അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Posted by

വോട്ടെണ്ണൽ കഴിഞ്ഞു . 2 സീറ്റ് sfi ക്ക് ബാക്കി 5 സീറ്റും യൂണിയനും ഞങ്ങൾക്ക് . റിസൾട്ട് മൈക്കിലൂടെ വിളിച്ചു പറയുമ്പോൾ എല്ലാവരും ആർമാദത്തിൽ തുള്ളിചാടുകയിരുന്നു . റിസൾട്ട് പ്രഖ്യാപിച്ചതും പോലീസ് കാര് പോയി. കോളേജ് അടച്ചു . ഞങ്ങൾ കൊടിയും തോരണങ്ങളുമായി പ്രകടനവുമായി ടൗണിലേക്ക് നടന്നു. ഞങ്ങല്ക് സംരക്ഷകർ എന്ന പോലെ ചുറ്റിലും ബിജെപി കാരും. വിചാരിച്ച പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിന് ദൈവത്തിനോടും ബിജെപി ചേട്ടന്മാരോടും നന്ദി പറഞ്ഞു കൊണ്ട് ജാഥാ ടൗണിലേക്ക് കടക്കുന്നതിനു ഒരു 100 മീറ്റർ മുമ്പ് ജാഥക് മുന്നിൽ ഒരു ലോറി വന്നു നിന്നു. അതിൽ നിന്നും കല്ലും വടിയുമായി കൊറേ പേര് ചാടി ഇറങ്ങിയതും ആരോ ഒരാൾ ഓടിക്കോ എന്നോ പറഞ്ഞതും ഒരുമിച്ചായിരുന്നു . പിന്നെ എനിക്ക് ആകെ ഓര്മ ഉള്ളത് എന്റെ നാടുവിൻ പുറത്തു അടി കൊള്ളുന്നതും ആദ്യം കണ്ട മതിൽ ചാടി കയറി ആ വീടിന്റെ പിന്നാമ്പുറത്തെ ബാത്‌റൂമിൽ കയറി ഒളിക്കുന്നതായിരുന്നു. ഒന്ന് നേരെ ശ്വാസം കിട്ടി നോക്കുമ്പോ എന്റെ കൂടെ ശ്യാമും ഉണ്ട്. അവൻ്റെ കയ്യിൽനിന്ന് ചോര ഒലിക്കുന്നുണ്ട് . ഞങ്ങളങ്ങനെ ഒന്നും മിണ്ടാതെ രണ്ടു മൂന്നു മണിക്കൂർ ഇരുന്ന് കാണും. പിന്നെ പോലീസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയതും വീട്ടുകാർ വന്ന് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയതും എല്ലാം ഒരു സിനിമ കാണുന്ന പോലെ ആയിരുന്നു.

വീട്ടിലെത്തിയിട്ടും അച്ഛൻ ഒന്നും പറഞ്ഞില്ല , പക്ഷെ ‘അമ്മ അപ്പോഴും കരച്ചിലും എന്നെ ചീത്ത പറച്ചിലും നിർത്തിയിട്ടുണ്ടായിരുന്നില്ല .
അച്ഛൻ ” നീ ഒന്ന് വായ അടച്ചേ .. ഇവിടെ ആരും ചത്തിട്ടൊന്നും ഇല്ലല്ലോ”
‘അമ്മ ” എന്നാലും നമ്മളോട് കള്ളം പറഞ്ഞു ഇവൻ ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയപോളോ ,, ഇവനെന്തേലും പറ്റിയിരുന്നെങ്കിലോ …
” ആ സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. നീ അവനു ഭക്ഷണം കൊടുക്ക് , എന്നിട്ട് കുളിച്ചിട്ട് കിടക്കാൻ പറ ”
‘അമ്മ അതും കേട്ട് അടുക്കളയിലോട്ട് പോയി . ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ നില്കാതെ നിൽക്കുകയായിരുന്നു . അച്ഛൻ ചീത്ത പറഞ്ഞാൽ വല്യ സീൻ ഇല്ല .അതാവുമ്പോ അതോടെ എല്ലാം കഴിയും ഇങ്ങനെ അയാൽ അച്ഛൻ ഏതൊക്കൊയോ പ്ലാൻ ചെയ്യുന്നുണ്ട് .

പിറ്റേ ദിവസം പത്രം വാവായിച്ചപ്പോൾ ആണ് പ്രശ്നത്തിന്റെ കിടപ്പ് മനസിലായത് . കോളേജ് ഒരു മാസത്തേക്ക് അടച്ചു. ഇനി ഡിസംബർ കഴിഞ്ഞേ തുറക്കൂ (ക്രിസ്തുമസ് സെലിബ്രേഷൻ കുളമായി). ഇടക്ക് 5 ത് സെമസ്റ്റർ എക്സാം ഉണ്ട് അത് മാത്രം നടക്കും . പിന്നെ ഇന്നലത്തെ പ്രശ്നത്തിൽ 8 ബിജെപി പ്രവർത്തകരും 4 സിപിഎം പ്രവർത്തകരും ഒരു വിദ്യാർത്ഥിയും ഇപ്പോഴും ആശുപത്രിയിൽ ആണു . മൊത്തം അരിച്ചു പൊറുക്കി വായിച്ചപ്പോൾ എൻ്റെ പേരൊക്കെ ഉണ്ട് പത്രത്തിൽ .

എൻ്റെ ഫോൺ അച്ഛൻറെ കയ്യിലാണ് പോലീസ്‌കാർ അച്ഛന്റെകയ്യിലാണ്‌ ഫോൺ കൊടുത്തത്. എനിക്കാണെങ്കിൽ അത് ചോദിയ്ക്കാൻ ഒരു പേടി . നേരെ അമ്മേനെ സോപ്പിട്ടാൽ കാര്യം നടക്കും . ഞാൻ പോയി ഉണ്ടായ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു ഒരു സോറിയും പറഞ്ഞു . പിന്നെ പിണക്കം മാറ്റാൻ പുറകിലൂടെ കേട്ടിപ്പിടിച് ചെവിയിൽ ഒരു കടിയും കൊടുത്തു.
” നീ ഒന്ന് പോയൊ അഭി .. ഉള്ള പ്രശ്നം എല്ലാം ഉണ്ടാക്കീട്ട് കൊഞ്ചാൻ വന്നേക്കുന്നു”
ഹാവൂ ‘അമ്മ കൂളായി
” എൻ്റെ ഫോൺ എവിടെ അമ്മെ?”
“ഓഹ് അപ്പൊ അതിൻയിരിന്നു അല്ലെ ഈ കൊഞ്ചൽ”
“പറ അമ്മെ ഞാൻ അവന്മാർക്ക് ഒക്കെ വിളിച്ചു നോക്കട്ടെ..”
“ഫോൺ അച്ഛന്റെ കയ്യിലാ, ഇനി അടുത്തൊന്നും അതിന് കിട്ടും എന്ന വിചാരിക്കണ്ട , ഇന്നലെ രാത്രി ആരോ വിളിച്ചു ഭീക്ഷണി പെടുത്തിയിരിക്കണു , ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ല അറിയോ നിനക്ക്”

Leave a Reply

Your email address will not be published. Required fields are marked *