♥️ മിഥുനമാസത്തിലെ കാറ്റ് ♥️ [Pravasi]

Posted by

♥️“ഇനിയൊരോ വട്ടം ഓർക്കുമ്പോളും നിനക്ക് മനസിലാകും ഞാൻ ഒഴിവാക്കിയ പതിനൊന്നു വട്ടവും പറയാതെ പറഞ്ഞ എന്റെ ഇഷ്ടത്തെ പറ്റി..നീ അറിയാതെ നിന്റെ നെഞ്ചിൽ അമർന്ന എന്റെ ഒരിക്കലും വിടരാത്ത താമരമൊട്ടുകളെ പറ്റി.. നിനക്കായ് വിടരാൻ കൊതിച്ച എന്റെ പനിനീർ ഇതളുകളെ പറ്റി”♥️ കൃഷ്ണപ്രിയ…

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ആണ് പ്രണയവും അതീന്ദ്രിയവും.. ദൈവദൂതൻ സിനിമ തന്ന പ്രണയത്തിന്റെ ആവേശത്തോടൊപ്പം ജെഡി തന്നെ ലഹരിയും ചേർത്ത് വീണ്ടും ഒരു പരീക്ഷണം. പ്രണയം കാമത്തിലും അധികം ലഹരിയിൽ എന്റെ മനസിനെ ഭരിച്ചപ്പോൾ എഴുതിയത് കൊണ്ട് ഇതിൽ കാമമില്ല..

ˇ

അൽപ്പം മനസിരുത്തി വായിക്കാൻ അഭ്യർത്ഥന.. എനിക്ക് തന്നെ മനസിലാക്കി എടുക്കാൻ ബുദ്ദിമുട്ട് തോന്നുന്നു. മനസിലാകാത്ത സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം… തെറ്റുകൾ ഉണ്ട് ഉണ്ടാകും ചൂണ്ടി കാട്ടും എന്നു പ്രതീക്ഷ..

കൂടുതലും പാസ്റ്റിൽ നടക്കുന്ന കഥയിൽ പാസ്റ്റിലേക്ക് പല സമയങ്ങളിലേക്ക് പലവട്ടം പോകുന്നു. അത് ശ്രദ്ധിക്കുമല്ലോ..

♥️മിഥുനമാസത്തിലെ കാറ്റ്♥️

Midhunamasathile Kaattu | Author : Pravasi

 

“നിങ്ങൾക്ക് വട്ടാണ്… ഈ കാലത്തും ചാത്തൻ, മറുത എന്നൊക്ക പറഞ്ഞു നടക്കാൻ…”

“പിന്നെ ഇതൊക്കെ മനുഷ്യൻ ചെയ്യുന്നതാണെന്ന് ആണോ നീ പറയുന്നേ??”

“ഏതോ പഠിച്ച കള്ളന്മാരുടെ പണി ആവും..”

“ഏതു കള്ളന്മാർക്ക് ആണ് കൊടുങ്കാറ്റ് ഉണ്ടാക്കാൻ കഴിയാ??”

മുത്തപ്പൻ കുന്നിനു താഴെ അൽപ്പം മാറി കുമാരേട്ടന്റെ ചായക്കടയിൽ ചർച്ച ഘോരഘോരം പൊടിപൊടിക്കുന്നു.. ഒരു വശത്തു പ്രായം കൊണ്ട് ഭക്തിയേറിയവരും മറുവശത്തു നിരീശ്വര വാദവുമായി നടക്കുന്ന ഏതാനും യുവജനങ്ങളും.. കുമാരേട്ടൻ പക്ഷെ ഇരുകണ്ടത്തിലും മാറി മാറി ചവിട്ടും.. രണ്ട് വിഭാഗവും ഒരുമിച്ചു വന്നാലേ അയാളുടെ ചായ ചിലവാകൂ..

“നിങ്ങൾ അങ്ങനെ ചിന്തിക്കാതെ.. കൊടുംകാറ്റ് ഉള്ള ദിവസങ്ങളിൽ ആരും പുറത്തിറങ്ങില്ല. കുമാരേട്ടൻ പോലും കട പൂട്ടും.. ഒരാളും അറിയാതെ കൊല ചെയ്യാൻ എളുപ്പം ആ ദിവസം അല്ലെ.. കൊലപാതകി അതറിഞ്ഞു ആ ദിവസം തിരഞ്ഞെടുക്കുന്നത് ആണെങ്കിലോ??”

“ഈ കാറ്റ്. മുത്തപ്പൻ പാറക്ക് ചുറ്റും മാത്രം വീശുന്ന കാറ്റ്..അതിൽ തന്നെ പ്രശ്നമില്ലേ?? ”

“അത് അന്ന് തെളിഞ്ഞത് ആണല്ലോ.. ഈ മലക്ക് ചുറ്റുമുള്ള മാഗ്നറ്റിക് പോൾ വേരിയേഷൻ.. അത് കാരണം ആണ് കാറ്റു വീശുന്നത്”

“വായിൽ കൊള്ളാത്ത പേര് ഇട്ടു ഓരോന്ന് പറഞ്ഞാൽ പോരെ.. നിങ്ങൾക്കും നിങ്ങളുടെ ശാസ്ത്രജ്ഞർക്കും..”

അപ്പോളേക്കും ശവം കാണാൻ പോയ ചിലർ തിരിച്ചു വന്നു..

Leave a Reply

Your email address will not be published.