💗അമൃതവർഷം💗 3 [Vishnu]

Posted by

അച്ഛൻ ഉത്സാഹത്തോടെ ചോതിച്ചു…. ശെരിക്കും.പ്രവീൺ…. അതെ അച്ഛാ, ഒരു 3 വർഷം മുൻപ് ഞാൻ കാനഡയിൽ എന്റെ ഒരു സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. അവിടെ വച്ച് ചുമ്മാ ഒരു ഔട്ടിങ് ഇന്റെ ഭാകം ആയിട്ട് ഞങൾ ആവിടുതെ ഒരു ഫാം വിസിറ്റ് ചെയ്തു. അന്ന് മനസ്സിൽ കയറിയ ആഗ്രഹം ആണ് നമ്മുടെ നാട്ടിൽ ഒരു മോഡേൺ ഫാം തുടങ്ങണം എന്ന്. അതിനു വേണ്ടി പിന്നെ അതുപോലുള്ള കുറെ ഫാമുകൾ ഞാൻ വിസിറ്റ് ചെയ്തു, പിന്നെ ചെറിയ രീതിയിൽ കുറച്ചു റിസേർച്ച് കളും ഒക്കെ നടത്തി, എന്റെ കുറച്ചു കൂട്ടുകാർക്കും ഇതിൽ വലിയ താൽപര്യം ആണ്‌, അവരും വിദേശത്ത് പല കമ്പനി കളിലും ജോലി ചെയ്തു മടുത്ത് ഇരിക്കുന്നവർ ആണ്.

അഞ്ചു…… ഓക്കേ ശെരി തന്നെ പ്രവീൺ, എന്നാലും ഇന്ന് എല്ലാവരും ലാഭം അല്ല എന്ന് പറഞ്ഞും, പ്രതീക്ഷിക്കാത്ത വിളവ് ലഭിക്കാത്തത് കൊണ്ടും ഒക്കെ കൃഷിയെ ഉപേക്ഷിക്കൂ വല്ലെ ചെയുന്നെ, നിനക്കും അതുപോലെ ഒരു അനുഭവം വരില്ല എന്ന് തോന്നുന്നുണ്ടോ?

പ്രവീൺ…… ഞാൻ ലാഭം നോക്കി അല്ല അഞ്ചു കൃഷിയിലേക്ക് തിരിയണം എന്ന് ആഗ്രഹിച്ചത്, നമുക്ക് എല്ലാം അറിവുള്ള കാരിയം അല്ലേ നമ്മൽ കഴിക്കുന്ന ഭൂരിഭാഗം ഭക്ഷണവും മയവും വിഷംശവും കലർന്നത് ആണെന്ന്, അതിനു മാറ്റം വരണം, പിന്നെ ഉദ്ദേശിച്ച വിളവ് ലഭിക്കാത്ത കാരിയം, പണ്ടത്തെ പോലെ അല്ല ഇപ്പൊൾ നമ്മുടെ കാലവും കാലാവസ്ഥയും പക്ഷേ നമ്മുടെ കൃഷി രീതികൾ ഇപ്പോഴും പഴയത് പോലെ തന്നെ അത് കൊണ്ടാണ് കൃഷിയിൽ നഷ്ട്ടം സംഭവിക്കുന്നത്, പുതിയ കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് കൃഷി രീതികളും മാറണം.

അച്ഛൻ…. നല്ലത് മോനെ, നിന്റെ ഈ തിരുമത്തിനോട് ഞാൻ പൂർണമായും യോജിക്കുന്നു.

ഞാൻ…..great thinging അളിയാ, ഈ ബൃഹത് സംരംഭത്തിൽ ഞാനും അളിയന്റെ കൂടെ ഉണ്ട്‌

സിദ്ധു ഏട്ടന്….. ഞാനും

ജയെട്ടൻ…. ഞാനും ഉണ്ട് പ്രവീൺ നിന്റെ കൂടെ, നമ്മുടെ നാട്ടിൽ ഡോക്ടർ മാരും എൻജിനീയർ മരും മാത്രം പോരല്ലോ, അല്ലേ അമ്മെ

അമ്മ അതെ എന്ന് തലയാട്ടി. ഏട്ടത്തിയും പ്രവീൺ നേ പിന്താങ്ങി

അച്ഛൻ….. അഞ്ചു മോൾക്ക് ഒന്നും പറയാൻ ഇല്ലെ.

അഞ്ചു….. അവൻ പറഞ്ഞതിലും കാരിയം ഉണ്ട് അച്ഛ, അത് തന്നെയാ ശെരി എന്ന് എനിക്കും തോന്നുന്നത്, കഴിക്കാൻ നല്ല ഭക്ഷണം കിട്ടിയില്ലെങ്കിൽ കോടിക്കണക്കിന് സ്വത്ത് ഉണ്ടായിട്ട് എന്ത് കാരിയം.
അഞ്ഞുവും പ്രവീൺ ന്റ്റ്‌ തീരുമാനം അംഗീകരിച്ചു. എല്ലാവരും ഹാപ്പി ആയി.പക്ഷേ ആ സത്തോഷത്തിന് അതികം ആയുസ് ഉണ്ടായിരുന്നില്ല, ചേച്ചി എല്ലാരോടും രാവിലെ അമ്പലത്തിൽ പോയതിന്റെ വിശേഷങ്ങൾ തിരക്കി.

ചേച്ചി….. പിന്നെ ഇവിടെ എന്താ വിശേഷം, അമ്പലത്തിൽ എന്തെങ്കിലും പരുപാടി ഉണ്ടായിരുന്നോ.

എല്ലാരുടെയും മുഖം ഒരേപോലെ മ്ലാനം ആയി, അത് കണ്ട് ചേച്ചി വീണ്ടും ചോദിച്ചു
എന്താ എന്താ പ്രശ്നം.
നടന്ന കരിയങ്ങൽ എല്ലാം ഏട്ടത്തി ചേച്ചിയോട് പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞു അവരും ഒന്നു പേടിച്ച പോലെ എനിക്ക് തോന്നി.

ചേച്ചി….. തിരുമേനി നാളെ കഴിഞ്ഞു വരും എന്നല്ലേ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *