രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

“ആ ഫ്‌ലോ ഒകെ പോയി …”
മഞ്ജുസ് അതുകേട്ടു ഒന്ന് അയഞ്ഞു .

“അത് സാരല്യ …അതൊക്കെ നമുക്ക് ഉണ്ടാക്കാം ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പിന്കഴുത്തിൽ ചുംബിച്ചു .

“എടാ ..ഈ സംഭവം ഇല്ലേ ..ഇത് ഫസ്റ്റ് ടൈം എനിക്ക് ഉണ്ടായത് തന്നെ നീ ചെയ്ത ഏതോ ടൈമിൽ ആണ് ”
മഞ്ജുസ് അത് ഓർത്തെടുത്ത പോലെ പറഞ്ഞു .

“അതുകൊണ്ട് ?”
ഞാൻ വീണ്ടും സംശയിച്ചു .

“അതുകൊണ്ട് ഒന്നും ഇല്ല…നല്ല എക്സ്പീരിയൻസ് ആണ് . .”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒന്ന് തീരഞ്ഞു എന്റെ നേരെ കിടന്നു .

“ചുരുക്കം പറഞ്ഞാൽ നിനക്കു ശരിക്ക് ബോധിച്ചു ..അല്ലെ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ്മ്….”
മഞ്ജുസ് തലയാട്ടികൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“അതൊക്കെ പോട്ടെ ..നമ്മുടെ കാർഡിന്റെ കാര്യം പറ …”
മഞ്ജുസ് പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് എന്നെനോക്കി ചിരിച്ചു .

“തരില്ല…..അച്ഛനാണ് സത്യം …”
ഞാൻ തീർത്തു പറഞ്ഞു .

“എന്താടാ പ്ലീസ് ..”
മഞ്ജുസ് എന്ന് നോക്കി ചിണുങ്ങി .

“ഇല്ല…നീ കൊഞ്ചിയിട്ടൊന്നും കാര്യമില്ല .അല്ലെങ്കിൽ ബ്ളോക് ചെയ്ത എന്റെ സാലറി പലിശ അടക്കം തിരിച്ചു താ ”
ഞാൻ അവളെ നോക്കി കട്ടായം പറഞ്ഞു .

“പിന്നെ ..അതിന്റെ ഒകെ ഡബിള് നീ ഇപ്പൊ എടുത്തിട്ടുണ്ട് ”
മഞ്ജുസ് അതുകേട്ടു മുഖം വെട്ടിച്ചു .

“കണക്കായി പോയി ..നിനക്ക് അങ്ങനെ തന്നെ വേണം ”
ഞാനും തീർത്തു പറഞ്ഞു .

“പോടാ…”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“എടി മഞ്ജുസേ ..നമുക്കെന്തിനാ ഒരുപാടു പൈസ ഒക്കെ …ആർക്കേലും കൊടുത്താൽ അതിന്റെ പുണ്യം എങ്കിലും കിട്ടും ”
ഞാൻ പെട്ടെന്ന് എന്റെ ധാന ശീലത്തെ ന്യായീകരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

“ഒലക്ക കിട്ടും …എന്നെകൊണ്ട് ഒന്നും പറയിക്കണ്ട …കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ ഇങ്ങനെ കൊണ്ട് കളഞ്ഞോ ”
മഞ്ജുസ് ദേഷ്യപ്പെട്ടുകൊണ്ട് എന്റെ കൈതട്ടിമാറ്റി .

“സീരിയസാ?”

Leave a Reply

Your email address will not be published. Required fields are marked *