മായികലോകം 4 [രാജുമോന്‍]

Posted by

മായികലോകം 4

Mayikalokam Part 4 | Author : Rajumon | Previous Part

 

മായയുടെ ഫോണ്‍ വിളിയോ മെസ്സെജോ കാത്തു ഒരു ഒന്നര മണിക്കൂര്‍ കൂടി ബസ്സ്റ്റാഡില്‍ നിന്നുകാണും ഞാന്‍. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്നു എനിക്കു മനസിലായി. പിന്നെ അടുത്ത ബസ് പിടിച്ച് തിരിച്ചു ജോലിസ്ഥലത്തേക്ക് വന്നു. ഞാനായിട്ടു ഇനി അങ്ങോട്ട് മെസേജ് അയക്കുന്നില്ല. വിളിക്കാനും പോകുന്നില്ല. ഇനിയും ഞാന്‍ അവളെ വിഷമിപ്പിക്കുന്നത് ശരിയല്ല.എന്താണ് മായയും നീരജും മാത്രം ഉള്ളപ്പോള്‍ സംഭവിച്ചത്? അതെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. അവര്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാകുക? നീരജിന്‍റെ പെരുമാറ്റത്തില്‍ എന്നോടു ദേഷ്യം കണ്ടതുമില്ലല്ലോ. അപ്പോ എന്നെ ഒഴിവാക്കണം എന്നു തന്നെ ആയിരിയ്ക്കും പറഞ്ഞിട്ടുണ്ടാകുക. അല്ലെങ്കില്‍ മായ ഇപ്പോ എന്നോടു എന്തെങ്കിലും പറയേണ്ട സമയമായി.  അവസാനമായിട്ടു ഒന്നു കൂടി വിളിച്ച് നോക്കാം.

വിളിച്ചപ്പോ റിങ്ങ് ചെയ്യുന്നുണ്ട്. രണ്ടു റിങ്ങ് ചെയ്തപ്പോ തന്നെ ഫോണ്‍ കട്ട് ആയി.

ഇനി ഒട്ടും പ്രതീക്ഷ വേണ്ട.

അപ്പോഴാണ് ഒരു മെസേജ് വന്നത്. മായയുടെ തന്നെ ആയിരുന്നു അത്.

“പിന്നെ സംസാരിക്കാം”

“ok” എന്നു തിരിച്ചു മറുപടി കൊടുത്തു.

കുറച്ചു ആശ്വാസം ആയി. എന്തായാലും മറുപടി കിട്ടിയല്ലോ. പക്ഷേ ഇനിയും മായയെ കാത്തിരിക്കാണോ  എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി ഇരിക്കുന്നു.

ഒന്നും വേണ്ടായിരുന്നു എന്നു തോന്നിത്തുടങ്ങിയോ? വേണ്ടെന്ന് വെക്കാന്‍ അല്ലല്ലോ സ്നേഹിച്ചത്. അവള്‍ വേണ്ടെന്ന് വച്ചാലും എനിക്കു സ്നേഹിക്കാലോ. മനസില്‍ കൊണ്ട് നടക്കാലോ. അതിനു ആരുടേയും സമ്മതം ഒന്നും വേണ്ടല്ലോ. മരണം വരെ അവള്‍ എന്‍റെ ഹൃദയത്തില്‍ തന്നെ ഉണ്ടാകും.

മനസാണ്. പിന്നേയും ഓരോന്ന് ചിന്തിച്ച് കൂട്ടുന്നു. പ്രണയത്തിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു ഞാന്‍.

പണ്ടൊക്കെ കൂട്ടുകാരെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പ്രണയിച്ചു ടെന്‍ഷന്‍ അടിച്ചു നടക്കുന്നകൂട്ടുകാരെ.

പിന്നേയും ചിന്തകള്‍ കാടു കയറുന്നു.

ഇനിയും എന്‍റെ ചിന്തകളെക്കുറിച്ച് പറഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ തലക്കിട്ടടിക്കും. അതുകൊണ്ടു വീണ്ടും കഥയിലേക്ക് തന്നെ വരാം.

എന്‍റെ ചിന്തകള്‍ അല്ലല്ലോ ഇവിടെ പ്രധാനം.

Leave a Reply

Your email address will not be published.