പറയാതെ കയറി വന്ന ജീവിതം 4 [അവളുടെ ബാകി]

Posted by

” ഒന്നുമില്ലേ, കണ്ടാൽ ആരും കെട്ടാൻ ഓകെ പറയുന്ന ലുക്ക് ആയിട്ടുണ്ടെന്ന് പറഞ്ഞെയാ. എന്റെ പൊന്നോ”

അത് കേട്ടപ്പോൾ ചേച്ചീടെ കവിൽ ഒക്കെ ഒന്ന് തുടുത്തു.

” ഒന്ന് പോടാ കല്യാണം ഒന്നും ഇപ്പോഴേ വേണ്ടാ”.

അങ്ങനെ സംസാരിച്ചു സംസാരിച്ചു വീടെതിയതറിഞ്ഞില്ല.

വീട്ടിലെ എല്ലാവരുടെയും സ്നേഹപ്രകടനം കഴിഞ്ഞു വീട്ടിൽ കേറിയപ്പോൾ അര മണിക്കൂർ ആയി. അതെങ്ങനെ രണ്ട് അനിയത്തിമാരുടെയും അമ്മെടെയും പപ്പായുടെയും സ്നേഹം പ്രകടിപ്പിച്ചാൽ അല്ലേ വീട്ടിൽ കേറ്റാൻ ഒക്കൂ.

അതിനിടയ്ക്ക് ആദ്യം ചേച്ചിയെ ഒന്ന് അകത്തോട്ടു വിളിച്ചോണ്ട് പോ എന്ന് പറഞ്ഞതിന് അമ്മയുടെ വക സെന്റിയടിയും കേട്ട് നോക്കേണ്ടി വന്നു.

“നിനക്കറിയില്ല എന്റെ വേദന. ഇത്ര നാളായി എന്റെ കുഞ്ഞിനെ കണ്ടിട്ട്. ഇവളെ കാണാൻ നീ പോയപ്പോൾ തൊട്ട് വെളിയിൽ ഇരിക്കാൻ തുടങ്ങിയതാ.”
അമ്മയാണത് പറഞ്ഞത്.

“അതുകൊണ്ട് ഇത്രേം നേരായിട്ടും അമ്മ ഒന്നും ഉണ്ടാകില്ല” എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഡയലോഗ് ആയിരുന്നു അത്.

പപ്പ: മോനേ നീ പോയി ഏതേലും നല്ല ഒരു ഹോട്ടലിൽ നിന്നും 6 ബിരിയാണി വാങ്ങിച്ചിട്ട് വാ.

ഞാൻ: ശെരി പപ്പ.

മൂത്ത ചേച്ചി: നീ എങ്ങും പോകണ്ട. അമ്മേ ഇത്രേം നാലും ഹോട്ടൽ ഫുഡും ഹോസ്റ്റൽ ഫുഡും കഴിച്ചു മടുത്തു. ഇന്ന് എനിക്ക് അമ്മ ഉണ്ടാക്കുന്നത് മതി.

അമ്മ: അന്നാൽ പിന്നെ ഉണ്ടാക്കാം.

അങ്ങനെ അമ്മ ആഹാരം ഉണ്ടാക്കാൻ പോയി. ചേച്ചിമാർ അമ്മയെ സഹായിച്ചു.എല്ലാവരുടെയും കൂട്ട പരിശ്രമം കൊണ്ട് പെട്ടെന്ന് തന്നെ ഭക്ഷണം റെഡി ആയി.

എല്ലാവരും ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നു.

അച്ഛൻ(മൂത്ത ചേച്ചിയോട്): മോളെ നാളെ നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.

ചേച്ചി: പപ്പാ എനിക്ക് ഇപ്പൊൾ കല്യാണം വേണ്ടാ..

പപ്പ: മോളെ അവർ കണ്ടിട്ട് പോകട്ട്‌. മോള് ഇഷ്ടമായെങ്കിൽ മാത്രം സമ്മതിച്ചാൽ മത്.

പിറ്റെ ദിവസം പെണ്ണ് കാണാൻ അവർ വന്നു. സുന്ദരനായ ഒരു പയ്യൻ. ഒത്ത വണ്ണവും നീളവും എല്ലാം ഉള്ള ഒരു ആൾ ആയിരുന്നു വന്നത്. പുള്ളിയെ കണ്ടിട്ട് ചേച്ചിയ്ക്ക് ഇഷ്ടമായി.

കല്യാണം വേണ്ട എന്ന് പറഞ്ഞു നടന്ന ചേച്ചി കല്യാണത്തിന് സമ്മതിച്ചു. പെട്ടെന്ന് തന്നെ കല്യാണം നടന്നു.

പട്ടാളക്കാരനായ അളിയന് ഇൗ തവണ സ്ഥലം മാറ്റം കിട്ടിയത് ഡൽഹി ആയിരുന്നു. ചേച്ചിയുടെ എക്സ്പീരിയൻസ് വച്ച് ചേച്ചി ഡൽഹിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി റെഡി ആക്കി.

Leave a Reply

Your email address will not be published. Required fields are marked *