്..
“പത്ക്കെ നോക്ക് ചെക്കാ.. അവള്ടെ ചോര മുഴ്വൻ ഊറ്റി കുട്ക്കുംല്ലോ ഇപ്പൊ നിയ്യ്.”
“അല്ലടീ, എൻക്കവ്ളേ എവ്ട്യാങാണ്ട് കണ്ട പരിജയണ്ട്..”
“അത് പിന്നേ ഇല്യാണ്ട് ഇരിക്കോ?? കമ്പില് തുണി ചുറ്റ്യാ പിന്നാലെ നടക്കല്ലേ നിന്റെ പണി..”
“ആ, എൻക്കർയാംq ഇവ്ളേ”
കണ്ണൻ എന്റെ സപ്പോർട്ടിന് എത്തി..
“ഞാമ്പറഞ്ഞില്ലേ എനിക്ക് പരിജയം ഉണ്ടെന്ന്..”
എനിക്ക് പരിജയം ഉണ്ടേൽ കണ്ണനും ഉണ്ടാവാൻ എല്ലാ ചാൻസും ഉണ്ടെന്ന് അറിയാവുന്ന ഞാൻ ആശ്വാസത്തോടെ അവനെ നോക്കി.. എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു അവൻ തുടർന്നു..
“ഇതല്ലേ നടത്തറ ജാനു… ഇവ്ന്റെ പഴേ കേസ്കെട്ട്…”
നടുവിൽ നിന്ന എന്റേ പുറകിലൂടെ കണ്ണനും ഇന്ദുവും എന്നെ ആസ് ആക്കി കൈ അടിച്ചു.. പക്ഷെ കണ്ണന്റെ ആവേശം കുറച്ചു കൂടിപോയിരുന്നു..
ഞങ്ങളുടെ സംസാരം കേട്ട ആ പെൺകുട്ടി ഞങ്ങൾക്ക് നേരെ നടന്നു വന്നു കണ്ണന് നേരെ കൈ നീട്ടി എന്തോ പോയ അണ്ണാനെ പോലെ നിന്ന കണ്ണന്റെ വലതു കൈ പിടിച്ചു ഒരു കണ്ണടച്ചു കാണിച്ചു അവൾ പറഞ്ഞു..
“നടത്തറ ജാനു അല്ല. കൃഷ്ണപ്രിയ.. ഇയാള് പറഞ്ഞപോലെ ആനന്ദപുരം കൃഷ്ണന്നോ ആനന്ദപുരം പ്രിയാന്നോ വിളിക്കാം..”
ശേഷം എന്റെ നേരെ തിരിഞ്ഞു