അനിതയും ഷീബയും ശ്രീജയും [Manu]

Posted by

കുഞ്ഞു: അതൊന്നും അല്ല അനിതേച്ചി…
അനിത: പിന്നെന്താ എൻ്റെ മോന് പറാ.. ആരോടും പറയാൻ പറ്റാത്തതൊന്നും അല്ലല്ലോ…
കുഞ്ഞു: (കണ്ണു നിറഞ്ഞുകൊണ്ട് ) അനിതേച്ചി ഞാനി കല്യാണം കഴിക്കുന്നില്ല….
അനിത: കഴിക്കുന്നില്ലെന്നോ അതെന്താ… ചുമ്മാ ഓരോ പൊട്ടത്തരം വിളിച്ചു പറയല്ലേ കുഞ്ഞു.
കുഞ്ഞു: പൊട്ടത്തരല്ല അനിതേച്ചി…
അനിത: പിന്നെ. അവള് നിൻ്റെ ജീവനാണെന്ന് പറഞ്ഞ് നടന്ന നീ ഇപ്പം കല്യാണം വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാ…
(താഴേ നിന്നും ശാരദ മറ്റാരോടെ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നു).
ശ്രീജ: അനിതേച്ചി…
അനിത:ആ…. ശ്രീജേ ഇങ്ങ് വാ… മുകളിലത്തെ റൂമിൽ..
(പടി കയറി വരുന്ന ശബ്ദം കേൾക്കുന്നു)
ഷീബ: അനിതേച്ചി…
അനിത: ആ നീയും ഉണ്ടോ..
ശ്രീജ: കുഞ്ഞുന് എന്താ പ്രശ്നം.. രണ്ടു ദിവസായി വീട്ടിലെക്കൊന്നും തീരെ കണ്ടില്ല.
ഷീബ: ഡാ.. കുഞ്ഞു എന്താടാ പ്രശ്നം… അനിതേച്ചിയാ ഇന്നലെ എന്നോട് പറഞ്ഞേ നിനക്കെന്തോ വിഷമോ ടെൻഷനോ ഉണ്ടെന്ന്. എന്താന്ന് വെച്ചാൽ ഞങ്ങളോട് പറാ.
ശ്രീജ കിടക്കയിലിരുന്ന് കുഞ്ഞുവിനെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.
ശ്രീജ: ഡാ.. കുഞ്ഞു. ഓഫിസിലു എന്തെങ്കിലും കുഴപ്പം ഉണ്ടോ ..
ശ്രീജ പുരികം പൊക്കി എന്താ എന്ന മട്ടിൽ അനിതയോട് ചോദിച്ചു.
അനിത: ഞാനറിയല്ലടി ഇവനൊന്നും പറയുന്നില്ല. ഇപ്പം പറയുന്ന കേട്ടു എനിക്ക് ഈ കല്യാണം വേണ്ടെന്ന്.
ശ്രീജ: കല്യാണം വേണ്ടെന്നോ.. അതെന്താ ഇപ്പം അങ്ങനെ തോന്നാൻ.
ഷീബ: കല്യാണം വേണോ വേണ്ടയോന്ന് നമുക്ക് പിന്നെ തീരുമാനിക്കാം. നീ ആദ്യം എഴുന്നേറ്റിരുന്നു ഉഷാറാവ്.. ഞങ്ങൾക്ക് ഇങ്ങനെ വിഷമിച്ചിരിക്കുന്ന കുഞ്ഞുനെ അല്ല വേണ്ടേ. വാ വാ എഴുന്നേൽക്ക്…. എഴുന്നേക്കടാ..
ഷീബ കുഞ്ഞുനെ നിർബന്ധിച്ച് എഴുന്നേറ്റിരിപ്പിച്ചു.
അനിത: പറ. ഞങ്ങളോട് പറാ എന്താ പ്രശ്നംന്ന് .ഇപ്പം എന്താ കല്യാണം വേണ്ടാന്ന് തോന്നാൻ. അവൾക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ…
കുഞ്ഞു:ഇല്ല.
ശ്രീജ: പിന്നെന്താ…
കുഞ്ഞു: അതുപിന്നെ… ഒന്നുല്ല.
ഷീബ: ഒന്നുല്ലാതെ നി ഇങ്ങനെ വിഷമിക്കില്ലായന്ന് ഞങ്ങൾക്കറിയാം.. എന്തോ ഉണ്ട്…
കുഞ്ഞു: ഇല്ല…
അനിത: പറ കുഞ്ഞു ഞങ്ങളോടെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *