മായികലോകം 3 [രാജുമോന്‍]

Posted by

 കമന്‍റ് ചെയ്തവരില്‍ ഭൂരിഭാഗവും കമ്പി ഒഴിവാക്കാന്‍ ആണ് പറഞ്ഞത്. വായനക്കാര്‍ തരുന്ന കമന്റുകള്‍ തന്നെ ആണ് വീണ്ടും എഴുതാന്‍ ഉള്ള ഊര്‍ജം. കമ്പിയോടൊപ്പം കഥയും എന്ന രീതിയില്‍ എഴുതാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്. ഒരിയ്ക്കലും ആവശ്യമില്ലാതെ കമ്പി കുത്തികയറ്റുവാന്‍ എനിക്കും താല്‍പര്യമില്ല. കഥയില്‍ ആവശ്യമുള്ളിടത്ത് മാത്രമേ കമ്പി ഉണ്ടാകൂ. കട്ടകമ്പി ഒന്നും എഴുതാന്‍ കഴിയും എന്നു എനിക്കും സംശയമാണ്.

ഈ ഭാഗത്ത് കമ്പി ഒഴിവാക്കാന്‍ ശ്രമിച്ചത് കൊണ്ട് പേജുകള്‍ കുറവാണ്. അടുത്ത ഭാഗത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. പ്രിയ വായനക്കാര്‍ ക്ഷമിയ്ക്കുക.


മായികലോകം 3

Mayikalokam Part 3 | Author : Rajumon | Previous Part

 

എന്‍റെ മായയെ എനിക്കു നഷ്ടപ്പെടാന്‍ പോകുന്നു. അല്ലെങ്കില്‍ തന്നെ എന്‍റെ എന്നു പറയാന്‍ എനിക്കെന്താവകാശം. ഒരിക്കല്‍ പോലും അവള്‍ എന്നോടു പറഞ്ഞോ എന്‍റെ ആകാം എന്നു. ഇല്ലല്ലോ. അപ്പോ പിന്നെ ഇപ്പൊഴും അവള്‍ എന്‍റെ അല്ല. എനിക്കു അവളെ ജീവനാണെന്ന് കരുതി അവള്‍ക്ക് അങ്ങിനെ ആയിരിക്കില്ലല്ലോ. അങ്ങിനെ ആണെങ്കില്‍ ഇപ്പോള്‍ അവള്‍ നീരജിന്‍റെ കൂടെ പോവുമായിരുന്നില്ലല്ലോ. അതും ബൈക്കില്‍. അവള്‍ ബൈക്കില്‍ കയറി ഇരുന്നതോ? രണ്ടു കാലും അപ്പുറത്തും ഇപ്പുറത്തും ഇട്ടിട്ടു. അതും എന്‍റെ മുന്നില്‍ വച്ച് തന്നെ. കുറച്ചു ദൂരം പോയിട്ടു ഞാന്‍ കാണാതെ ഇരിക്കുകയായിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പോ എന്നെക്കാള്‍ ഇഷ്ടം നീരജിനോട് തന്നെ ആണല്ലോ അവള്‍ക്ക്.

 

ആണ്. അവള്‍ക്ക് നീരജിനോട് തന്നെ ആണ് ഇഷ്ടം. അവളും എന്നോടു അത് തുറന്നു പറഞ്ഞതാണല്ലോ. ഒന്നും മനസില്‍ ഒളിച്ചു വച്ചില്ലല്ലോ അവള്‍. അതെന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ അല്ലേ. അതോ അങ്ങിനെ എങ്കിലും ഞാന്‍ ഇതില്‍ നിന്നും പിന്‍മാറും എന്നു കരുതി ആണോ?

 

അവര്‍ തമ്മില്‍ ഇത്ര അടുപ്പം ഉണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ അല്ല അവള്‍ക്ക് അവനെ മറക്കാന്‍ കഴിയാത്തത്. ഇത്രയും അടുപ്പം അവര്‍ തമ്മില്‍ ഉള്ള സ്ഥിതിക്ക് പലതും നടന്നിട്ടുണ്ടാകില്ലേ. അങ്ങിനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏത് പെണ്ണാണു അത് തുറന്നു പറയുക?

 

ബൈക്കില്‍ രണ്ടുകാലും രണ്ടു സൈഡിലും ആയി ഇരുന്നെങ്കിലും അവനുമായി വിട്ടു തന്നെ ആണ് അവള്‍ ഇരുന്നതു. ചിലപ്പോള്‍ ഞാന്‍ കാണുന്നത് കൊണ്ടായിരിക്കും. എവിടൊക്കെ ഇങ്ങനെ കറങ്ങിയിട്ടുണ്ടാകും അവര്‍. അഞ്ചു വര്ഷം പ്രണയിച്ചു നടന്നവര്‍ അല്ലേ. ഉറപ്പായും കറങ്ങിയിട്ടുണ്ടായിരിക്കും.

 

അങ്ങിനെ കറങ്ങാതിരുന്നെങ്കില്‍ നീരജിന്‍റെ കൂട്ടുകാര്‍ അവനെ കളിയാക്കില്ലേ. തനിക്കൊരു കാമുകി ഉണ്ട് എന്നു എല്ലാരെയും കാണിക്കാന്‍ അല്ലേ അവന്‍ ശ്രമിക്കുക. ഒരുമിച്ച് എത്ര നേരം അവര്‍ ഉണ്ടായിട്ടുണ്ടാകും?

 

വെറുതെ ഞാന്‍ എന്തിനാ ഒരുപാട് ആഗ്രഹിച്ചത് അവളെ?. എല്ലാം അറിയാമായിരുന്നല്ലോ. എന്നിട്ടും എന്തിന് ഞാന്‍ അവളുടെ പുറകെ തന്നെ പോകുന്നു?

Leave a Reply

Your email address will not be published.