💗അമൃതവർഷം💗 3 [Vishnu]

Posted by

ഏട്ടത്തി…. അതെ.

ചേച്ചി….. വരട്ടെ എന്തെങ്കിലും പ്രതിവിധി കാണും, എന്നാലും എന്റെ കണ്ണാ ഏതാട എപ്പോഴും നിന്റെ കൂടെ ഉള്ള യക്ഷി,

ഞാൻ….. അ, ഞാൻ കാണുമ്പോ നീ തിരക്കിയതയി പറയാം കേട്ടോ.

ചേച്ചി….. മോൻ തമാഷിച്ചത് ആയിരിക്കും.

ഞാൻ….. എന്റെ പെടിച്ചില്ലെ.

ചേച്ചി….. ഒട്ടും പിടിച്ചില്ല.

അമ്മ… ചേച്ചിയും അനിയനും ഇരുന്നു തല്ലുകുടത്തെ വേഗം കഴിച്ചേ.

ഞങ്ങളുടെ സംസാരം അടിയിലേക്ക് വഴിമറുന്നത്‌ കണ്ട അമ്മ ഞങ്ങളുടെ ശാസിച്ചു കൊണ്ട് പറഞ്ഞു.
അതോടെ എല്ലാവരും കഴിക്കാൻ ആരംഭിച്ചു. അതിന്റെ ഇടക്ക് ആണ് അച്ഛൻ വലിയച്ചൻ വൈകിട്ട് എത്തും എന്ന കാരിയം അറിയിച്ചത്, സിദ്ധു എട്ടനോട് കൂട്ടികൊണ്ട് വരാൻ എയർപോർട്ടിൽ ചെല്ലണം എന്നും പറഞ്ഞു ഏൽപ്പിച്ചു അച്ഛൻ എഴുന്നേറ്റു, പിറകെ ഞങൾ എല്ലാവരും.

ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ നേരെ റൂമിലേക്ക് പോയി, തറവാട്ടിൽ മൊത്തം 14 മുറികൾ ഉണ്ട്. മുകളിലത്തെ നിലയിലെ തെക്കിനി മുറിയിൽ ആണ് എന്റെ റൂം. വലിയ റൂം ആണ്, തെക്കേ അറ്റത്തെ മുറി ആയതു കൊണ്ട് രണ്ട് ഭിത്തികളിൽ വലിയ മുന്ന് പാളിയുടെ ജനൽ ആണ് വച്ചിരിക്കുന്നത്. പൂർണമായും തുറക്കുന്നതിന് വേണ്ടി സ്ലിടിങ് ഗ്ലാസ്സ് ഡോർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഞാൻ മുറിയിൽ കയറി ജനലിന്റെ അടുത്ത് തന്നെ ഒരു ദിവൻ കൊട്ടും ഇട്ടിട്ടുണ്ട്, സാധാരണ ദിവാൻ അല്ല തന്ത്ര ശാസ്ത്രത്തിൽ ഒക്കെ പരാമർശിച്ചിട്ടുള്ള ടൈപ്പ് ഒരു സാധനം ആണ്, ഞാന് അതിൽ കയറി കെടന്നു.

മനസ്സ് വല്ലാതെ അസ്വസ്ഥം ആയിരുന്നു.എന്തോ ഒന്ന് നഷ്ട്ടം ആയ പോലെ ഒരു ഫീലിംഗ്,

ജനലിനോടിതന്നെ ചേർന്ന് ഒരു സ്ലാബ് ഉം ഉണ്ട്, എന്റെ മുറി മാത്രം അല്ല തറവാടിന്റെ തെക്കേ വശം ഭൂരിഭാഗവും മറച്ചുകൊണ്ട് ഒരു മുത്തശ്ശി മാവ് തറവാടിന്റെ മുകളിലൂടെ പടർന്നു പന്തലിച്ച് ഒരു കുട പോലെ കിടപ്പുണ്ട്. ചുടു കാലത്തുപോലും റൂമിൽ നല്ല തണുപ്പ് ആണ്,റൂമിൽ നിന്നും ജനലിലൂടെ നോക്കിയാൽ പറമ്പും കുളങ്ങളും ഒക്കെ നല്ലപോലെ കാണാം, മഴപെയ്യുമ്പോൾ ജനൽ മുഴുവൻ തുറന്നു ഇട്ട് സ്ലാബിൽ കയറിയിരുന്ന് ഒരു ചുടു കാപ്പിയും കുടിച്ചൊണ്ട് ഇരുന്നു മഴ ആസ്വദിക്കുന്ന ഫീൽ ഉണ്ടല്ലോ എന്റെ പൊന്നോ അതിനെ വർണിക്കാൻ വാക്കുകൾ ഇല്ല.
പക്ഷേ ഇപ്പൊ ഒരു മനസമാധാനം ഇല്ല, വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു, അത് എന്ത് കൊണ്ടാണെന്നും മനസ്സിലാകുന്നില്ല.
ഞാൻ റൂമിൽ നിന്നും ഇറങ്ങി എനിക്ക് ഏറ്റവും പ്രിയപ്പെട്ട തറവാട്ടിലെ കിഴക്കേ അറ്റത്ത് ഉള്ള കുളക്കടവി ലേക്ക് പോയി. തറവാട്ടിലെ 5 കുളങ്ങളിൽ ഏറ്റവും ചെറുതും അതി മനോഹരം ആണ് ഈ കുളം. ബാക്കി ഉള്ള 4 കുളങ്ങളും ഒരേ വലിപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്, അതിലെല്ലാം തന്നെ ഒരുപാട് ആമ്പൽ പൂക്കളും ഉണ്ട്. പക്ഷേ അവയിൽ നിന്നും എല്ലാം വ്യത്യസ്തം ആണ് ഈ കുളം, കുളത്തിനു ഒരാളുടെ നെഞ്ച് വരെ മാത്രമേ താഴ്ച ഉള്ളൂ, കണ്ണീരു പോലെ തെളിഞ്ഞ വെള്ളം ഒരു അനക്കം പോലും ഇല്ലാതെ ശാന്തം ആയി കിടക്കുന്നു. കുളത്തിൽ മീനുകളോ അംബലോ താമരയയോ എന്തിന് ഒരു ചെറിയ പായലിന്റെ അംശം പോലും ഇല്ല, കുളത്തിന്റെ അടിത്തട്ട് മുഴുവൻ പാറ ആണ് പുറമേ നിന്ന് നോക്കിയാൽ നല്ല വ്യക്തം ആയി കാണുകയും ചെയ്യാം, പിന്നെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ കുളത്തിന്റെ ഒത്ത നടുക്കായി തുളസി തറ പോലെ ഒരു തുണ് ഉയർന്നു നിൽപ്പുണ്ട് അതിന്റെ മുകളിൽ 4

Leave a Reply

Your email address will not be published. Required fields are marked *