വില്ലൻ 9 [വില്ലൻ]

Posted by

“ബാലഗോപാൽ, ആനന്ദ് വെങ്കിട്ടരാമൻ എഴുതിയ പുസ്തകം………….അതെവിടെ ആണ് ഉള്ളത്………………”………….നിരഞ്ജന പെട്ടെന്ന് ഓർമ വന്നെന്ന പോലെ ബാലഗോപാലിനോട് ചോദിച്ചു……………

അത് കേട്ട് ബാലഗോപാൽ ചിരിച്ചു…………….

കൂടെ ഗംഗാധരനും………….

“അത് വായിച്ചാൽ സമറിനെ കുറിച്ചും മിഥിലാപുരിയെ കുറിച്ചും അറിയാൻ പറ്റില്ലേ…………”…………അവരുടെ ചിരി കണ്ടിട്ട് മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന അവരോട് ചോദിച്ചു…………..

“അതിന്റെ ഒരൊറ്റ കോപ്പിയും മാഡത്തിന് കിട്ടില്ല…………..”…………ബാലഗോപാൽ പറഞ്ഞു………….

“വൈ………..എന്തുകൊണ്ട്…………….”………….നിരഞ്ജന ചോദിച്ചു……………

ബാലഗോപാലും ഗംഗാധരനും ആ ചോദ്യം കേട്ട് ചിരിച്ചു……………

നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി……………

“എന്തെന്നാൽ അതിന്റെ ഒരു കോപ്പി പോലും ഇപ്പോ അവശേഷിക്കുന്നില്ല………………”……………ബാലഗോപാൽ പറഞ്ഞു…………..

“എല്ലാം കത്തിച്ചുകളഞ്ഞു…………….”…………ഗംഗാധരൻ പറഞ്ഞു…………

“ആര്…………”………..നിരഞ്ജന ചോദിച്ചു……………

“ഇന്ത്യൻ ഗവണ്മെന്റ്…………..”………….ബാലഗോപാൽ പറഞ്ഞു…………..

“വാട്ട്…………..എന്ത്…………”…………..വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു……………..

“അതെ മാഡം………….”………….ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു മറുപടി കൊടുത്തു……………

നിരഞ്ജന അവരെ നോക്കി…………..

അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു………….

“പക്ഷെ…………..എന്തിന്…………….”…………നിരഞ്ജന ചോദിച്ചു……………

“കാരണം……….അതിൽ എഴുതിയിരിക്കുന്നത് സമറിനെക്കുറിച്ചാണ്………… മിഥിലാപുരിയെക്കുറിച്ചാണ്…………….ഖുറേഷികളെക്കുറിച്ചാണ്……………..”………….ബാലഗോപാൽ പറഞ്ഞു……………

“ഇന്ത്യൻ ഗവണ്മെന്റിനെയും ഇന്ത്യൻ പോലീസിനെയും അടിയറവ് പറയിപ്പിച്ചവരെ കുറിച്ച് ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്യാൻ ഇന്ത്യൻ ഗവണ്മെന്റ് സമ്മതിക്കും എന്ന് മാഡത്തിന് തോന്നുന്നുണ്ടോ……………”…………..ഗംഗാധരൻ നിരഞ്ജനയോട് ചോദിച്ചു…………..

നിരഞ്ജന ഒന്ന് ആലോചിച്ചിട്ട് ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി……………

“അതുകൊണ്ട് തന്നെ ഇന്ത്യൻ ഗവണ്മെന്റ് തോറ്റ് തുന്നംപാടിയ കഥ പുറത്തുകൊണ്ടുവരാൻ ഗവണ്മെന്റ് സമ്മതിച്ചില്ല……………പ്രിന്റ് ചെയ്‌ത എല്ലാ ബുക്കും അവർ തിരഞ്ഞുപിടിച്ചു കത്തിച്ചു കളഞ്ഞു……………”……….ഗംഗാധരൻ പറഞ്ഞു…………

മുന്നിൽ ഒരു പഴുതും കാണാതെ നിരഞ്ജന തല കുമ്പിട്ടിരുന്നു…………അവൾ ആകെ നിസ്സഹായയായിരുന്നു……………..

“മാഡം……..തെറ്റ് എല്ലാവർക്കും പറ്റും………… പക്ഷെ അത് നമ്മൾ തിരുത്താൻ ശ്രമിക്കാതിരിക്കുമ്പോൾ ആണ് നമ്മൾ മണ്ടന്മാരാകുന്നത്………….”………….ബാലഗോപാൽ പറഞ്ഞു……………

Leave a Reply

Your email address will not be published. Required fields are marked *