പ്രണയരാഗം 2 [Romantic idiot]

Posted by

ഞാൻ മീര ചേച്ചിയുടെ കാര്യം അഞ്ജുവിനോട് പറഞ്ഞു. കുറച്ചുനേരം അവൾ മിണ്ടാതിരുന്നു.

ദൈവമേ ഇത് ഭൂകമ്പത്തിന്‌ മുൻപുള്ള ശാന്തത്ത ആണോ?

അഞ്ജു : എനിക്ക് നല്ല രാശി ആണലെഡാ
ഞാൻ : എന്ത്? അവൾ പറഞ്ഞത് മനസിലാകാത്തത് കൊണ്ടു ഞാൻ ചോദിച്ചു.

അഞ്ജു : എല്ലാ നമ്മൾ തമ്മിൽ അന്ന് അത് നടന്നതിൽ പിന്നെ ആണല്ലോ

അവൾ അത്രക്കും പറഞ്ഞപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. അവൾ ഇത് വലിയ കാര്യം ആക്കി എടുത്തില്ല എന്ന് എനിക്ക് മനസിലായി.

ഞങ്ങൾ അവിടെ നിന്നും കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി. പകൽ മൊത്തം കറങ്ങി രാത്രി ആയപ്പോൾ ആണ് ഞങ്ങൾ അഞ്ജുവിന്റെ വീട്ടിൽ എത്തുന്നത്. പിന്നെ ബര്ത്ഡേ ആഘോഷം ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ സമയം നട്ടപ്പാതിര ആയി.

നാളെ കോളേജിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം ഉറങ്ങാൻ കിടന്നു. രാവിലെ എഴുനേറ്റു റെഡിയായി താഴെ ചെല്ലുമ്പോൾ അക്കുവും നന്ദുവും ഇരുന്ന് ഫുഡ്‌ അടിക്കുന്നുണ്ടായിരുന്നു.

നിന്റെ വീട്ടിൽ ഒക്കെ വീട്ടുക്കാർ ഒന്നും തിന്നാൻ തരാറില്ലെടാ. അവന്മാർ അത് കേട്ട ഭാവം നടിക്കാതെ ഫുഡ്‌ അടി തുടരുന്നു. ഞങ്ങൾ ഫുഡ്‌ കഴിച് കോളേജിലേക്ക് പുറപ്പെട്ടു.

കോളേജിൽ എത്തി വണ്ടി പാർക്കിംഗ് ഏരിയയിൽ വച്ച് ഞങ്ങൾ നടന്നു.
കോളേജ് മുഴുവനും SFK യുടെ കൊടികളും തോരണങ്ങളും ആണ് കോളേജ് മൊത്തം ചുവപ്പ് മയം.

ഞങ്ങൾ നടന്നു. അക്കുവിനെ കണ്ടപ്പോൾ SFK യുടെ കുറെ പിള്ളേർ അവന്റെ അടുത്ത് വന്നു. കോളേജിൽ ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ലോക്കൽ സ്‌പോർട്ടിന് വരുന്നത് കൊണ്ട് അവനെ എല്ലാവർക്കും അറിയാം.

ഞങ്ങൾ അവരെ പരിചയപെട്ടു. SFK യുടെ യൂണിറ്റ് പ്രസിഡന്റ്‌ അജ്മലും യൂണിറ്റ് സെക്രെട്ടറി വിശാലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അക്കുവും ഞാനും അവരോടു സംസാരിച്ചു ഇരിക്കുമ്പോൾ നന്ദു എന്നെ വിളിച്ചു.

നന്ദു : ഡാ അത് നോകിയെ

ഞാൻ നന്ദു കൈ കാണിച്ച ഭാഗത്തേക്ക് നോക്കി. ഒരു ചെക്കൻ ഒരു പെണ്ണ് കുട്ടിയെ പ്രൊപ്പോസ് ചെയുന്നത് ആണ്.

നന്ദു : കോളേജ് മൊത്തം റൊമാൻസ് ആണല്ലോ മോനെ

ഞാൻ അപ്പോളും അവരെ തന്നെ നോക്കി നില്കുവായിരുന്നു. എന്ത് നടക്കും എന്ന് അറിയാനുള്ള ആകാംഷ.

ആ ചെക്കൻ മുട്ട് കുത്തി നിന്ന് ആ പെൺകുട്ടിയോട് ഏതൊക്കെയോ പറയുന്നുണ്ട്. അവൾ എനിക്ക് പിൻ തിരിഞ്ഞാണ് നിനക്കുനത്ത് അത്കൊണ്ട് പെണ്കുട്ടിയുടെ മുഖം എനിക്ക് കാണാൻ പറ്റിയില്ല. ചെക്കന്റെ മുഖം കണ്ടു. കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരൻ.

അവളുടെ ഭാഗത്ത്‌ നിന്നും റെസ്പോൺസ് ഒന്നും ഇല്ല. അവൻ എഴുന്നേറ്റ് നിന്ന് അവളോട്‌ എന്തൊക്കയോ പറഞ്ഞു.

പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു.

ഞാൻ : ഇത് അവളല്ലേ ! ……………………………………..

Romantic idiot

Leave a Reply

Your email address will not be published. Required fields are marked *