രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

അവളുടെ രീതി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അതിന്റെ അർഥം അറിയാവുന്ന മഞ്ജുസ് അതോടെ വേഗം ഒന്ന് തിരിഞ്ഞു .”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….”
മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി .

“ഹി ഹി…”
ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു .

“ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ”
മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു .

“എന്റെ ആകെയുള്ള പിടിവള്ളി …”
ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു .

“പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….”
മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ”
ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി .

“നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

“ഒന്ന് മിണ്ടാതിരിക്കോ…”
മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി .

“മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ”
ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .

“എന്നാലും ….”
അവള് ചിണുങ്ങി ..

“ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പുണർന്നു . പിന്നെ പുതെപ്പെടുത്തു ഞങ്ങളെ മൂടി .

പിറ്റേന്നത്തെ ദിവസവും ഒരുപരിധി വരെ ഞങ്ങൾക്ക് ആഘോഷം തന്നെ ആയിരുന്നു . എന്താണെന്നുവെച്ചാൽ പിറ്റേന്ന് രാവിലെ പത്ത് പത്തര ഒക്കെ ആയപ്പോൾ അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീട്ടിലേക്ക് പോയി . എന്റെ കാർ എടുത്തുകൊണ്ടാണ് അവര് പോയത് .തലേന്ന് തന്നെ അച്ഛൻ ആ വിവരം എന്നോട് പറഞ്ഞിരുന്നു .

അഞ്ജുവിനും അന്നത്തെ ദിവസം എന്തോ മാര്യേജ് ഒക്കെ ഉണ്ടായിരുന്നു . അതുകൊണ്ട് ഫ്രെണ്ട്സിനെ കൂടെ അവളും പോയി . അതോടെ വീട്ടിൽ ഞാനും മഞ്ജുസും പിള്ളേരും ഒറ്റക്കായി . പക്ഷെ ഉച്ചക്കുള്ള ഫുഡ് ഒക്കെ ഉണ്ടാക്കേണ്ട പണി മഞ്ജുസിനു തന്നെ ആയിരുന്നതുകൊണ്ട് പിള്ളേരെ നോക്കുന്ന ജോലി എനിക്കായി . രണ്ടിനേം കൂടി മേയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല .

അതിനിടക്ക് തന്നെ കടയിൽ പോയി സാധനങ്ങളൊക്കെ വേടിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *