Love Or Hate 02 [Rahul Rk]

Posted by

“അല്ല നിങ്ങള് രണ്ടുപേരും പോളിയിലും പഠിച്ചിട്ടുണ്ട..?? ഈ കുട്ടി ഏതാ?? അപോ ആരാ ഈ അഞ്ജലി..??”

ഞാൻ ഉത്തരം പറയാൻ നിന്നപ്പോളേക്കും ആൻഡ്രൂ ഇടയിൽ കയറി പറയാൻ ആരംഭിച്ചു…

“ഇതിന്റെ ഉത്തരം ഇവൻ പറഞ്ഞാൽ ശരിയാവൂല ഞാൻ പറയാം…
അന്ന് ഞങ്ങൾ പോളിയിൽ പഠിക്കുന്ന കാലം… ഇപ്പൊ വന്നില്ലേ ഇവൾ ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. സത്യത്തിൽ ആ കാമ്പസ് പഠിപ്പിസ്റ്റ്റുകളുടെ ഒരു കോട്ട ആയിരുന്നു.. എനിക്ക് തോന്നുന്നു അവിടെ പഠിക്കത്തവർ ആയി ഞങ്ങൾ രണ്ടുപേരും മാത്രമേ ഒള്ളു എന്ന്.. മുഴുവൻ ഒരുമാതിരി പാൽകുപ്പി ടീംസ് ആയിരുന്നു…
കഥ തുടങ്ങുന്നത് ഞങ്ങളുടെ പോളി പഠന കാലത്തെ ഒന്നാം വർഷത്തിന്റെ മധ്യത്തിൽ നിനും ആണ്…………..
******************************

ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു അഞ്ജലി.. ഏറ്റവും മോശം വിദ്യാർത്ഥി ആയിരുന്നു ഷൈൻ.. അഞ്ജലി ടീച്ചർമാർക്ക് കണ്ണിലുണ്ണി ആയിരുന്നെങ്കിൽ ഇവൻ ടീച്ചർമാരുടെ കണ്ണിലെ കരട് ആയിരുന്നു..
അഞ്ജലി ക്ക്‌ ഞങ്ങളുടെ ക്ലാസ്സിൽ എന്നല്ല ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ എതിരാളി ആയിരുന്നു സോഫിയ.. ഇവർ രണ്ടുപേരും തമ്മിൽ എപ്പോളും യുദ്ധം ആയിരുന്നു, യുദ്ധം എന്ന് പറഞ്ഞാൽ നേർക്ക് നേരെ അല്ല.. പരീക്ഷാ യുദ്ധം..

പരീക്ഷകളിൽ എപ്പോളും അഞ്ജലി ആയിരിക്കും ക്ലാസ്സിൽ ഒന്നാമത് എന്നാൽ സോഫിയ ക്ക്‌ അവളെക്കാൾ ഒന്നോ രണ്ടോ മാർക്ക് വിത്യാസം മാത്രമേ വരാറുള്ളൂ.. പക്ഷേ എത്ര ശ്രമിച്ചിട്ടും സോഫിയക്ക്‌ ആ ഒന്നോ രണ്ടോ മാർക്ക് ഉണ്ടാക്കി എടുക്കാൻ പറ്റിയിരുന്നില്ല…

അഞ്ജലി ആൾ ഭയങ്കര കൂൾ ആയിരുന്നു.. എല്ലാവരോടും നല്ല അനുകമ്പ ഒക്കെ ഉള്ള ഫ്രണ്ട്‌ലി ആയിട്ടുള്ള കുട്ടി…
സോഫിയയും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെ , പക്ഷേ അവൾക്ക് അഞ്ജലി യോട് നല്ല കടുത്ത അസൂയ ഉണ്ടായിരുന്നു.. അത് മാത്രം അല്ല അവൾ കുറച്ച് കാശുള്ള വീട്ടിലെ ആയത് കൊണ്ട് അവളുടെ സ്റ്റാൻഡേർഡിന് ചേർന്നവരോട് മാത്രം ആയിരുന്നു അവൾക്ക് കൂട്ട്.. ചുരുക്കി പറഞ്ഞാൽ എന്നെയും ഇവനെയും ഒന്നും കണ്ണെടുത്താൽ കണ്ടൂട എന്നർത്ഥം..

ഈ കാര്യങ്ങൾ ഒക്കെ ആ കാമ്പസിൽ അങ്ങാടി പാട്ടുപോലെ പ്രശസ്തം ആയിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും അതിനു അത്ര വില കൊടുത്തിരുന്നില്ല.. കാരണം വേറൊന്നും അല്ല ഒന്നാമത് പെണ്ണുങ്ങൾ തമ്മിലുള്ള പ്രശ്നം പിന്നെ അതും പോരാഞ്ഞിട്ട് രണ്ട് പഠിപ്പിസ്റ്റ്റുകൾ.. നമ്മൾ ആ ഭാഗത്തേക്ക് തന്നെ മൈൻഡ് ചെയ്യാൻ പോകാറില്ലായിരുന്നു…

അങ്ങനെ പതുക്കെ പതുക്കെ അഞ്ജലി ക്യാമ്പസിൽ താരമാവാൻ തുടങ്ങി.. ക്യാമ്പസിലെ അഭിമാനം എന്ന് വരെ വിശേഷണങ്ങൾ അവൾക്ക് കിട്ടിയപ്പോൾ സോഫിയക്ക്‌ അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..
അങ്ങനെ ആദ്യം അസൂയയിൽ തുടങ്ങി അത് പതുക്കെ ഒരു പക ആയി മാറാൻ തുടങ്ങി…
ഒരു തവണ എങ്കിലും അഞ്ജലിയെ മറികടന്ന് തനിക്ക് മുന്നിൽ വരണം എന്ന് സോഫിയക്ക്‌ വാശിയായി..

Leave a Reply

Your email address will not be published. Required fields are marked *